Updated on 24 June 2021 with latest inflation data published by CBDT!
നമ്മുടെ കയ്യിൽ ഉള്ള പണത്തിന്റെ പർച്ചേസിങ് പവർ സമയാനുസൃതം ആയി കുറഞ്ഞുവരികയും, ശരിയായ നിക്ഷേപക രീതികൾ അവലംബിച്ചില്ലെങ്കിൽ പണം കൊണ്ടുള്ളലക്‌ഷ്യം ഒരിക്കലും നടപ്പാകാതെയും വരും. കാലം നമ്മുടെ കയ്യിൽ ഉള്ള പണത്തിന്റെ മൂല്യത്തിന് ഏല്പിക്കുന്ന ക്ഷതം ആണ് പണപ്പെരുപ്പം അഥവാ ഇൻഫ്‌ളേഷൻ... അതായത് 1000 രൂപ കയ്യിൽ ഉണ്ടങ്കിൽ നമുക്ക് 10 വര്ഷം മുന്നേ നടക്കാവുന്ന കാര്യങ്ങളും, ഇന്ന് അതെ 1000 രൂപ കൊണ്ട് നടക്കാവുന്ന കാര്യങ്ങളും ആലോചിച്ചു നോക്കിയാൽ ടൈം വാല്യു ഓഫ് മണി എന്ന തത്വത്തിന്റെ പ്രാധാന്യം മനസിലാക്കാം.
CII എന്നത് പണപ്പെരുപ്പ (ഇൻഫ്‌ളേഷൻ)ത്തിന്റെ പ്രത്യാഘാതങ്ങൾ മനസിലാക്കാനുള്ള ഉള്ള ഒരു സൂചിക ആണ്. നേരത്തെ പറഞ്ഞ പത്തു വര്ഷം മുന്നേ ഉള്ള 1000 രൂപയുടെ ഇന്നത്തെ മൂല്യം (അഥവാ ടൈം വാല്യു) സഹായത്തോടെ എങ്ങനെ കണ്ടുപിടിക്കാം എന്ന് നോക്കാം.
എല്ലാ കൊല്ലവും സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സസ് ഈ ഇൻഫ്‌ളേഷൻ പട്ടിക പുതുക്കാറുണ്ട്.
പട്ടിക ഇപ്പോൾ തുടങ്ങുന്നത് 2000-2001 സാമ്പത്തിക വർഷത്തെ അടിസ്ഥാനം അല്ലെങ്കിൽ ബേസ് ഇയർ ആയാണ്.
ഇത്തിരി കൂടെ ഒന്ന് പഴയ ഡാറ്റാ എടുക്കുകയും മുകളിലെ ലിങ്കിലെ പട്ടിക ഒന്ന് പരിഷ്കരിക്കുകയും ചെയ്താൽ താഴെ കാണുന്ന വിധം ഡാറ്റ നമുക്ക് അറേഞ്ച് ചെയ്യാം

മുകളിലെ ചാർട്ടിലെ അവസാനത്തെ രണ്ടു കോളം പരിശോദിച്ചാൽ 1980ൽ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയുടെ മൂല്യം തുടർന്നുള്ള വര്ഷങ്ങളിലെ ഏതുനിരക്കിൽ കുറയുന്നു എന്ന് കാണാം. അതായത് 1980ൽ 1 ലക്ഷം രൂപ കൊണ്ട് നടന്നിരുന്ന ഏതേലും കാര്യം 2000 ത്തിൽ നടത്താൻ 400000 രൂപയോളവും 2021 ൽ നടത്താൻ 13.5 ലക്ഷം രൂപയോളവും വേണം.
1980ലെ 1 ലക്ഷം രൂപ എവിടെയും നിക്ഷേപിക്കാതെ കയ്യിൽ വച്ചിരുന്നേൽ ഇന്ന് ആ തുകയ്ക്ക് ലഭിക്കുന്ന പർച്ചേസിംഗ് പവർ എന്നത് വെറും 6005 രൂപയ്ക്കു തുല്യമാണ്..... ഇതാണ് പണപ്പെരുപ്പം എന്ന അവസ്ഥയുടെ ശരിയായ ദോഷം (അതായത് 40 വര്ഷം കൊണ്ട് നമ്മുടെ പർച്ചേസിംഗ് പവർ വെറും 6% മാത്രമായി ചുരക്കപ്പെട്ടിരിക്കുന്നു)....
ഈ കണക്കുകൾ എല്ലാം തന്നെ ഗവർമെന്റ് പബ്ലിഷ് ചെയ്യുന്ന ഡാറ്റകളെ അവലംബപെടുത്തി ഉള്ളതും യാഥാർഥ്യവുമായി ഒരുപാട് പൊരുത്തക്കേടുകൾ നിറഞ്ഞതും ആണ് ... ഉദാഹരണമായി പെട്രോൾ വില തന്നെ എടുക്കാം, പെട്രോൾ വിലയിൽ വന്ന വർധന ഈ കണക്കു വച്ച് നോക്കിയാൽ യാഥാർഥ്യവുമായി ഒരുപാട് കുറവാണ് എന്ന് കാണാം. നമ്മുടെ ലൈഫ് സ്റ്റൈല് മാറുന്നതിനു അനുസരിച്ചുള്ള ചിലവുകൾ തട്ടിച്ചുനോക്കിയാൽ ചിലപ്പോൾ ഈ ആയിരം രൂപയുടെ വില പൂജ്യത്തിലും താഴാം എന്നുള്ളത് മറ്റൊരു വസ്തുത.
ഈ തരത്തിൽ നമ്മുടെ വാങ്ങൽ ശേഷിയെ പണപ്പെരുപ്പം കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്ന രീതിക്കാണ് INFLATION ADJUSTED MONEY VALUE എന്ന് പറയുന്നത്.
നമ്മൾ ഒരു നിക്ഷേപത്തിനു തയ്യാറാവുമ്പോളും മറ്റും നമ്മുടെ ആദ്യത്തെതും ആത്യന്തികവും ആയ ലക്‌ഷ്യം പണപ്പെരുപ്പത്തെ മറികടക്കുക എന്നതാവണം. പണപ്പെരുപ്പം നമ്മളെ മറികടന്നാൽ ഉദ്ദേശ ലക്‌ഷ്യം നിറവേറ്റാൻ ആവാതെ പണത്തിന്റെ മൂല്യം നഷ്ടപ്പെടുകയും നികേഷപ ലക്‌ഷ്യം അപ്രാപ്യം ആവുകയും ചെയ്യും .
ഈ ചാർട്ട് വച്ച് മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇന്ന് 100,000 രൂപ കൊണ്ട് നടന്നിരുന്ന ഒരുകാര്യം 2040ൽ നടത്താൻ പണപ്പെരുപ്പം 6.90% നിരക്കിൽ കണക്കാക്കിയാൽ നമ്മുടെ കയ്യിൽ 13,49368 ലക്ഷം രൂപ എങ്കിലും വേണം. ഇന്നത്തെ ബാങ്ക് നിരക്കുകൾ ആയ 5.25% നേട്ടത്തിൽ ഈ തുക 39 വർഷത്തേക്ക് നിക്ഷേപിച്ചാൽ നമുക്ക് ലാഭക്കുന്ന തുക വെറും 7,35634 രൂപ മാത്രമായിരിക്കും. അതാവട്ടെ അന്നത്തെ മാർക്കറ്റ് വിലയുടെ നേർ പകുതിയും. ഫലമായി നിക്ഷേപകന് തന്റെ ഉദ്ദേശം നടപ്പാക്കാൻ പറ്റാതെ പോകുകയും ചെയ്യുന്നു. ഇത്തരത്തിൽ പണപ്പെരുപ്പം കൂടെ കണക്കാക്കി ആവണം നിക്ഷേപക ലക്ഷ്യങ്ങൾ ഒരാൾ പ്ലാൻ ചെയ്യേണ്ടത്.
ഇൻഫ്‌ളേഷൻ കാരണം പണത്തിൽ വർഷാ വർഷങ്ങൾ ആയി സംഭവിക്കുന്ന മൂല്യശോധനം താഴെയുള്ള ചാർട്ടിൽ കാണിച്ചിരിക്കുന്നു. 1980 ലെ 1 ലക്ഷം രൂപയ്ക്കു തുല്യമായ തുക തുടർവര്ഷങ്ങളിൽ എത്രയായിരുന്നു എന്ന് താഴെകാണുന്ന ഗ്രാഫിൽ നിന്നും മനസിലാക്കാം.
പണപ്പെരുപ്പം കാരണം പണത്തിൽ സംഭവിക്കുന്ന നേരിട്ടുള്ള മൂല്യശോഷണമാണ് താഴെയുള്ള ഗ്രാഫിൽ കാണിച്ചിരിക്കുന്നത്. അതായത് 1980 ലെ ഒരുലക്ഷം തുകയുടെ ഇന്നത്തെ മൂല്യം വെറും 6005 രൂപ മാത്രമാണ്.
1980 ലെ 1 ലക്ഷം രൂപയുടെ ഇന്നത്തെ മൂല്യം 6005 രൂപ മാത്രം! How ?
1980ൽ ഒരു പവൻ സ്വർണത്തിനു 1300 രൂപ ആയിരുന്നു. അന്ന് ഒരു ലക്ഷം രൂപ ഉപയോഗിച്ചിരുന്നേൽ 76.92 ~ 73 പവൻ സ്വർണം (പണിക്കൂലി ടാക്സ് ഒന്നും കൂട്ടാതെ) വാങ്ങാമായിരുന്നു.
എന്നാൽ ഇന്ന് ഒരു ലക്ഷം രൂപയ്ക്കു കിട്ടാവുന്ന സ്വർണം എത്രയാണ് ?
1 പവൻ സ്വർണത്തിന് 38000 രൂപയോളമാണ് ഇന്ന് (update date is 24 June 2021). ഒരു ലക്ഷം രൂപ ചിലവാക്കിയാൽ ഇന്ന് ലഭിക്കുന്നത് വെറും 2.63 പവൻ സ്വർണം മാത്രം. ഇന്നത്തെ വിലയിൽ 72.92 പവൻ സ്വർണം വാങ്ങാൻ നമ്മുടെ കയ്യിൽ ചുരുങ്ങിയത് 28 ലക്ഷം (27,70960) രൂപയോളം വേണം.
അതായത് ഒരേ തുകയ്ക്ക് 41 വർഷത്തെ കാലയളവിൽ വാങ്ങൽ ശേഷിയിൽ സംഭവിച്ച നഷ്ടം എന്നത് 96.5% ത്തോളമാണ്. അതുകൊണ്ടാണ് പർച്ചേസിംഗ് പവറിന്റെ അടിസ്ഥാനത്തിൽ അന്നത്തെ സ്വർണത്തിന്റെ 1980 രൂപയ്ക്കു തുല്യമായ ഇന്നത്തെ മൂല്യം വെറും 3419 രൂപ മാത്രമാണ് എന്ന് പറയുന്നത്. 1980ൽ വാങ്ങാൻ പറ്റിയിരുന്ന വസ്തുവിന്റെ വെറും 3% മാത്രമാണ് ഇന്ന് ആ തുകയ്ക്ക് വാങ്ങാൻ പറ്റുന്നത്.
(സർക്കാർ സ്വർണം മാത്രം കണക്കാക്കിയല്ല പണപ്പെരുപ്പം കണക്കാക്കുന്നത്. മാത്രമല്ല സ്വർണത്തിന്റെ വിലയിലെ മാറ്റത്തിനു ഇന്ത്യൻ റുപ്പീസ്, ഡോളർ വിനിമയ നിരക്കിൽ വന്ന 1990 ലെ പ്രസിദ്ധമായ GOLD RESERVE PLEDGE കേസുമായുമൊക്കെ ഒക്കെയുള്ള ബന്ധങ്ങൾ വച്ചു പഠിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഗവർമെന്റിന്റെ "6.90% ~ equivalent" ആണ് കൂടുതൽ ഉചിതം)
പണപ്പെരുപ്പത്തെ കുറിച്ച് കൂടുതൽ അറിയാൻ അടുത്ത പോസ്റ്റുകൾ ശ്രദ്ധിക്കുക. CII ഉപയോഗിച്ച് എങ്ങനെ ക്യാപ്പിറ്റൽ ഗെയിൻ ടാക്‌സുകൾ കുറയ്ക്കാം എന്നതിനെ കുറിച്ച് അറിയാൻ അടുത്ത പോസ്റ്റുകൾ കാണുക
….Please feel free to comment or write to us in case of any doubts or clarifications.
0 Comments