ഭൂമി, ബിൽഡിങ്ങുകൾ, വാഹനങ്ങൾ, ആഭരണങ്ങൾ , സ്വർണം തുടങ്ങിയവയുടെ വില്പനയിലൂടെ നമുക്ക് ടാക്സ് നൽകേണ്ടതുണ്ടോ എന്ന സംശയം മിക്കവർക്കും ഉണ്ടാകാം.
ടാക്സ് നിയമപ്രകാരം ഇവയൊക്കെ ക്യാപിറ്റൽ ഗുഡ്സ് എന്ന വിഭാഗത്തിൽ വരുന്ന അസ്സറ്റുകൾ ആണ്. ഇവയുടെ വില്പനയിലൂടെ വരുന്ന ലാഭം അല്ലെങ്കിൽ വരുമാനം നികുതിക്ക് വിധേയവും ആണ്. എന്നാൽ പാരമ്പര്യമായി സ്വത്തു കൈമാറ്റം ചെയ്യപ്പെടുമ്പോൾ ഉടമസ്ഥാവകാശം കൈമാറപ്പെടുക മാത്രമേ ചെയ്യുന്നുള്ളു അതിനാൽ നികുതി ബാധ്യതയും ഇല്ല. പാരമ്പര്യമായി കൈമാറുന്ന ആസ്തികൾ, ഭൂമി, ഇഷ്ടദാനം, വിൽപത്രം മുഖേനെ ലഭിക്കുന്ന ആസ്തി തുടങ്ങിയവ ഇത്തരത്തിൽ നികുതിബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെട്ട വസ്തുക്കൾ ആണ്.
വ്യവസായത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ, പേഴ്സണൽ ഉപയോഗത്തിനുള്ള ഫർണിച്ചറുകൾ, ഗ്രാമീണ പ്രദേശങ്ങളിലെ കൃഷിഭൂമി, ഗവർമെന്റ് ഓഫ് ഇന്ത്യ ഇഷ്യൂ ചെയ്ത ചില ഗോൾഡ് ബോണ്ടുകൾ തുടങ്ങിയവയൊക്കെ ക്യാപ്റ്റിട്ടാൽ ഗുഡ്‌സ് എന്ന നിലയിൽ നിന്നും ഒഴിവാക്കിയ വസ്തുക്കൾ ആണ്.
നാം എത്ര നാൾ ഒരു അസറ്റ് കൈവശം വയ്ക്കുന്നു എന്നതനുസരിച്ചു അതിനെ രണ്ടായി തരം തിരിക്കാം
short term capital asset
അസ്സറ്റ് 36 മാസം അല്ലെങ്കിൽ 3 വര്ഷത്തിൽ കുറവ് സമയം കയ്യിൽ വച്ചിരുന്നാൽ അത് short term capital ആയാണ് കണക്കാക്കുന്നത്. (സാമ്പതിക വര്ഷം 2017 -18 മുതൽ ഭൂമി കെട്ടിടം തുടങ്ങിയ സ്‌ഥാവര വസ്തുക്കൾക് 3 വര്ഷം എന്നത് മാറ്റം വരുത്തിയിരിക്കുന്നു. ഭൂമി കെട്ടിടം തുടങ്ങിയ immovable അസ്സറ്റുകൾ 24 മാസം അല്ലെങ്കിൽ 2 വർഷത്തിൽ കുറവ് സമയം കൈവശം വച്ചിരുന്നാൽ അത് short term capital asset ആയി കണക്കാക്കും).
long term capital asset
അസ്സറ്റ് 36 മാസത്തിൽ കൂടുതൽ കയ്യിൽ വച്ചിരുന്നാൽ അതിനെ long term capital asset ആയാണ് കണക്കാക്കുക. സ്വർണവും ആഭരണങ്ങളും debt mutual fundകളും ഒക്കെ 36 മാസമോ അതിൽകൂടുതലോ കൈവശം വച്ചിരുന്നാൽ long term capital asset ആയാണ് കണക്കാക്കുക.
ഇതിലൊന്നും പെടാത്ത ചില ഫിനാൻഷ്യൽ അസ്സറ്റുകൾ 12 മാസത്തെ കാലയളവിൽ short term capital asset ആയും long term capital asset ആയും തരംതിരിച്ചിട്ടും ഉണ്ട്. അവ ഏതെന്നു നോക്കാം,
- ലിസ്റ്റഡ് ഇക്വിറ്റി ഷെയറുകൾ
- സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്ത കടപ്പത്രങ്ങൾ,
- ബോണ്ടുകൾ, ഗവർമെന്റ് സെക്യൂരിറ്റികൾ
- ഇക്വിറ്റി മ്യുച്ചൽ ഫണ്ടുകൾ
ഇത്തരം അസ്സറ്റുകൾ 12 മാസമോ അതിൽ കുറവോ കൈവശം വച്ചിരുന്നാൽ short term capital asset ആയും അതിൽ കൂടുതൽ ആയാൽ long term capital asset ആയും കണക്കാക്കി ടാക്സ് നൽകണം.
സമ്മാനം ആയും, പാരമ്പര്യമായും ലഭിക്കുന്ന ക്യാപിറ്റൽ ഗുഡ്സ് തരുന്ന ആളുടെ കയ്യിൽ എത്ര കാലം ഇരുന്നു എന്ന് കൂടെ കണക്കാക്കിയാണ് ലോങ്ങ് ആണോ ഷോർട് ആണോ എന്ന് തീരുമാനിക്കുന്നത്. ഉദാഹരണമായി A എന്ന ആൾ 20 വർഷമായി കൈവശം വച്ച ഭൂമി B എന്ന ആൾക്ക് ഇഷ്ടദാനമോ, പാരമ്പര്യമോ ഒക്കെ കൈമാറി എന്ന് വയ്ക്കുക. കൈമാറ്റത്തിന് ശേഷം B ആ ഭൂമി ഉടനടി വില്പന നടത്തിയാൽ, അതിനെ long term capital asset ആയാണ് ടാക്സ് കണക്കാക്കുക. ആ ഭൂമി വാങ്ങിയ C എന്ന വ്യക്തി 2 വർഷത്തിനുള്ളിൽ വീണ്ടും കച്ചവടം നടത്തിയാൽ അത് short term capital asset ആയി കണക്കാക്കി ടാക്സ് നൽകണം.
Tax applicable for Long Term & Short Term Gains
അസ്സറ്റുകളുടെ വില്പനയിലൂടെ നേട്ടം താഴെ പറയുന്ന ടേബിൾ പ്രകാരം ടാക്സിന് വിധേയമായിരിക്കും
ലോങ്ങ് ട്ടേം ക്യാപിറ്റൽ ടാക്സ് ഇളവ് നേടാനുള്ള മറ്റൊരു വഴി. വസ്തു വില്പനയിലൂടെ കിട്ടുന്ന ലാഭം Banks Capital Gain Account Schemes (CGAS) ഇൻവെസ്റ്റ് ചെയ്യുകയോ. നാഷണൽ ഹൈവേ ഒതോറിറ്റി ഓഫ് ഇന്ത്യ, റൂറൽ ഇലെക്ട്രിഫിക്കേഷൻ ലിമിറ്റഡ് തുടങ്ങിയ ഗവർമെന്റ് കമ്പനികളുടെ ബോണ്ടുകളിൽ നിക്ഷേപിക്കുകയോ ചെയ്‌താൽ ക്യാപിറ്റൽ ഗെയിൻ ടാക്സിൽ നിന്നും ഒഴിവാകാം.
കോസ്റ്റ് ഇൻഫ്‌ളേഷൻ ഇൻഡക്സ് ഉപയോഗിച്ച് എങ്ങിനെ ലോങ്ങ് ട്ടേം ക്യാപിറ്റൽ ഗെയിൻ ടാക്സ് കുറയ്ക്കാം എന്ന് മനസിലാക്കാൻ അടുത്ത പോസ്റ്റ് നോക്കുക
0 Comments