എങ്ങിനെ IPO അലോട്ട്മെന്റ് സാധ്യതകൾ ഉറപ്പാക്കാം? - NII/HNI Rules & Advantages

ഓഹരികളുടെ പ്രാഥമിക വില്പനയിൽ (IPO) സമീപകാലത്തായി അപേക്ഷിച്ചുകൊണ്ടിരിക്കുന്ന  പല നിക്ഷേപകരുടെയും പ്രധാന പരാതിയാണ് അടുത്തകാലത്തായി വന്നുകൊണ്ടിരിക്കുന്ന  ഒരു IPO കളിലും തുടർച്ചയായി അപേക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഒന്നിനുപോലും അലോട്ട്മെന്റ് ലഭിക്കുന്നില്ല  എന്ന്.  

IPO റീറ്റെയ്ൽ വിഭാഗത്തിൽ ഓഫർ നല്കിയിരിക്കുന്നതിലും കൂടുതൽ ഷെയറുകൾക്കായി അപേക്ഷകർ വന്നാൽ (OVER SUBSCRIPTION), പൂർണമായും ഭാഗ്യം പരീക്ഷിക്കുന്ന ലോട്ടറി അല്ലോട്മെൻ്റിൽ ഷെയറുകൾ ലഭിക്കാൻ യാതൊരു കുറുക്കുവഴികളുമില്ല എന്ന് നിസ്സംശയം പറയാം.  

എന്നാൽ NII / HNI കാറ്റഗറിയിൽ അപ്ലൈ ചെയ്യുന്നതിലൂടെ അലോട്ട്മെന്റ് പൂർണമായും ഉറപ്പാക്കാൻ സാധ്യമാണ്. അത്തരത്തിൽ എങ്ങിനെ അലോട്ട്മെന്റ് നേടാം എന്ന് വിശദീകരിക്കാം. 

ആദ്യമായി ആരാണ് HNI എന്ന് നോക്കാം...

IPO യിൽ 2  ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്ന ആരും High Net worth Individual (HNI) എന്നാണ് അറിയപ്പെടുന്നത്. IPO നിയമപ്രകാരം  HNI-IPO അപ്ലിക്കേഷനുകൾ NNI (Non Institutional Investors) എന്ന വിഭാഗത്തിൽ ആണ് സെബി ഉൾപ്പെടുത്തിയിരിക്കുന്നത്. ഏതൊരു IPO യിലും ഇന്ത്യയിൽ സെബി നിയമപ്രകാരം മൊത്തം ഇഷ്യൂവിന്റെ മിനിമം 15% NNI നിക്ഷേപകർക്കായി മാറ്റിവച്ചിരിക്കുന്നുമുണ്ട്. 

ഇനി എന്താണ് HNI വിഭാഗത്തിലും  RETAIL വിഭാഗത്തിലും ഉള്ള നിക്ഷേപകർ തമ്മിലുള്ള വത്യാസം എന്ന് നോക്കാം... 

HNI വിഭാഗത്തിലും RETAIL വിഭാഗത്തിലും അപ്ലിക്കേഷൻ നൽകുന്ന നിക്ഷേപകർ സാദാരണക്കാരായ Individual Investors തന്നെയാണ്. എന്നാൽ ഇവർ നിക്ഷേപിക്കുന്ന തുകയിൽ വരുന്ന വത്യാസം കാരണം രണ്ടു വിഭാഗങ്ങളിൽ  ആണ് ഉൾപ്പെടുന്നത്.  2 ലക്ഷത്തിൽ കുറഞ്ഞ തുകയ്ക്ക് അപേക്ഷ സമർപ്പിക്കുന്ന നിക്ഷേപകർ  RETAIL വിഭാഗത്തിലും അതിൽ കൂടുതൽ തുകയ്ക്ക് അപേക്ഷ  നൽകുന്ന നിക്ഷേപകർ HNI വിഭാഗത്തിലും ആണ് ഉൾപ്പെടുന്നത്. HNI എന്നത് NRI's, Hindu United Families (HUF's), Companies, Corporate Bodies, Scientific Institutions, Societies, Trusts,  തുടങ്ങിയ വൻകിട നിക്ഷേപകർ അടങ്ങിയ Non-Institutional Investors വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. 

എങ്ങിനെ HNI അപ്ലിക്കേഷൻ നൽകുന്നതിലൂടെ അലോട്ട്മെന്റ് ഉറപ്പാക്കാം?

സെബിയുടെ IPO നിയമങ്ങൾ പ്രകാരം ഒരു പ്രാഥമിക ഓഹരി വില്പന അഥവാ IPO  ഓവർ സബ്‌സ്‌ക്രിപ്‌ഷൻ നടന്നാൽ  NII വിഭാഗത്തിൽ അലോട്ട്മെന്റ് നടക്കുന്നത് RETAIL വിഭാഗത്തിലെ പോലെ ലോട്ടറി അടിസ്ഥാനത്തിൽ ഭാഗ്യം മാത്രം നോക്കിയല്ല. 

പകരം അപേക്ഷകന്റെ അപ്ലിക്കേഷൻ, NII വിഭാഗത്തിലെ മൊത്തം അപ്ലിക്കേഷനുകളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കി ഒന്നുകിൽ ലോട്ടറിയോ അല്ലെങ്കിൽ അപേക്ഷ നൽകുന്ന എല്ലാവര്ക്കും ആനുപാതികമായി ഷെയറുകൾ കിട്ടുന്ന വിധമോ  ആണ്. അത് കൊണ്ട് തന്നെ കൂടുതൽ തുകയ്ക്ക് ആപ്ലികേഷൻ നൽകുന്നതിലൂടെ അലോട്ട്മെന്റ് സാധ്യതകൾ 100% ഉറപ്പിക്കാനാകും. 

എങ്ങിനെ HNI അപ്ലിക്കേഷൻ നൽകാം? 

റീറ്റെയ്ൽ വിഭാഗത്തിൽ സാദാരണ നൽകുന്ന അപ്ലിക്കേഷൻ പോലെ തന്നെ HNI വിഭാഗത്തിൽ ASBA - NET BANKING വഴി ബിഡ്ഡുകൾ സമർപ്പിക്കാം. എന്നാൽ മിനിമം ആപ്ലിക്കേഷൻ തുക എന്നത് 2 ലക്ഷം ആണ്. RETAIL അപ്ലിക്കേഷൻ പോലെ തന്നെ ബാങ്കുകൾ നമ്മുടെ അക്കൗണ്ടിൽ നിന്നും തുക ബ്ലോക്ക് ചെയ്യുകയും അപേക്ഷ പൂർത്തീകരിക്കുകയും ചെയ്യും.  

ഓർക്കുക UPI -METHOD ഇവിടെ ഉപയോഗിക്കാനാവില്ല. ഓൺലൈൻ ബാങ്കിങ് അല്ലെങ്കിൽ പേപ്പർ ആപ്ലിക്കേഷൻ വഴി അപേക്ഷ നൽകാം. 

HNI-RETAIL അപേക്ഷകൾ തമ്മിലെ വത്യാസം ?

RETAIL അപ്ലിക്കേഷന്നിൽ നിന്നും HNI അപേക്ഷകനുള്ള പ്രധാന വത്യാസം IPO യിൽ NII പോർഷനിൽ വച്ചിരിക്കുന്ന മൊത്തം ഷെയറുകൾക്കും വേണ്ടി  ഒരൊറ്റ വ്യക്തിക്ക് പോലും BID ചെയ്യാം എന്നതാണ്. RETAIL വിഭാഗത്തിൽ ആണെങ്കിൽ ഇത് ഒരു നിശ്ചിത ലോട്ടുകൾ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

RETAIL അപ്ലിക്കേഷനുമായി താരതമ്യം ചെയ്താൽ കാണുന്ന മറ്റൊരു  പ്രധാന വത്യാസം എന്നത് റീറ്റെയ്ൽ പോലെ കട്ട് ഓഫ് പ്രൈസിൽ അപേക്ഷ നല്കാൻ പറ്റില്ല എന്നതാണ്. അതായത് അപേക്ഷയുടെ പ്രൈസ് റേഞ്ചിൽ ഒരു നിശ്ചിത തുക കൃത്യമായി രേഖപ്പെടുത്തേണ്ടി വരും. ഇത്തരത്തിൽ ഏതെങ്കിലും അപേക്ഷകൾ ഇഷ്യൂ പ്രൈസിലും താഴെ ആണെങ്കിൽ അപേക്ഷ അല്ലോട്മെന്റിനു പരിഗണിക്കില്ല എന്നുകൂടെ മനസിലാക്കണം. കൂടാതെ RETAIL നിക്ഷേപകരെ പോലെ അപേക്ഷ പിൻവലിക്കാനോ അപേക്ഷത്തുകയിൽ മാറ്റം വരുത്തുന്നതിനോ HNI നിക്ഷേപകനു സാധ്യമല്ല.

HNI വിഭാഗത്തിൽ അപ്ലിക്കേഷൻ നൽകുന്ന ഏവർക്കും അലോട്ട്മെന്റ് ലഭിക്കുമോ? 

ഇല്ല ! 

സെബി നിയമപ്രകാരം NII കാറ്റഗറിയിൽ നടക്കുന്ന OVER SUBSCRIPTION എത്രമടങ്ങാനോ, മിനിമം അത്രയും  ലോട്ടിനെങ്കിലും അപേക്ഷ നൽകിയ ആൾക്കാർക്ക് മാത്രമേ അവരുടെ അപേക്ഷയുടെ ആനുപാതികമായി IPO ഷെയറുകൾ ഉറപ്പായും അലോട്ട് ചെയ്യുള്ളു. 

OVER SUBSCRIPTION ക്കാൾ കുറഞ്ഞ ലോട്ടുകൾക്കാണ് അപേക്ഷ എങ്കിൽ ഷെയറുകൾ RETAIL വിഭാഗത്തിൽ എന്നപോലെ ലോട്ടറി ഡ്രോ അടിസ്‌ഥാനമാക്കിയാണ് നൽകപ്പെടുന്നത്. 

ഉദാഹരണമായി NII വിഭാഗത്തിലെ OVER SUBSCRIPTION 75 മടങ്ങാണെന്നു കരുതുക. 

ഈ IPO യിൽ ഒരാൾ HNI വിഭാഗത്തിൽ   50 ലോട്ടുകൾക്കായി  അപേക്ഷ നല്കിയതെങ്കിൽ അയാൾക്ക്‌ ലഭിക്കുന്നത് ലോട്ടറി ഡ്രോ അടിസ്ഥാനത്തിൽ ആയിരിക്കും. എന്നാൽ ഈ വ്യക്തി 75 ലോട്ടുകൾക്ക് അപേക്ഷ നൽകിയെങ്കിൽ അയാൾക്ക്‌ 100% ഉറപ്പായും ഒരു ലോട്ട് (1 Lot)  ഷെയറുകൾ ലഭിക്കും. അയാൾ 150 LOT ഷെയറുകൾക്കായാണ് അപേക്ഷ നൽകിയത് എങ്കിൽ 2 LOT അയാൾക്ക് തീർച്ചയായും ലഭിക്കും. 

ഒരു ഉദാഹരണത്തോടെ എങ്ങിനെ HNI അലോട്ട്മെന്റ് നടക്കുന്നു എന്ന് പരിശോധിക്കാം 

താഴെ കാണിച്ചിരിക്കുന്ന ടേബിളിൽ IPO - NII കാറ്റഗറിയിൽ 77 മടങ്ങ് ഓവർ സബ്‌സ്‌ക്രിപ്‌ഷൻ നടന്നപ്പോൾ HNI കാറ്റഗറി അലോട്ട്മെന്റ് എങ്ങിനെ നടക്കുന്നു എന്ന് മനസിലാക്കാം. 

മുകളിലെ ടേബിളിൽ നീല ബ്ലോക്കിൽ കാണിച്ചിരിക്കുന്നത് NII - OVER SUBSCRIPTION നേക്കാൾ കുറഞ്ഞ ലോട്ട് അപ്ലിക്കേഷൻ നൽകിയ ആളുടെ അലോട്ട്മെന്റ് ചാൻസുകൾ  ആണ്. 

പ്രസ്തുത വ്യക്തിക്ക് അലോട്ട്മെന്റ് കിട്ടാനുള്ള സാധ്യത എന്നത് ലോട്ടറി ഡ്രോ അടിസ്ഥാനമാക്കിയാണ് . ഈ വ്യക്തിയ്ക്ക്‌ (50/ 77) = 64% സാധ്യതയാണ് 1 ലോട്ട് അലോട്ട്മെന്റ് കിട്ടാൻ. എന്നാൽ HNI കാറ്റഗറിയിൽ 50 ലോട്ട് ആപ്ലിക്കേഷൻ ഒരൊറ്റ HNI മാത്രമല്ല 10 ഓളം പേർ നൽകിയെന്നിരിക്കട്ടെ, അലോട്ട്മെന്റ് സാധ്യത എന്നത് 10 ൽ 6 പേർക്കെങ്കിലും 1 ലോട്ട് കിട്ടാം എന്നുള്ള നിലയിലാണ്.

An Example for Practice and to understand the concept of Allotment. 

BASIS of allotment for SIGACHI  Industries Limited  - BSE link 

SIGACHI IPO DETAILS 


DETAILS OF SIGACHI ALLOTMENT TO NII BIDDERS from basis of allotment document on BSE website

ഒറിജിനൽ അലോട്ട്മെന്റ് ബേസിസിൽ നിന്നും സെലക്ട് ചെയ്ത വളരെ ചുരുക്കം ഡാറ്റ മാത്രമേ മുകളിലെ ടേബിളിൽ ഉൾപെടുത്തിയിട്ടുള്ളു. കൂടുതൽ അറിയാനായി മുകളിൽ നൽകിയ ബി എസ് സി വെബ് ലിങ്കിൽ നോക്കാവുന്നതാണ്. 

NII ക്യാറ്റഗറിയിൽ അലോട്ട് ചെയ്യപ്പെടുന്ന ഷെയറുകളുടെ എണ്ണം ഫൈനൽ സബ്‌സ്‌ക്രിപ്‌ഷൻ നോക്കി താഴെക്കാണും വിധം കണക്കാക്കാം 
Using above formula we can analyze shares allotted in category 17280

= 192 / 172.43 * 90 =100.214 (after rounding off , this will be adjusted to recent round figure as per allotted shares in category ) ~ 106 Shares 

for category 15480
=172 / 172.43 * 90 =  89.77 (because only 3 applicants applied in this category and category allotment is 285, (285/3=95 is rounded off) 

Post a Comment

0 Comments

Search In Google!