ഹെൽത്ത് ഇൻഷുറൻസ് എങ്ങിനെ സ്വയം വിലയിരുത്തി വാങ്ങാം? "What to look while Purchasing an Insurance Policy "

ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിനു മുന്നേ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന്  മനസിലാക്കാം. 

Sum Insured

ഒരു വർഷത്തിൽ ഇൻഷുറൻസ് കമ്പനി നൽകുന്ന മാക്സിമം നഷ്ടപരിഹാര തുക അല്ലെങ്കിൽ കവറേജ് എത്രയാണോ അതാണ് Sum Insuredഇന്നത്തെ സാഹചര്യത്തിൽ മെഡിക്കൽ ചിലവുകൾ എല്ലാം 7-8 വർഷങ്ങൾ കൊണ്ടുതന്നെ ഇരട്ടിയാവുന്നതാണ് കാണുന്നത്, ഈ ചിലവുകളിലെ വളർച്ച കൂടെ കണക്കാക്കി 5-10 ലക്ഷം രൂപയുടെ കവറേജ് എങ്കിലും എടുക്കുന്നതാവും ഉചിതം. 

Claim Settlement Ratio & Incurred Claim Ratio

ക്ലെയിം സെറ്റിൽമെന്റ്, ഇന്കെർഡ് ക്ലെയിം റേഷ്യോ ഇവയെ കുറിച്ച് വിശദമായി മറ്റൊരു പോസ്റ്റിൽ എഴുതിയിട്ടുണ്ട്. വായിക്കാൻ ഇവിടെ നോക്കുക.

Click here > Claim Settlement Ratio & Claim Incurred Ratio Explained.

ഹെൽത്ത് ഇൻഷുറൻസുകൾക്ക് Claim Incurred Ratio, ലൈഫ് ഇൻഷുറൻസുകൾക്ക് Claim Settlement Ratio എന്നിവ പരിശോദിക്കുന്നതാണ് ഉത്തമം. 

Co-Payment Clause

ചില പോളിസികളിൽ മൊത്തം ചികിത്സാ ചെലവുകളുടെ ഒരു നിശ്ചിത ശതമാനം ഉപഭോക്താവ് നൽകേണ്ടി വരും. ഇതാണ്  Co-Payment. പ്പോഴും 0% Co-Payment ഉള്ള പോളിസികൾ മാത്രം എടുക്കുക. ഒരു ഇൻഷുറൻസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു ഘടകമാണ് Co-Payment.

Co-Payment 20% ആണെങ്കിൽ 1 ലക്ഷം ബില് വന്നാൽ ഇൻഷുറൻസ് കമ്പനി 80,000  നൽകുകയും 20,000 ഉപഭോകതാവ് സ്വയം വഹിക്കുകയും വേണം.

Room Rent Capping

ചില ഹെൽത് ഇൻഷുറൻസ് പോളിസികളിൽ (ഒട്ടു മിക്ക പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് കമ്പനികളുടെ പോളിസികളിലും) Room-Rent Limits അല്ലെങ്കിൽ Sub-Limits എന്ന പേരിൽ ചില നിബന്ധനകൾ കാണാം. അതായത് റൂം വാടക എന്നത് മൊത്തം കവറേജിന്റെ 1% അല്ലെങ്കിൽ 5000 രൂപ എന്ന രീതിയിൽ ലിമിറ്റ് ഉണ്ടാകുംചിലപ്പോ റൂം ടൈപ്പ് ആയിരിക്കും പോളിസിയിൽ കാണിച്ചിരിക്കുക. എങ്ങിനെയാണ് sub limits അല്ലെങ്കിൽ Room Rent Limits ഉപഭോകതാവിനെ ബാധിക്കുന്നത് നോക്കാം.

Here is the Policy Wordings

"Room Rent means the amount charged by a Hospital towards Room and Boarding expenses and shall include the associated medical expenses"

"Associated medical expenses such as Professional fees, OT charges, Procedure charges, etc., which vary based on the room category occupied by the insured person whilst undergoing treatment in some of the hospitals. If Policy Holder chooses a higher room category above the eligibility defined in policy, then proportionate deduction will apply on the Associated Medical Expenses in addition to the difference in  room rent. Such associated medical expenses do not include Cost of pharmacy and consumables, Cost of implants and medical devices and Cost of diagnostics"

അതായത് Room-Rent എന്നത് വെറും റൂം വാടക മാത്രമല്ല എന്നും. കൂടെ ഉള്ള ചിലവുകൾ എല്ലാം തന്നെ റൂം വാടകയുടെ അനുപാതത്തിൽ മാത്രമേ ക്ലെയിം ചെയ്യാൻ സാധിക്കുള്ളു  എന്നാണ് പോളിസി പറയുന്നത്. 

ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം

5 ലക്ഷം രൂപയുടെ പോളിസിയും അതിൽ 5000 രൂപയുടെ റൂം ലിമിറ്റും ഉള്ള ഒരുവ്യക്തി ഹോസ്പിറ്റലിൽ അത്യാവശ്യമായ സർജറിക്ക്‌ (അന്വേഷിച്ച പ്രകാരം 5,00,000 രൂപയുടെ ഉള്ളിൽ മാത്രമേ ചിലവുകൾ വരുന്നുള്ളു) അഡ്മിറ്റ് ആയെന്നു കരുതുക. എന്നാൽ സാഹചര്യങ്ങൾ കാരണം അവിടെ 7500 രൂപയുടെ റൂം മാത്രമേ കിട്ടാനുള്ളു എങ്കിൽ സാദാരണ നമ്മുടെ കണക്കുകൂട്ടൽ പ്രകാരം 7500-5000=2500 രൂപ മാത്രമേ ആ വ്യക്തി കയ്യിൽ നിന്നും നൽകേണ്ടതുള്ളൂ. ബാക്കി ചിലവുകൾ എല്ലാം ഇൻഷുറൻസ് കവർ ചെയ്തോളും.

എന്നാൽ മുകളിലെ ക്ലോസ് പ്രകാരം അങ്ങിനെ അല്ല കാര്യങ്ങൾ. 

താഴെ കൊടുത്ത ടേബിൾ പ്രകാരം ക്ലെയിം എങ്ങനെ Room Rent Limit പ്രകാരം വെട്ടി ചുരുക്കപ്പെട്ടു എന്ന് നോക്കാം

മുകളിലെ ടേബിൾ നോക്കിയാൽ Room Rent ആയി 75000 രൂപ ബില്ല് വന്നിടത്ത്‌ ഇൻഷുറൻസ് കമ്പനി 50000 രൂപ മാത്രമേ നൽകുകയുള്ളൂ. അതായത് ഒറിജിനൽ ബിൽ അമൗണ്ടിന്റെ 66.7% മാത്രം. 

കൂടാതെ, മുകളിലെ നിബന്ധന പ്രകാരം അതെ അനുപാതത്തിൽ (66.7%) ബാക്കിയുള്ള ചിലവുകൾ (സർജറി കോസ്റ്റുകൾ, ഡോക്ടർ കൺസൾട്ടേഷൻ ഫീസുകൾ, നഴ്സിംഗ് ഫീസുകൾ) തുടങ്ങിയവയിൽ നിന്നും കട്ട് ആകും. 

ഈ നിബന്ധനയെ കുറിച്ച് മനസിലാക്കാതെ പോളിസി ഉടമ ആകെ ചികിത്സ തുകയായ 4,20,000 രൂപ മൊത്തം ഇൻഷുറൻസിൽ കിട്ടും എന്ന് പ്രതീക്ഷിച്ചിടത്തു  2,88,000 രൂപ മാത്രമേ പോളിസിയിൽ നിന്നും കിട്ടുള്ളു. ബാക്കി മൊത്തം സ്വന്തം കയ്യിൽ നിന്നും നൽകേണ്ടി വരും. 

മിക്ക പോളിസി ഉടമകളും ക്ലെയിം വരുമ്പോൾ മാത്രമേ ഈ നിബന്ധനയെ കുറിച്ച് ശ്രദ്ധിക്കാറുള്ളു. എന്നാൽ ഇൻഷുറൻസ് തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു നിബന്ധന ഇതാണ്. 

എല്ലായ്‌പോഴും  ഇൻഷുറൻസിൽ 0% Room-Rent Capping, No Room Rent Limitations ഫീച്ചറുകൾ ഉള്ള പോളിസികൾ മാത്രം വാങ്ങുക.

Pre-Existing Conditions.

പോളിസി എടുക്കുന്ന സമയത്തോ അതിനു മുന്നെയോ നമുക്ക് ഉള്ള മെഡിക്കൽ കണ്ടീഷനുകൾ ആണ് Pre-Existing Conditions. ബ്ലഡ് പ്രഷർ, ഷുഗർ, കിഡ്‌നി സ്റ്റോണുകൾ, പഴയ വല്ല അപകടങ്ങളുടെയും ചികിത്സ അതിന്റെ ഭാഗമായ അവസ്ഥകൾ എന്നിവയൊക്കെ ഇതിൽ പെടും. ഇത്തരം മെഡിക്കൽ കണ്ടീഷനുകൾ മിക്കപ്പോഴും  12-48 മാസങ്ങൾക്കു ശേഷം മാത്രമേ ക്ലെയിം ചെയ്യാൻ സാധിക്കുള്ളു. എന്നും ഇഷുറൻസ് കമ്പനിയുമായി ഉപഭോക്താവിന് തർക്കിക്കേണ്ടി വരുന്ന ഒരു മേഖല ആണിത്. ഇൻഷുറൻസ് എടുക്കുമ്പോൾ സത്യസന്ധമായി Pre-Existing Conditions മെൻഷൻ ചെയ്തില്ല എങ്കിൽ അത് ക്ലെയിം നിരസിക്കപ്പെടാനുള്ള നല്ല ഒരു സാധ്യത ആയി പരിണമിക്കുകയും ചിലപ്പോൾ ഇൻഷുറൻസ് കമ്പനി പോളിസി പുതുക്കി നൽകാൻ പോലും വിസമ്മതിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ മറ്റുള്ള ഇൻഷുറൻസ് കമ്പനി പോലും ഭാവിയിൽ ഉപഭോക്താവിന് പോളിസി നൽകാൻ വിമുഖത കാണിക്കും. അതുകൊണ്ടു വ്യക്തതയോടെയും സത്യസന്ധമായും  പൂരിപ്പിച്ചു നൽകേണ്ട ഡീറ്റെയിൽസ് ആണ് Pre-Existing Conditions.

Blood Pressure, Blood Sugar, Existing Heart conditions, Existing Stones, Past Surgery History, Past Accident History ഇത്തരം വിവരങ്ങൾ ഒക്കെ മുന്നേ കൂട്ടി ഇൻഷുറൻസ് കമ്പനിയെ നിർബന്ധമായും അറിയിക്കുക. പ്രീമിയത്തിൽ വരുന്ന 1000 രൂപയുടെ വർധന ഒഴിവാക്കാൻ ഇതൊക്കെ മറച്ചുവച്ചാൽ മിക്കപ്പോഴും 5-6 ലക്ഷം രൂപയുടെ ക്ലെയിം നിരസിക്കപെടാൻ ആണ് സാധ്യത.

Permanent Exclusions

ചില മെഡിക്കൽ കണ്ടീഷനുകൾ സ്ഥിരമായി പോളിസിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. അതീവ അപകട സാധ്യത ഉള്ള സ്കൈ ഡൈവിംഗ് പോലുള്ള വിനോദങ്ങൾ, ഫെർട്ടിലിറ്റി ട്രീട്മെന്റുകൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവയുടെ ഫലമായി വരുന്ന ട്രീട്മെന്റുകൾ, ജന്മനാ ഉള്ള അവസ്ഥകൾ - congenital Birth Defects  എന്നിവയൊക്കെ  ഇതിൽ പെടും. ഇത്തരം കണ്ടീഷനുകൾ പോളിസിയിൽ Permanent Exclusions ആയി ചേർക്കപ്പെട്ടിരിക്കുന്നു.

Maternity Coverage

പ്രസവ ശ്രുശ്രുഷയും അനുബന്ധ ചിലവുകളും ഇൻഷുറൻസിൽ കവർ ചെയ്യുന്ന നിബന്ധനകൾ ഇതിൽ കാണാം. മിക്ക ഇൻഷുറൻസുകളും Maternity Coverage 2-4 വർഷത്തെ  വെയ്റ്റിംഗ് പീരീഡ് കഴിഞ്ഞേ നൽകാറുള്ളൂ. മാത്രമല്ല Maternity Coverage എടുത്താൽ പ്രീമിയം വർധന ഉണ്ടാവാറുണ്ട് . അതുകൊണ്ടു തന്നെ പ്രീമിയം, നിബന്ധനകൾ ഒക്കെ വായിച്ചു മനസിലാക്കിയ ശേഷം Maternity Cover എടുക്കുക.

Day Care Procedures

സാദാരണയായി ഹെൽത്ത്  ഇൻഷുറൻസ് കമ്പനികൾ 24 മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള കിടത്തിചികിത്സാ മാത്രമേ പോളിസിയിൽ ക്ലെയിം ചെയ്യാൻ അനുവദിക്കാറുള്ളു. എന്നാൽ തിമിര ശസ്ത്രക്രിയ പോലുള്ള  ഇന്നത്തെ നവീനചികിത്സ രീതികൾ  24 മണിക്കൂറിൽ കുറഞ്ഞ സമയം മാത്രമേ പലപ്പോഴും ആവശ്യപ്പെടാറുള്ളു. ഇത്തരം 24 മണിക്കൂർ പോലും വേണ്ടാത്ത ചികിത്സകളിൽ ചിലതൊക്കെ പോളിസികൾ കവർ ചെയ്യാറുണ്ട്. അവ ഏതൊക്കെ എന്നറിയാൻ പോളിസി ബ്രോഷറിൽ ഉള്ള Day Care Procedures നോക്കുക. കൂടുതൽ ഡേ കെയർ  കവർ ചെയ്യുന്ന പോളിസികൾ ആണ് നല്ലത്.

Domiciliary Treatment

ഒരു സർട്ടിഫൈഡ് ഡോക്ടറുടെ അനുവാദത്തോടെ വീട്ടിൽ വച്ച് ചെയ്യുന്ന ചില ചികിത്സകൾ പോളിസി കവർ ചെയ്യാറുണ്ട്. അവ ഏതെന്നു പോളിസി ഡോക്യുമെന്റ് നോക്കി മനസിലാക്കുക.

Network Hospitals

ക്യാഷ്ലെസ്സ് ക്ലെയിമുകൾ നൽകുന്നതിനായി ഓരോ ഇൻഷുറൻസ് കമ്പനികൾക്കും അവരുടെ ബിസിനെസ്സ് നെറ്റ് വർക്കിൽ പെടുന്ന ഹോസ്പിറ്റലുകളുടെ ലിസ്റ്റുകൾ കാണും. ഇൻഷുറൻസ് എടുക്കുന്ന ആളുടെ വ്യക്തിപരമായ പരിഗണന നോക്കി അത്തരം ഹോസ്പിറ്റലുകൾ കവർ ചെയ്യുന്ന പോളിസികൾ നോക്കി എടുക്കുക. മിക്ക ഇൻഷുറൻസ് കമ്പനികളും ചിലപ്പോൾ മോശം ഇടപാടുകളുടെ അടിസ്ഥാനത്തിൽ ചില സ്ഥാപനങ്ങളെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്താറും ഉണ്ട്, അതും ശ്രദ്ധിക്കുക.

Ayush & Homeopathic Cover

പേര് സൂചിപ്പിക്കുന്ന പോലെ ആയുർവേദിക്ഹോമിയോപ്പതിക് ചിക്ത്സകൾ പോളിസിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എങ്കിൽ ആയുഷ് & ഹോമിയോപ്പതി എന്ന പേരിൽ ഡീറ്റെയിൽസ് കാണാം. ഓർക്കുക, ആയുഷ് എന്നതിൽ മുഴുവൻ ട്രീട്മെന്റുകളും ചികത്സ രീതികളും ഒന്നും ഉൾപെട്ടുകാണില്ല. പോളിസി ഡോക്യുമെന്റ് നന്നായി വായിച്ചു മനസിലാക്കി എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ട് ഇല്ല എന്ന് പോളിസി എടുക്കുന്നതിനു മുന്നേ മനസിലാക്കുക.

Free Look Period

ഇൻഷുറൻസ് എടുത്തതിനു ശേഷം ആദ്യത്തെ 15-30 ദിവസം വരെ പല കമ്പനികളും പോളിസി നിബന്ധനകളും നിയമങ്ങളും ഉപഭോക്താവിന് വായിച്ചു മനസിലാക്കാൻ അനുവദിക്കാറുണ്ട്. കാലയളവിൽ പോളിസി ഇഷ്ടപ്പെട്ടില്ല എങ്കിൽ ക്യാൻസൽ ചെയ്യാനും. സ്റ്റാമ്പ് ഡ്യൂട്ടി മെഡിക്കൽ ചെക്കിങ് തുടങ്ങിയവയുടെ ചാർജുകൾ ഒഴികെ ഉള്ള പ്രീമിയം തിരികെ നൽകുകയും ചെയ്യും. കാലയളവിലെ ആണ് ഫ്രീ ലുക്ക് പീരീഡ് എന്ന് പറയുന്നത്.

No Claim Bonus

ഒരു വർഷത്തിൽ ക്ലെയിം ഒന്നും ഉപഭോക്താക് ചെയ്യുന്നില്ല എങ്കിൽ മൊത്തം ഇൻഷുർ അമൗണ്ടിന്റെ ഒരു നിശ്ചിത ശതമാനം കവറേജിൽ വർധിക്കുന്ന സ്കീം ആണ് നോ ക്ലെയിം ബോണസ്. എന്നാൽ ക്ലെയിം ചെയ്തു തുടങ്ങിയാൽ ബോണസ് അതുപോലെ കുറയുകയും ചെയ്യും.

1 ലക്ഷത്തിനു 10% NCB എന്നാൽ. ഒന്നാം വര്ഷം ക്ലെയിം ഒന്നും ചെയ്യുന്നില്ലെങ്കിൽ കവറേജ് 1.10 ആയി മാറും. എന്നാൽ രണ്ടാം വര്ഷം ക്ലെയിം ചെയ്താൽ കൊല്ലം ബോണസ് ഒന്നും ഉണ്ടാകില്ല മാത്രമല്ല നേരത്തെ നൽകിയ ബോണസ് തിരിച്ചെടുകയും ചെയ്യും. എന്നാൽ ചില പോളിസികൾ ബോണസ് സ്ഥിരമായി തരുന്നവയും ഉണ്ട്.

Outpatient Cover (OP Cover / OPD Cover)

കിടത്തി ചികിത്സ അല്ലാതെ ഹോസ്പിറ്റൽ വിസിറ്റുകൾക്കും, ഫാർമസി ബില്ലുകൾക്കും കവറേജ് നൽകുന്ന ഫീച്ചർ ആണ് OPD കവർ. ഇത് മിക്കപ്പോഴും ഒരു Add-On ഫീച്ചറായാണ് കാണാറുള്ളത്. കിടത്തിചികിത്സയുടെ അത്രയും സാമ്പത്തിക ബാധ്യത വിസിറ്റുകൾക്കു വരാറില്ലാത്തതിനാൽ സൗകര്യം നിർബന്ധമായും വാങ്ങണം എന്നില്ല. 

Pre & Post Hospitalization Benefits.

രോഗി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നതിനു മുന്നേ അതുപോലെ ചികിത്സയ്ക്ക് ശേഷവും, ഡോക്ടറുടെ കൺസൾട്ടേഷൻ ഫീസ്, ടെസ്റ്റുകൾ തുടങ്ങിയവ എടുക്കേണ്ടി വരും. ഇത്തരത്തിൽ ചികിത്സയ്ക്ക് മുന്നേ ഉള്ള ചിലവുകൾ Pre-Hospitalization Costs എന്നും, ചികിത്സയ്ക്ക് ശേഷം ഉള്ള ചിലവുകൾ Post-Hospitalization Costs എന്നും അറിയപ്പെടുന്നു. ഇവ മിക്ക ഇൻഷുറൻസ് പോളിസികളിലും കവർ ചെയ്യപ്പെട്ടിരിക്കുന്നു.

സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് - മികച്ച  പ്ലാനുകളും! അറിയേണ്ട കാര്യങ്ങളും 

Post a Comment

0 Comments

Search In Google!