SMALL CASE എന്നത് ഒരു ഇൻവെസ്റ്റ്മെന്റ് ബോക്സ് ആണ്. മുന്നേ കണക്കാക്കിയുള്ള അനുപാതത്തിലും എണ്ണത്തിലുമുള്ള ചില ഓഹരികളും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും ആണ് ഈ ഇൻവെസ്റ്റ്മെന്റ് ബോക്സിന്റെ ഉള്ളടക്കം. അതായത് SMALL CASE ഒരു നിക്ഷേപക പോർട്ട്ഫോളിയോ ആണ്.
ഒരു സ്മാൾ കേസ് വാങ്ങുന്നതിലൂടെ നിക്ഷേപകൻ ആ പോർട്ട് ഫോളിയോയിൽ ഉള്ള സ്റ്റോക്കുകൾ ,എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ തുടങ്ങിയവ ഒരൊറ്റ ക്ലിക്കിൽ തന്റെ ഡീമാറ്റ് അക്കൗണ്ടിലേക്ക് നേരിട്ട് വാങ്ങുകയാണ് ചെയ്യുന്നത്.
ഉദാഹരണമായി SMALL CASE വെബ്‌സൈറ്റിൽ കാണിച്ചിരിക്കുന്ന All Weather Investing Small Case എന്ന പോർട്ട് ഫോളിയോ ബോക്സ് നോക്കാം. ഈ സ്മാൾ കേസിൽ നിക്ഷേപത്തിന്റെ 41 % ഗോൾഡിലേക്ക് Nippon India Gold Bees മുഖേനെയും. 34% ഓഹരിയിൽ Nippon India Junior Bees, Nippon India Nifty 50 Bees മുഖേനെയും. 24% ഡെബ്റ്റ് വിഭാഗത്തിൽ Nippon India Liquid Bees മുഖേനെയും നിക്ഷേപിച്ചിരിക്കുകയാണ്.
ഈ ഒരു ബോക്സിനു SMALL CASE ചാർജ് ചെയ്യുന്നത് 4249 രൂപയാണ്. അതായത് ഒരു All Weather Investing Small Case എന്ന നിക്ഷേപക പോർട്ട് ഫോളിയോ വാങ്ങിയാൽ അതിൽ 43 Nippon India Gold Bees എന്ന ഇ ടി എഫും, 2 Nippon India Junior Bees, 4 Nippon India Nifty 50 Bees കൂടാതെ ഒരു യൂണിറ്റ് Nippon India Liquid Bees തുടങ്ങിയവ നമ്മുടെ ഡീമാറ്റ് അക്കൗണ്ടിൽ വന്നു ചേരും. (The Quantity is approximate calculation based on information provided in small case page)
SMALL CASE ചാർജുകൾ
ഏതെങ്കിലും SMALL CASE ആദ്യമായി വാങ്ങുമ്പോൾ ഒറ്റതവണയായി 100+GST നൽകണം. അതായത് ഒരാൾ All Weather Investing Small Case എന്ന ഇൻവെസ്റ്റ്മെന്റ് ബോക്‌സും Top 100 Stocks എന്ന SMALL CASE ബോക്‌സും ഒരുമിച്ചു വാങ്ങിയാൽ ഒറ്റത്തവണ ചാർജായി 200+GST നൽകണം. എന്നാൽ പിന്നീടുള്ള ടോപ് അപ്പ് പർച്ചേസുകൾക്ക് ഈ ഫീ നൽകേണ്ടതില്ല.
All Weather Investing Small Case & Smart Beta Small Case തുടങ്ങിയ SMALL CASE പ്ലാനുകൾക്ക് ഓർഡറുകൾക്കായി 50+GST നൽകണം. ആദ്യത്തെ ഓർഡർ ഫ്രീ ആണ്.
4000 രൂപയിൽ കുറഞ്ഞനിക്ഷേപങ്ങൾക്ക് 2.5%+GST എന്ന നിലയിലാണ് ചാർജുകൾ വരുന്നത്.
ഡീമാറ്റ് ചാർജുകൾ, ടാക്സ്, ബ്രോക്കറേജ്, STT തുടങ്ങിയ മറ്റനവധി ചാർജുകളും നിക്ഷേപങ്ങൾക്ക് ബാധകമാണ്. അവയൊക്കെ മുകളിൽ പറഞ്ഞ ഫീസിനുപരിയായി പ്രത്യേകം ചാർജുചെയ്യപെടും.
SMALL CASE പ്രത്യേകതകളും ഗുണങ്ങളും എന്തൊക്കെയാണ് ?
സാദാരണ ഡീമാറ്റ് അക്കൗണ്ട് പോലെ ഓഹരികൾ ഒറ്റയ്ക്കുവാങ്ങുന്ന സങ്കൽപ്പത്തിൽ നിന്നും ഒറ്റതവണയായി ഒരൊറ്റക്ലിക്കിൽ ഒരു ഗ്രൂപ്പ് ഓഫ് ഷെയറുകൾ അല്ലെങ്കിൽ പോർട്ട് ഫോളിയോ നേരിട്ട് വാങ്ങുകയാണ് സ്മാൾ കേസ് ചെയ്യുന്നത്.
മ്യുച്ചൽഫണ്ടുകൾ പോലെ ഒരു പോർട്ട് ഫോളിയോ അടിസ്ഥാനമാക്കിയുള്ള യൂണിറ്റുകൾ അല്ല. മറിച്ച് നേരിട്ടുള്ള ഓഹരികൾ തന്നെയാണ് ഇവിടെ നിക്ഷേപകന് ലഭിക്കുന്നത്. പ്രസ്തുത ഓഹരികൾ കൈവശം വയ്ക്കുന്ന സമയം ലഭിക്കുന്ന ഡിവിഡന്റുകൾ ബോണസുകൾ തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും നിക്ഷേപകന് ലഭിക്കും.
SMALL CASE നിക്ഷേപങ്ങളിൽ ആകർഷകമായ പ്രത്യേകതകൾ ഉണ്ടോ ?
REBALNCING & REBALANCING IS NOT THAT GREAT !
SMALL CASE നിക്ഷേപിച്ചിരിക്കുന്ന ഓഹരികൾ അവയുടെ ക്വാർട്ടർ റിസൾട്ടുകൾ പുറത്തുവിടുമ്പോളും, കമ്പനിയുടെ പ്രകടങ്ങൾക്ക് അനുസൃതമായും, മാർക്കറ്റിലെ ന്യൂസ് അടിസ്ഥാനമാക്കിയും വരെ പോർട്ട് ഫോളിയോയിലെ സ്ഥാനവും അനുപാതവും മാറിക്കൊണ്ടേയിരിക്കും. ഓർക്കുക ഇത്തരം റീ ബാലൻസിങ്ങുകൾ സ്മാൾ കേസിൽ ഉള്ള ഓഹരികളുടെ വിൽപ്പനയിലും പുതിയവ വാങ്ങുന്നതിയിലും ഒക്കെയായി നടക്കുന്ന ട്രേഡിങ്ങ് പ്രോസസ്സ് ആണ്. തൽഫലമായി Short term Capital Gain Tax കൾ നിക്ഷേപകന് നൽകേണ്ടിവരും. കൂടാതെ ഇത്തരം വാങ്ങൽവില്പനകൾക്കു വേണ്ടിവരുന്ന ബ്രോക്കറേജ് ഡീമാറ്റ് ചാർജുകൾ ടാക്‌സുകൾ എല്ലാം നിക്ഷേപകനാണ് ഉത്തരവാദിത്വം. സാദാരണയായി ഇത്തരം റീ സെറ്റിങ് അഥവാ ബാലൻസിംഗ് എല്ലാ 90 ദിവസങ്ങളുടെ കാലാവധിയിലും നടക്കാറുണ്ട്.
1 വർഷത്തിന്റെ ഉള്ളിൽ നടക്കുന്ന ഇത്തരം High Frequency Portfolio Churnings പ്രകാരം നൽകുന്ന നേട്ടം ഒരിക്കലും CAGR എന്ന നിലയിൽ കാണിച്ചിരിക്കുന്ന പ്രകടനത്തിന്റ അടുത്തുപോലും വരില്ല.
SMALL CASE പൂർവകാല പ്രകടനം അടിസ്ഥാനമാക്കി BACKTESTING വഴിയേ ആണ് പല ഓഹരികളും തിരഞ്ഞെടുക്കുന്നത് BACKTESTED മോഡലുകളുടെ റിസൾട്ട് എപ്പോഴും മികച്ചതും ഒരുതരത്തിലുള്ള ടാക്സ് ബ്രോക്കറേജ് ഫാക്ടറുകൾ ഉൾകൊള്ളിക്കാത്തതും ആണ്. ഇവയുടെ അടിസ്ഥാനത്തിൽ പറയാവുന്ന പോർട്ട് ഫോളിയോയുടെ പ്രകടനം ഒരിക്കലും വിശ്വസനീയവുമല്ല.
BACKTESTED ഡാറ്റാ വച്ചുള്ള പ്രകടനമല്ല മറ്റുള്ള അസറ്റ് മാനേജ്‌മന്റ് കമ്പനികൾ നടത്താറുള്ളത്. ഒരു മ്യുച്ചൽഫണ്ട് പോലെ ദിവസേനയുള്ള യൂണിറ്റ് പ്രൈസ് പബ്‌ളിഷ്‌ചെയ്യുന്നതും മാസത്തിൽ ഹോൾഡിങ് ലിസ്റ്റ് പബ്ലിഷ് ചെയ്യുന്നതും പോലുള്ള സുതാര്യത SMALL CASEന് ഇല്ല.
INSIDER HOLDINGS DECLARATION , BETTER STATEMENT ON PORTFOLIO XIRR തുടങ്ങിയവയൊക്കെ ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു അസറ്റ് മാനേജ്‌മന്റ് കമ്പനിയുടെ സ്വഭാവത്തിൽ കാണാം. SMALL CASE ഇതൊക്കെ അപ്ഡേറ്റ് ചെയ്യേണ്ടിയിരിക്കുന്നു.
മ്യുച്ചൽഫണ്ടുകൾ അടിസ്ഥാനപരമായി ട്രസ്റ്റ് എന്നനിലയിൽ ഘടനയുള്ള സ്ഥാപനങ്ങളാണ് അതുകൊണ്ടു തന്നെ ഇതുപോലുള്ള റീ ബാലൻസിങ്ങുകൾ ഉപഭോക്താവിന് പ്രത്യേകം ടാക്സ് ബാധ്യതകളൊന്നും വരുത്തുന്നില്ല. കൂടാതെ മറ്റുള്ള ബ്രോക്കർ ചാർജുകൾ, ട്രാൻസാക്ഷൻ ചാർജുകൾ എന്നിവയൊക്കെ യൂണിറ്റുകളിലേയ്ക്ക് TER ആയി എത്തുന്നതോടെ നിക്ഷേപകന് മേലുള്ള ബാധ്യതകൾ വളരെ കുറവാണ്.
SMALL CASE ഒരുമികച്ച ഇൻവെസ്റ്റിംഗ് ടൂൾ ആണോ
അസാധാരണമായ പ്രത്യേകതകളോ ഗുണങ്ങളോ ഒന്നും SMALL CASE നു പറയാനില്ല. മാർകെറ്റിൽ അവൈലബിൾ ആയ ഒരു ടൂൾ മികച്ചരീതിയിൽ അനലിസ്റ്റുകളുടെ സപ്പോർട്ടോടുകൂടി അവതരിപ്പിച്ചു എന്ന് മാത്രം. ഹൈ പോർട്ട് ഫോളിയോ ടേൺ ഓവർ ഉള്ള നിക്ഷേപപദ്ധതി സൂക്ഷ്മമായി വിലയിരുത്താൻ മാത്രമുള്ള പ്രകടനചരിത്രമോ ഡാറ്റയോ ലഭ്യമല്ല. മികച്ച ഒരു ബാസ്‌ക്കറ്റ് ടൈപ്പ് ഇൻവെസ്റ്റിംഗ് ടൂൾ ആയി നിക്ഷേപകന് ഉപയോഗിക്കാം എന്നാൽ സ്മാൾ കേസ് പോർട്ട്ഫോളിയോകളുടെ പ്രകടനം വിശ്വസിക്കാവുന്നതുമല്ല.
| Image courtesy - blog.smallcase.com |
This is not an investment advise. The Cashbalance is an organization providing free personal finance lessons, articles, insights into recent developments in personal finance and reviews for educational purposes. The Author does so without any kind of conflict of interest and bias. Cashbalance neither publishes any articles nor does any commercial promotion. All the published information are verified and checked for accuracy. The Ownership of any articles published here, stands with Author or www.cashbalance.in. Its is restricted to use the contents without any permissions from the Author. For comments and suggestions, Please contact us at contact.cashbalance@gmail.com
0 Comments