Top Health Insurance Plans in India - 2021

This Article is Updated on 27 Feb 2022 with latest IRDA report (2020-21) and updated list can be accessed using below link 

IRDA റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 34 ഓളം ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ ആണുള്ളത്. ഇവർ നൽകുന്ന പ്രൊഡക്ടുകളുടെ എണ്ണം എടുത്താൽ മിനിമം ആയിരം എണ്ണം എങ്കിലും പല പേരിലും ഫീച്ചറുകളിലും കാണും. ഇവയിൽ നിന്നും നമുക്ക് പ്രയോജനം ആയ ഏറ്റവും ഗുണം ഉള്ള പോളിസികളെ എങ്ങിനെ കണ്ടെത്താം എന്ന് നോക്കാം. 

Based on Incurred Claim Ratio (ICR) for 2019-20

ICR എന്താണ് എന്നും അതിന്റെ പ്രാധാന്യം ഹെൽത്ത് ഇൻഷുറൻസിൽ എങ്ങിനെ എന്നെന്നും മുന്നേ ഒരു പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ അറിയാൻ ഈ പോസ്റ്റ് വായിക്കുക.

ICR എന്നത് ഇൻഷുറൻസ് കമ്പനികളുടെ ഒരു വർഷത്തെ ക്ലെയിം ആയി നൽകിയ തുകയും ആ വര്ഷം കമ്പനികൾ പ്രീമിയം ആയി സമാഹരിച്ച തുകയും തമ്മിലെ Ratio ആണ്. 

ICR 105% എന്നാൽ ഇൻഷുറൻസ് കമ്പനി സമാഹരിക്കുന്ന 100 രൂപ പ്രീമിയത്തിനു 105 രൂപ ക്ലെയിം ആയി അനുവദിക്കുന്നു എന്നും. 85% എന്നാൽ 100 രൂപ പ്രീമിയത്തിനു 85 രൂപ ക്ലെയിം ആയി നൽകുന്നു എന്നും ആണ്. അതായത് ഇൻഷുറൻസ് കമ്പനി ക്ലെയിം നകുന്നതിൽ പ്രകടിപ്പിക്കുന്ന ഉദാരത ആണ് ICR ലൂടെ മനസിലാകുന്നത്. 

Below is the Incurred Claim Ratio of Public Health Insurers


പബ്ലിക് ഇൻഷുറൻസ് കമ്പനികളുടെ ICR വാല്യൂ 100% നു മുകളിൽ ആണെന്ന് കാണാം. അതായത് ക്ലെയിമുകളുടെ കാര്യത്തിൽ ഇവർ കൂടുതൽ ഉദാരമായി സെറ്റിൽമെന്റ് നടത്തുന്നു. ഓരോ നൂറു രൂപ പ്രീമിയം ആയി ലഭിക്കുമ്പോളും അവർ 100.30-105 രൂപ വരെ നഷ്ടപരിഹാരമായി നൽകുന്നു എന്നർത്ഥം.

Incurred Claim Settlement Ratio of Private Health Insurers. 

മുകളിലെ ചാർട്ടിൽ ICR 21% മുതൽ 113% വരെയുള്ള വാല്യൂ കാണാം. 

  • ICR 50% ത്തിൽ കുറവോ 100%ത്തിൽ കൂടുതലോ ഉള്ള കമ്പനികളെ ചുവപ്പിലും. 
  • 50%-80% റേഞ്ച് പച്ചയിലും. 
  • 80%-100% റേഞ്ച് നീലയിലും കാണിച്ചിരിക്കുന്നു. 

ഇതിൽ നിന്നും തന്നെ ICR റേഷ്യോയെ വ്യക്തമായി മനസിലാക്കിയ ഒരാൾക്ക്  മികച്ച  ഇൻഷുറൻസ് കമ്പനികളുടെ ലിസ്റ്റ് എടുക്കാം.

Incurred Claim Ratio of Standalone Health Insurers

മുകളിലെ 3 ചാർട്ടുകളും നോക്കിയാൽ പ്രൈവറ്റ്, ഗവർമെന്റ്, സ്റ്റാൻഡാലോൺ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളുടെ ICR റേഷ്യോ 3 റേഞ്ചിൽ ആണ് കിടക്കുന്നത് എന്ന് കാണാം. ഗവർമെന്റ് കമ്പനികൾ കൂടുതൽ ഉദാരമായും, പ്രൈവറ്റ് കമ്പനികൾ ഒരു ശരാശരി നിലവാരത്തിലും അതേസമയം ഹെൽത്ത് ഇൻഷുറൻസ് മാത്രമേ നൽകുന്ന കമ്പനികൾ കർശനമായും ക്ലെയിം കൈകാര്യം ചെയ്യുന്നു എന്ന് ഇതിൽ നിന്നും മനസിലാക്കാം. ഇതിന്റെ മറുവശമായി stand alone health insurance കമ്പനികൾ ലാഭം നന്നായി കൈകാര്യം ചെയ്യുന്നു എന്നും അതുകൊണ്ടു തന്നെ മാർകെറ്റിൽ വളരെ competitive പ്രീമിയം ചാർജ്  ചെയ്യാനും അവയ്ക്കു കഴിയുന്നു. 

ഇനി ഇൻഷുറൻസ് കമ്പനികൾക്ക് എതിരെ ഉള്ള ഉപഭോക്താക്കളുടെ പരാതിയുടെ വിശദശാംശങ്ങൾ പരിശോധിക്കാം.

മുകളിലെ ചാർട്ടിൽ Rejected Claims 10% മുകളിൽ ആണെങ്കിൽ RED ആയും, 5-10% Range ആണെങ്കിൽ ഓറഞ്ച് ആയും, 5% താഴെ ആണെങ്കിൽ ഗ്രീൻ ആയും കാണിച്ചിരിക്കുന്നു. 

അതുപോലെ വർഷാവസാനം കഴിഞ്ഞു തീർപ്പാക്കാതെ നിൽക്കുന്ന ക്ലെയിമുകൾ 10% ത്തിൽ കൂടുതൽ ആണെങ്കിൽ RED ആയും 5-10% Range ആണെങ്കിൽ ഓറഞ്ച് ആയും, 5% താഴെ ആണെങ്കിൽ ഗ്രീൻ ആയും കാണിച്ചിരിക്കുന്നു. 

ക്ലെയിം അനുവദിക്കുന്ന ശതമാനം 80% അല്ലെങ്കിൽ കൂടുതൽ ഉള്ള കമ്പനി ഗ്രീൻ ആയാണ് കാണിച്ചിരിക്കുന്നത്. 

ഇതിൽ ഇൻഷുറൻസ് കമ്പനി ഗ്രീൻ ലിസ്റ്റിൽ ഉള്ളതാണ് മികച്ചത് എന്നും റെഡ് ലിസ്റ്റിൽ ഉള്ളത് കഴിഞ വർഷത്തെ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിൽ മോശം എന്നും പറയാം. ഓറഞ്ച് എന്നത് ആവറേജ് പെർഫോമൻസ് എന്നും കാണാം. എന്നാൽ ഓറഞ്ചിൽ ഉള്ള കമ്പനികൾ കൃത്യമായ പരിശോധനകൾക്കു ശേഷം തിരഞ്ഞെടുക്കാം.  

ഓരോരോ വ്യക്തികളുടെയും വയസ്സ്, Pre-Existing Condition, Medical History, Hospital network available, ജോലി, ഇൻഷുറൻസ് കമ്പനിയുടെ പോളിസി നൽകാനുള്ള താല്പര്യം എന്നിവയൊക്കെ പരിഗണിച്ചാവണം ഓരോരുത്തരും അവർക്കു ആവശ്യമുള്ള ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കാൻ . ഫാമിലി ഫ്‌ളോട്ടറുകൾ എടുക്കുമ്പോൾ ഏറ്റവും പ്രായം കൂടിയ ആളുടെ വയസ്സാണ് പ്രീമിയം കണക്കാക്കാൻ ഉപയോഗിക്കുക എന്നത് മനസിലാക്കി അത്തരം ആൾക്കാർക്ക് വേറെ തന്നെ പോളിസി എടുക്കുക.

Top Health Insurance Policy in 2021 as per IRDA Annual Report data Analysis for 2019-20 

മുകളിൽ പറഞ്ഞ പ്രധാനപ്പെട്ട കാര്യങ്ങളുടെ കൂടെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം, Pre-Existing conditions exclusion - Waiting Period, 0% Co-Payment, 0% Room Rent Limits, Day Care Procedure, Restoration Benefit, Complaints ഇവയൊക്കെ നോക്കിയാണ് പോളിസികൽ പ്രധാനമായും ഷോർട് ലിസ്റ്റ് ചെയ്തിരിക്കുന്നത്.


Disclaimer - പ്രീമിയം എന്നത് അപ്ലൈ ചെയ്യുന്ന ആളുടെ വയസ്സ്, ലൊക്കേഷൻ, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, നൽകുന്ന വിവരങ്ങൾ, വാങ്ങാൻ ഉദ്ദേശിക്കുന്ന ഫീച്ചറുകൾ (Example - Co-Payment / Room Rent Limitations, Cashless Features, Waiting Period etc.) എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് നൽകിയിട്ടുള്ളത്. മറ്റൊരാൾക്കു ഇതേ പ്രീമിയം തന്നെ ലഭിക്കണം എന്നില്ല. 

ഈ ലിസ്റ്റിലെ പോളിസികൾ മാത്രമാണ് ഏറ്റവും മികച്ചത് എന്ന അഭിപ്രായം ഈ ബ്ലോഗിനോ, ബ്ലോഗർക്കോ ഇല്ല. Author of this Article ഒരു ഇൻഷുറൻസ് കമ്പനിയുമായും വ്യക്തിപരമോ വാണിജ്യപരമോ ആയ ബന്ധം പുലർത്തുന്നില്ല എന്നും ഇവിടെ വ്യക്തമാക്കുന്നു. വ്യക്തിപരമായി ഇതിലും നല്ല പ്ലാനുകൾ ഓഫർ ചെയ്യപ്പെടുമ്പോൾ താരതമ്യം നടത്തി അനുയോജ്യമായത് എടുക്കാൻ അഭ്യർത്ഥിക്കുന്നു. ബെസ്റ്റ് എന്നുദ്ദേശിച്ചത് കൊണ്ടുമാത്രം പൂർണത അവകാശപ്പെടുന്ന ഒന്നല്ല മുകളിലുള്ള ലിസ്റ്റ്. എന്നാൽ സ്വയം തന്നെ ആവശ്യങ്ങൾ മനസിലാക്കി പോളിസി എടുക്കാൻ ഈ ആർട്ടിക്കിൾ സഹായിക്കും എന്ന് കരുതുന്നു.

Post a Comment

0 Comments

Search In Google!