സ്കിന്നറുടെ പ്രാവുകളും ഫേസ്ബുക് അഡിക്ഷനും
1950 ൽ നിന്നും 20 ആം നൂറ്റാണ്ടിലേക്കുള്ള ഒരു ഉത്തരം !
ഈയിടെ വ്യക്തികളുടെ ഓൺലൈൻ സോഷ്യൽ പ്ലാറ്റുഫോമുകളും ആയുള്ള അഡിക്ഷനെ കുറിച്ച് നടത്തിയ ഒരു പഠനത്തിൽ മനസിലായത് ചില രസകരമായ വിവരങ്ങൾ ആയിരുന്നു !! അതിൽ ചിലത് ഇങ്ങനെ പോകുന്നു
- ഓരോ വ്യക്തികളും ദിവസവും 300 ഓളം തവണ സ്വന്തം മൊബൈൽ എടുത്തു അൺലോക്ക് ചെയ്യുന്നു !
- 90% വ്യക്തികളും രാവിലെ ഉറക്കമെഴുന്നേറ്റു മിനിറ്റിനുള്ളിൽ സ്വന്തം മൊബൈൽ എടുത്തു ചെക്ക് ചെയ്യുന്നു !
- 75%ഓളം വ്യക്തികളും ഒരു ഫോൺ കാൾ അറ്റൻഡ് ചെയ്യാനായി ലൈംഗിക ബന്ധം പോലും വേണ്ടെന്നു വയ്ക്കുന്നു !
എന്ത് കൊണ്ടാണ് ആൾകാർ ഈ രീതിയിൽ മൊബൈലുമായോ അതിലെ ഓൺലൈൻ കണ്ടെന്റുകളും ആയോ ഇത്രയും അഡിക്ട് ആവുന്നത് ?
എന്തെങ്കിലും പ്രത്യേക ഡിസൈൻ കൊണ്ട് മരീചിക തീർത്തതിനാലോ, പുതിയ ടെക്നോളോജിയോടുള്ള അഭിനിവേശത്താലോ ആണോ ഇങ്ങനെ ?? എന്താവാം കാരണം?
ഈ ഒരു കാര്യം പരിശോധിക്കാനായി ഇത്തിരി പുറകിൽ 1950ലേക്ക് നമുക്ക് പോകാം.
ഡോക്ടർ സ്കിന്നർ ഒരു പ്രതിഭാശാലി ആയ സൈക്കോളജിസ്റ് ആയിരുന്നു.. അദ്ദേഹം ഒരിക്കൽ തന്റെ പ്രാവുകളുടെ പെരുമാറ്റത്തെ കുറിച്ച് പഠിക്കാനായി ഒരു പരീക്ഷണം നടത്തി.
അദ്ദേഹത്തിന്റെ പ്രാവുകയുടെ കൂട്ടിൽ രണ്ടു ചെറിയ ജാലകങ്ങൾ ഉണ്ടാക്കുകയാണ് അദ്ദേഹം ചെയ്തത്. ഒന്നിൽ പ്രാവുകൾ കൊത്തുവാനായി ചെറിയ ഒരു ബട്ടണും മറ്റൊന്നിൽ ബട്ടണിൽ കൊത്തുമ്പോൾ തുറന്നു വരുന്ന ഒരു പത്രവും അദ്ദേഹം അറേഞ്ച് ചെയ്തു...ബട്ടണിൽ പ്രാവ് കൊത്തുമ്പോൾ പാത്രം മുന്നിലേക്ക് വരികയും സമ്മാനമായി പാത്രത്തിൽ ഫുഡ് പെല്ലെറ്റുകൾ കിട്ടുകയും ചെയ്യും !
സ്കിന്നറുടെ പരീക്ഷണത്തിന്റെ ലക്‌ഷ്യം എന്തായിരുന്നു എന്ന് വച്ചാൽ ഈ പ്രാവുകളിൽ ഒരു പ്രത്യേക സ്വഭാവം എന്തെങ്കിലും സമ്മാനമായി കൊടുത്തു വളർത്തിയെടുക്കാൻ സാധിക്കുമോ എന്നറിയാൻ ആയിരുന്നു !
ആദ്യമൊക്കെ സ്കിന്നർ എപ്പോഴൊക്കെ പ്രാവുകൾ ബട്ടണിൽ കൊത്തുമോ അപ്പോഴൊക്കെ റീവാർഡുകൾ അല്ലെങ്കിൽ സമ്മാനം ആയി ഭക്ഷണം കൊടുക്കാൻ തുടങ്ങി. അതോടെ പ്രാവുകൾ എല്ലായ്‌പോഴും വിശക്കുമ്പോൾ ബട്ടണിൽ കൊത്താനും പഠിച്ചൂതുടങ്ങി !
അടുത്തതായിരുന്നു യഥാർത്ഥ പരീക്ഷണങ്ങൾ
തുടർന്ന് സ്കിമ്മർ തന്റെ തീറ്റ കൊടുക്കുന്ന രീതിയും അതിന്റെ അളവും തികച്ചും ക്രമരഹിതമായ ചെയ്യാൻ തുടങ്ങി. ഉദാഹരണമായി ഒരു കൊത്തിൽ കൊടുത്തിരുന്ന ഒരു പെല്ലെറ്റു ചിലപ്പോൾ രണ്ടു കൊത്തിലോ, മൂന്നാമത്തെയോ ആറാമത്തെയോ കൊത്തിലോ ഒക്കെ നൽകാൻ തുടങ്ങി… ഈ രീതി അദ്ദേഹം ക്രമരഹിതമായ പല രീതിയിലും തുടർന്നു….
അതിശയകരവും അവിശ്വസനീയവും ആയിരുന്നു പ്രാവുകളുടെ പെരുമാറ്റം .. വിശക്കുമ്പോൾ മാത്രം ബട്ടണിൽ കൊത്തികൊണ്ടു സമയാസമയം തീറ്റ കിട്ടി കൊണ്ടിരുന്ന പ്രാവുകൾ ഇപ്പോൾ യാതൊരു ക്രമവും ഇല്ലാതെ തീറ്റ നൽകിയപ്പോൾ ദേഷ്യത്തോടെയോ അല്ലെങ്കിൽ ആവേശത്തോടെയോ ഒക്കെ മിക്കപ്പോഴും തുടർച്ചയായി ബട്ടണിൽ കൊത്താൻ തുടങ്ങി. ചിലതൊക്കെ ഒരു സെക്കൻഡിൽ തന്നെയും 2-3 തവണയായോ ഒരു മണിക്കൂറിൽ നൂറുകണക്കിന് തവണയോ ബട്ടണിൽ കൊത്താൻ തുടങ്ങി,ചില പ്രാവുകൾ ആകട്ടെ ദിവസത്തിൽ ഒരു തവണ പെല്ലെറ്റുകൾ നല്കിയപ്പോഴും ആയിരകണക്കിന് തവണ ബട്ടണുകളിൽ കൊത്താൻ തുടങ്ങി !
ഇതേ പരീക്ഷണം എലികളിൽ നടത്തിയപ്പോൾ സമാന സ്വഭാവം തന്നെ ആണ് എലികളും പ്രകടിപ്പിച്ചത് !!
ഇതിൽ നിന്നും സ്കിമ്മർ ഒരു കാര്യം മനസിലാക്കി
ഒരു FIXED REWARD (ഉറപ്പായ പ്രതിഫലമോ സമ്മാനമോ) നൽകാതെ വല്ലപ്പോഴും INTERMITTENT VARIABLE REWARDS (ഉറപ്പില്ലാത്ത ഇടവിട്ടുള്ള സമ്മാനമോ പ്രതിഫലമോ) നൽകുന്നതിലൂടെ ജീവികളെ ഒരു കാര്യം തുടർച്ചയായി താല്പര്യത്തോടെ ചെയ്തുകൊണ്ടിരിക്കാൻ തക്കവണ്ണം മാറ്റിയെടുക്കാം .
ഈ ബിഹേവിയറൽ സയൻസ് മനുഷ്യനിലും വളരെ എളുപ്പം പ്രാവർത്തികമാക്കി നടപ്പാകും എന്ന് സ്കിമ്മറിന് പ്രത്യേകം ചിന്തിക്കേണ്ടിവന്നില്ല എന്നത് മറ്റൊരു സത്യം !
സംശയം ഉണ്ടോ ? എങ്കിൽ ഈ ഉദാഹരണങ്ങൾ നോക്കൂ
കാസിനോയിൽ ഇരുന്നു ഗാംബ്ലിങ് ചെയ്യുന്ന ഒരാൾക്ക് എന്തെങ്കിലും ഊഹം ഉണ്ടായിരിക്കുമോ എന്നെങ്കിലും അയാൾ വിജയിക്കും എന്ന് ? അല്ലെങ്കിൽ വിജയത്തിന് മുന്നേ എത്ര തവണ തന്റെ മുന്നിലെ കോയിൻ സ്ലോട്ടിൽ കോയിൻ ഇടേണ്ടി വരും എന്ന് ? ഇവിടെ ചൂതാട്ടക്കാരൻ ശരിക്കും മുകളിൽ പറഞ്ഞ പ്രാവുകളെ പോലെ അല്ലെ ? എന്നോ കിട്ടാവുന്ന സമ്മാനവും പ്രതീക്ഷിച്ചു തുടർച്ചയായി കോയിൻ സ്ലോട്ടിനു മുന്നിൽ ചില ആൾകാർ വിഗ്രഹം പോലെ ഇരിക്കുന്നതിന്റെ സൈക്കോളജി തത്വവും ഇത് തന്നെ !
(ഷെയർ മാർക്കറ്റിൽ ഡെറിവേറ്റിവ് ട്രേഡിങ്ങ്, ഡേ ട്രേഡിങ്ങ്, കൊമോഡിറ്റി ട്രേഡിങ്ങ്, ഫോറെക്സ് ട്രേഡിങ്ങ് തുടങ്ങിയവയും ആയി എന്തെങ്കിലും സാമ്യം ഉണ്ടെങ്കിൽ തികച്ചും സ്വാഭാവികം :)
മറ്റൊരു ഉദാഹരണം ഓൺലൈൻ ഗെയിമിംഗ്... പബ്‌ജി ആയാലും X-ബോക്സ് ആയാലും മണിക്കൂറുകളോളം കംപ്യൂട്ടറുകൾക്കു മുന്നിൽ ഇരുന്നു കളിക്കുന്ന ആൾക്കാരെ കുറിച്ചും, മാസങ്ങളായി വീട് വിട്ടു കളിച്ചിരുന്നു സമയം കളഞ്ഞ ഗെയിം സ്പെഷ്യലിസ്റ്റുകളെ കുറിച്ചും തുടർച്ചയായി മണിക്കൂറുകളോളം കളിച്ചു മരണം വരെ സംഭവിച്ച ആൾക്കാരെ കുറിച്ചും പത്രവാര്ത്തകൾ കാണാറില്ലേ ?
Intermittent Variable Reward കളുടെ ലോകത്തേക്ക് സ്വാഗതം !
സൈക്കോളജിസ്റ്ററുകൾ ശാസ്ത്രീയമായി നമ്മുടെ തലച്ചോറിൽ ഇത്തരം പ്രവർത്തനം സ്വാധീനം ചെലുത്തുന്ന അല്ലെങ്കിൽ ഇത്തരം ചിന്തകളെ ക്രിയേറ്റ് ചെയ്യുന്ന ചെറിയ ഒരു ഭാഗം തന്നെ വിവരിക്കുന്നുണ്ട്.
"NUCLEUS ACCUMBENS” also known as “PLEASURE CENTER OF BRAIN”.
സംശയിക്കേണ്ട.... സെക്സ്, വിലകൂടിയ വസ്തുക്കൾ, നല്ല ഭക്ഷണം, മയക്കു മരുന്ന്, സിഗരറ്റുകൾ തുടങ്ങി ഒട്ടനവധി വസ്തുക്കൾ സ്വാധീനിക്കുന്ന തലച്ചോറിലെ മേഖല ആണിത്. ഈ മേഖല എന്ന് ആക്റ്റീവ് ആകുന്നോ, അപ്പോഴൊക്കെ നമ്മുക്ക് എന്താണോ ആ ഉദ്ധീപനം, അതിനോട് പ്രത്യേകം ആസക്തി തോനുന്നു ..
പല പരീക്ഷണങ്ങളും നടത്തി തെളിയിപ്പിക്കപെട്ട കാര്യമാണ് NUCLEUS ACCUMBENS ട്രിഗർ ചെയ്താലോ, IMPULSEനല്കിയാലോ ജീവികൾ ആസക്തി നിറഞ്ഞ പെരുമാറ്റം കാണിക്കുന്നത്.
ഇപ്പോൾ നിങ്ങൾക്കു VARIABLE REWARDS ന്റെ പ്രത്യേകതകളും ADDICTIVE BEHAVIOUR ഉം കുറച്ചെങ്കിലും മനസിലായി എന്ന് കരുതുന്നു
മനുഷ്യ ബ്രെയിൻ പരീക്ഷണത്തിൽ നിന്നും മനസിലായ മറ്റൊരു കാര്യം കൂടെ പറയട്ടെ … ഈ ന്യുക്ലിയസ് അക്യുംബൻ എന്ന ഭാഗം Rewards കിട്ടുമ്പോൾ അല്ല കൂടുതൽ ആക്ടിവ് ആവുന്നത് മറിച്ചു Rewards പ്രതീക്ഷിച്ചു ഇരിക്കുമ്പോൾ ആയിരിക്കും !
ശാസ്ത്ര സാങ്കേതികപരം ആയി ഈ സ്വഭാവ സവിശേഷത പരിണാമത്തിനു വളരെ അധികം മനുഷ്യനെ സഹായിക്കത്തക്കവണ്ണം ആണ് പ്രവർത്തിക്കുന്നത്… പുതിയ കാര്യങ്ങൾ അറിയാനും പരീക്ഷിക്കാനും ഉള്ള ജിജ്ഞാസ, പുതിയ തലങ്ങളിലേക്ക് എത്താനുള്ള ശ്രമം തുടങ്ങി ഒരുപാട് കാര്യങ്ങളെ ഏകോപിപ്പിക്കുന്ന മനുഷ്യ ബ്രയിനിലെ ഒരു വളരെ പ്രാധാന്യം നിറഞ്ഞ ഭാഗം ആണ് ഈ ന്യൂക്ലിയസ് അക്യുംബേസ്
ഇനിയാണ് അടുത്ത കാര്യം REWARDS എന്നത് വെറും ഗാംബ്ലിങ് മാത്രമോ, ഗെയിം പോയിന്റുകളോ മാത്രമല്ല മറിച്ചു പുതിയ പുതിയ അറിവുകളും ഇൻഫൊർമേഷനുകളും കൂടെയാണ് …
നിങൾ എപ്പോഴെങ്കിലും ഫേസ് ബുക്കിലോ, ഗൂഗിളിന്റെ എന്തേലും വിവരശേഖരണനത്തിനായി സേർച്ച് ചെയ്ത് ആവശ്യമുള്ള ഡാറ്റാ കിട്ടിയെങ്കിലും തൃപ്തി വരാതെ വീണ്ടും അതെ വിവരങ്ങൾക്കായി മണിക്കൂറുകൾ ഫീഡുകൾ സ്ക്രോൾ ചെയ്യാറുണ്ടോ? അടുത്ത വിവരങ്ങൾക്കായി ????
അതായത് താങ്കളുടെ സുഹൃത്തുക്കൾ എന്ത് ചെയ്യുന്നു! രാഷ്ട്രീയ പാർട്ടികൾ ഒക്കെ എങ്ങനെ ട്രോളുന്നു! പത്രങ്ങൾ ആരുടെ അശ്ളീല കഥകൾ ആണ് ഇന്ന് എഴുതിയത് ! എന്നൊക്കെ ?
അംഗീകരിക്കാൻ പ്രയാസം എങ്കിലും, താങ്കൾ നോക്കി കൊണ്ടിരിക്കുന്ന ആ വസ്തുക്കൾ ആണ് Variable Rewards... അതായത് അടുത്ത നിമിഷം താങ്കൾക്ക് എന്ത് informational Reward ആണ് കിട്ടുക എന്ന് ഒരുഊഹവും ഉണ്ടാകില്ല.. എങ്കിലും അതിനായി പരിശ്രമിച്ചു കൊണ്ടിരിക്കും
ഇപ്പോൾ മാസിലായില്ലേ ? സ്കിമ്മറുടെ പരീക്ഷണ പ്രാവുകൾ നാം ഓരോരുത്തരും ആണെന്ന് ! ഓരോ ഇന്ഫോര്മേഷനിൽ നിന്നും അടുത്തതിലേക്ക് ഉള്ള യാത്ര, Endless Search for Satisfaction That is Never Fulfilled !
സോഷ്യൽ മീഡിയയിലെ വേരിയബിൾ രിവാർഡുകൾ എന്നത് ഇപ്പോഴും കോൺസ്റ്റന്റ് അല്ല, അതിനെ ശ്രദ്ധിച്ചോളു, ദിവസങ്ങൾക്കകം രൂപവും കോലവും മാറി അത് പുതു ഫീച്ചറുകയായും ലൈക്കുകൾ ആയും, കമന്റുകൾ ആയും, അതിനുള്ള മറുപടി ആയും, ഫ്രണ്ട് മെസ്സേജുകൾ ആയും, കോംപ്ലിമെന്റുകൾ ആയും, ഫോള്ളോവെർസ് ആയും, ഫാൻ ആയും മാറി എന്നും ഒരു മടുപ്പും തോന്നിയ്ക്കാതെ നമ്മളെ സ്കിമ്മറുടെ പ്രാവുകളായി കൊണ്ടുപോകും
മടുപ്പിക്കാതെ ചുരുക്കാം
കൂടുതല്‍ അറിയാന്‍ അടുത്ത പോസ്റ്റുകള്‍ മിസ്സ് ആവാതെ കാണുക....

0 Comments