Claim Settlement & Incurred Ratios ഉപയോഗിച്ച് ലൈഫ് & ഹെൽത്ത് ഇൻഷുറൻസ് കമ്പനികളെ എങ്ങിനെ വിലയിരുത്താം...

 Claim Incurred Ratio explained

ഒരു വര്ഷം ഒരു ഇൻഷുറൻസ് കമ്പനി അനുവദിച്ച മൊത്തം ക്ലെയിം തുകയും വർഷത്തെ മൊത്തം പ്രീമിയം സമാഹരിച്ച തുകയും തമ്മിലെ അനുപാതം ആണ് Claim  Incurred Ratio എന്നറിയപ്പെടുന്നത്. 

ഒരു കമ്പനിയുടെ Incurred claim ratio 80% ആണെന്നിരിക്കട്ടെ, അത് അർത്ഥമാക്കുന്നത് കമ്പനി 100 രൂപ പ്രീമിയം ആയി സമാഹരിക്കുമ്പോൾ, 80 രൂപ നഷ്ടപരിഹാരമായി നൽകുന്നു എന്നാണ്. അതായത് 20 രൂപയോളം കമ്പനിയുടെ ലാഭം. Incurred Claim Ratio 100% നു മുകളിൽ ആണെങ്കിൽ കമ്പനി നഷ്ടത്തിൽ ആണ് എന്ന് കൂടെ പറയാം.

എന്തായിരിക്കും Incurred Claim Ratio യുടെ പ്രാധാന്യം

ഒരു ഇൻഷുറൻസ് കമ്പനി 100%നു മുകളിൽ incurred claim നൽകുന്നു എങ്കിൽ തീർച്ചയായും ഇൻഷുറൻസ് എടുത്ത ഒരാൾ എന്ന നിലയിൽ ക്ലെയിം സെറ്റിൽമെന്റ് എളുപ്പമായിരിക്കും. എന്നാൽ ഇതിനൊരു ദൂഷ്യവശം കൂടെ ഉണ്ട്. അതായത് ഇൻഷുറൻസ് കമ്പനി സാമ്പത്തികമായി നഷ്ടത്തിൽ ആയിരിക്കും ഫലമോ, കമ്പനി പൂട്ടാതിരിക്കാൻ അതിന്റെ ഇൻകം വർധിപ്പിച്ചേ മതിയാകൂ. അതായത് ക്ലെയിമുകൾ ഒന്നും തന്നെചെയ്തില്ല എങ്കിൽ കൂടെ കമ്പനി അതിന്റെ കസ്റ്റമേഴ്സ് പ്രീമിയം വർധിപ്പിക്കാൻ നിർബന്ധിതമാകും. കാരണം പ്രീമിയം ആണ് ഇൻഷുറൻസ് കമ്പനിയുടെ വരുമാനം.

 Claim Settlement Ratio & Clain Incurred Ration – Is it same ?

Answer is Big “No”

ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ അഥവാ CSR എന്നത് ഒരു  ഇൻഷുറൻസ് കമ്പനിയുടെ  അക്കൗണ്ടിംഗ് കാലാവധിയിലെ (Financial Year) മൊത്തം തീർപ്പാക്കിയ ക്ലെയിമുകളുടെയും, കമ്പനിയിലേക്കു ഫയൽ ചെയ്ത ക്ലെയിം അപ്ലിക്കേഷനുകളുടെയും അനുപാതം ആണ്.

CSR 90% എന്നതിന് അർഥം 100 ക്ലെയിം ഫയൽ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ 90 എണ്ണവും തീർപ്പാക്കപ്പെട്ടിരിക്കുകയും ബാക്കി 10 എണ്ണം നിരാകരിക്കപ്പെടുകയോ അല്ലെങ്കിൽ തീർപ്പാകാതെ Pending എന്ന രീതിയിൽ കിടക്കുകയോ ആണ് എന്നാണ്.

What to Look while Taking an insurance – ICR or CSR ?

നാം ഒരു ഇൻഷുറൻസ് കമ്പനിയെ സെലക്ട് ചെയ്യുമ്പോൾ ലൈഫ് ഇൻഷുറൻസ് ആണെങ്കിൽ CSR യും, ഹെൽത്ത് ഇൻഷുറൻസ് ആണെങ്കിൽ ICR യും നല്ലവിധം മനസിലാക്കി വേണം പ്രോഡക്റ്റ് എടുക്കാൻ. ICR എന്നതിനെ കുറിച്ച് ഒരു വാക്കു പോലും മിണ്ടാതെ CSR മാത്രം പറഞ്ഞു പോളിസി എടുപ്പിക്കൽ ഏജന്റുമാരുടെ ഒരു കലയാണ്.

ലൈഫ് ഇൻഷുറൻസ് കമ്പനികളുടെയും, ഹെൽത്ത് ഇൻഷുറൻസ് കമ്പനികളുടെയും പ്രവർത്തന രീതി തന്നെ വത്യസ്തമാണ്. ലൈഫ് ഇൻഷുറൻസ് എന്നത് 10-20-30 കൊല്ലങ്ങൾ ഒക്കെയുള്ള കോൺട്രാക്ട് ആണ്. എന്നാൽ ഹെൽത്ത് ഇൻഷുറൻസ് എന്നത് കൊല്ലാകൊല്ലം പ്രീമിയം അടച്ചുള്ള ചുരുങ്ങിയ സമയത്തേക്കുള്ള എഗ്രിമെന്റ് ആണ്

ലൈഫ് ഇൻഷുറൻസ് പോലെ ഹെൽത്ത് ഇൻഷുറൻസിൽ പ്രീമിയം ഫിക്സഡ് അല്ല.  പല ഹെൽത്ത് ഇൻഷുറൻസ് കമ്പനികളും പല രീതിയിൽ കസ്റ്റമേഴ്സിനെ വിലയിരുത്തി പ്രീമിയം കണക്കാക്കി നൽകുകയാണ് പതിവ്. അതോടൊപ്പം വർഷാവർഷം റിസ്ക് ലെവലിൽ വരുന്ന മാറ്റം കണക്കാക്കി പ്രീമിയം വർധന നടത്താറുണ്ട്  (ചില കമ്പനികൾ വയസ്സ് അടിസ്ഥാനത്തിൽ ഗ്രൂപ്പായി തിരിച്ചു ഗ്രൂപ്പ് മാറുമ്പോൾ പ്രീമിയം വര്ധിപ്പിക്കാറുണ്ട് .. ഉദാഹരണമായി 30-35 ഒരു ഗ്രൂപ്പും, 35-40 മറ്റൊരു ഗ്രൂപ്പും).

അതുകൊണ്ടു തന്നെ ഹെൽത്ത് ഇൻഷുറൻസ് സെലക്ട് ചെയ്യുമ്പോൾ പ്രീമിയം എന്നത് ഒരു വലിയ ഘടകവും. ICR അടക്കമുള്ള പ്രീമിയത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ CSR എന്ന അനുപാതത്തേക്കാൾ സൂക്ഷ്മമായി നോക്കേണ്ട ഒന്നും ആണ്. എന്നാൽ  ഇൻഷുറൻസ് കമ്പനിയെ മനസിലാക്കാൻ CSR തീർച്ചയായും ഉപയോഗിക്കാം. ഉദാഹരണമായി CSR 90% അല്ലെങ്കിൽ അതിനുമുകളിൽ ഉള്ള കമ്പനികൾ മാത്രം തിരഞ്ഞെടുക്കുക എന്നൊക്കെ. അതേസമയം ഹെൽത്ത് ഇൻഷുറൻസിൽ ICR തന്നെ ആകണം പ്രാധാന്യമുള്ള ഘടകം.

CSR or ICR മാത്രം നോക്കുന്നതിലെ ന്യുനത എന്താണ് എന്ന് നോക്കാം

  • CSR ഒരിക്കലും എന്തുകൊണ്ട് ക്ലെയിം നിരസിച്ചു എന്ന് പറയില്ല.(ഇൻഷുറൻസ് മേഖലയിൽ പല തട്ടിപ്പുകളും ഉണ്ട്സുകുമാരകുറുപ്പിന്റെ കഥ പോലെ)
  • കമ്പനി എത്രത്തോളം പഴയതാണോ, ക്ലെയിം കൂടി വരുകയും CSR ആനുപാതികമായി കൂടുകയും ചെയ്യും.
  • ഡാറ്റാ ഒക്കെ വാർഷിക റിപ്പോർട്ടിൽ IRDA നൽകുന്നതാണ്. അടുത്ത വര്ഷം കമ്പനി ഇതേ രീതിയിൽ പോകാം എന്നുള്ള ഗ്യാരന്റി ഒന്നുമില്ല.
  • CSR or ICR ഒരിക്കലും നിങ്ങളുടെ പേർസണൽ ആയ ക്ലെയിം നിരാകരിക്കുമോ അല്ലെങ്കിൽ അംഗീകരിക്കുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്കു അളവുകോൽ ആക്കി എടുക്കരുത്.

Post a Comment

0 Comments

Search In Google!