എസ് ഐ പി ( SIP ) or സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ !
ഇന്ന് മ്യുച്ചൽ ഫണ്ടുകളിൽ നിക്ഷേപത്തിനായി ഏറ്റവും കൂടുതൽ ആൾകാർ തിരഞ്ഞെടുക്കുന്നതും എളുപ്പവും ആയ രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ്. എസ് ഐ പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ നിക്ഷേപക രീതി എന്താണ് എങ്ങിനെ ആണ് പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കാം.
എന്താണ് എസ് ഐ പി ?
സിപ്പ് അല്ലെങ്കിൽ SIP (SYSTAMATIC INVESTMENT PLAN) എന്നത് ചിട്ടയായി നിക്ഷേപിക്കാനുള്ള ഒരു മാർഗമാണ്. SIP-രീതി ഉപയോഗിച്ചുകൊണ്ട് മുന്നേ നിശ്ചയിച്ചപ്രകാരം ഓരോമാസവും ഒരു നിശ്ചിത ദിനത്തിൽ മാര്കെറ്റിന്റെ നിലവാരമോ കയറ്റിറക്കങ്ങളോ ഒന്നും ശ്രദ്ധിക്കാതെ മാർക്കറ്റിൽ നിക്ഷേപിക്കാൻ സാധിക്കും. മ്യുച്ചൽ ഫണ്ടുകളിലോ, നേരിട്ടുള്ളു ഓഹരികളിലോ അല്ലെങ്കിൽ മറ്റുള്ള നിക്ഷേപങ്ങളിലോ ഒക്കെ ഈ രീതി പിന്തുടരാവുന്നതാണ്. സിപ്പ് ഉപയോഗിക്കുമ്പോളുള്ള പ്രധാന ഗുണങ്ങൾ വിദഗ്ധരെ പോലെ മാർക്കറ്റിന്റെ നല്ല സമയവും മോശം സമയവും നോക്കിയിരുന്നുകൊണ്ടു സമയം പാഴാക്കാതെ നിക്ഷേപങ്ങൾ ഏതുസമയത്തും തുടങ്ങാം എന്നുള്ളതാണ്. പല മ്യുച്ചൽഫണ്ടുകളും ഓൺലൈനായി ഓട്ടോ ഡെബിറ്റ് സൗകര്യം നല്കുന്നതുകൊണ്ടു സിപ്പ് ഒരിക്കൽ സെറ്റ് ചെയ്തുകഴിഞ്ഞാൽ പിന്നീട് സിപ്പ് സെറ്റ് ചെയ്ത ദിവസങ്ങളിൽ നമ്മുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനുള്ള തുക ഉണ്ടെന്നു മാത്രം ഉറപ്പുവരുത്തിയാൽ മതി. ബാക്കിയുള്ള കാര്യങ്ങൾ എല്ലാം ഓട്ടോമാറ്റിക് ആയി നടന്നോളും. SIP ൻറെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം എന്നത് തുടർച്ചയായ ഈ നിക്ഷേപക രീതി ദീർഘകാലങ്ങളില്ലേക്ക് തുടർന്നാൽ മാർക്കറ്റിന്റെ ഉയർച്ചയിലും താഴ്ചയിലും പല മാർക്കറ്റ് കണ്ടീഷനുകളിലുമുള്ള നിക്ഷേപങ്ങൾ നമ്മുടെ അക്കൗണ്ടിൽ വന്നുചേരുകയും നിക്ഷേപങ്ങളുടെ പർച്ചേസിംഗ് പ്രൈസ് ആവറേജ് ചെയ്യപ്പെടുകയും ചെയ്യുന്നു എന്നതാണ്.
മ്യുച്ചൽഫണ്ടുകളിലെ SIP - നിക്ഷേപം എങ്ങിനെയാണ് ?
മ്യുച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുക എന്നാൽ നാം ഒരു പ്രത്യേക ഫണ്ടിന്റെ യൂണിറ്റുകൾ മുടക്കുന്ന തുകയ്ക്ക് അനുസൃതമായി വാങ്ങുകയാണ് ചെയ്യുന്നത്. ഈ മ്യുച്ചൽ ഫണ്ട് യൂണിറ്റുകൾ മ്യുച്ചൽ ഫണ്ട് മാനേജ് ചെയ്യുന്ന കമ്പനികൾ (അസറ്റ് മാനേജ്‌മന്റ് കമ്പനികൾ / AMC ) നമുക്കായി ഉണ്ടാക്കിയ ഒരു അക്കൗണ്ടിൽ (FOLIO) സൂക്ഷിക്കുക ആണ് ചെയ്യുക. ഇത്തരം യൂണിറ്റുകൾ നമുക്ക് ഏതു ബിസിനസ്സ് ദിവസങ്ങളിലും വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. ഈ വാങ്ങൽ വില്പന നിക്ഷേപകന്റെ സൗകര്യവും വിപണി നിലവാരവും ഒക്കെ അനുസരിച്ചു തികച്ചും പേഴ്സണൽ ആയി ചെയ്യാം.
നാം എല്ലാ മാസവും ഒരു നിശ്ചിത തുകയ്ക്ക് ഒരു നിശ്ചിത ദിവസം ഫണ്ട് യൂണിറ്റുകൾ വാങ്ങാനായി തീരുമാനിച്ചെന്നു കരുതുക (SIP). ഇത്തരത്തിൽ ഇൻവെസ്റ്റ്മെന്റ് നടത്താനായി രണ്ടു വഴികൾ ആണ് ഉള്ളത്.. ഒന്ന് MANUAL ആയി (അതായത് നിക്ഷേപകന് എല്ലാ മാസവും അദ്ദേഹം തീരുമാനിച്ച ദിവസം ഫണ്ടുകളുടെ വെബ് സൈറ്റ് വഴിയോ അല്ലെങ്കിൽ ആപ്പ് വഴിയോ നിശ്ചിത യൂണിറ്റുകൾ വാങ്ങുന്നു) , രണ്ടാമത്തേത് AUTOMATIC ആയി (ഇവിടെ ബാങ്കിനു ഓണ്ലൈനിലായി ഒരു നിർദ്ദേശം നൽകിയാൽ ഫണ്ട് മാനേജ്‌മന്റ് കമ്പനി നേരിട്ട് ബാങ്കിൽ നിന്നും ഫണ്ട് ട്രാൻസ്ഫർ ചെയ്യുകയും പർച്ചേസ് ഓട്ടോമാറ്റിക് ആയി നടത്തുകയും ചെയ്യും).
ആദ്യത്തെ രീതിയിൽ ഫണ്ട് കമ്പനിയുടെ വെബ്സൈറ്റിലോ/ബ്രോക്കർ പേജിലോ ഒക്കെ ലോഗിൻ ചെയ്തു ഫണ്ട് വിലനിലവാരം ഒക്കെ പരിശോധിച്ചുകൊണ്ടു നമ്മുടെ വിലപ്പെട്ട സമയം ചിലവാക്കി ഇന്റർനെറ്റ് ബാങ്കിങ് മുഘേനേ വാങ്ങാം. എന്നാൽ ഈ പ്രോസസ്സ് മടുപ്പുളവാക്കുന്നതും അത്ര എളുപ്പവും അല്ല.
അതേസമയം ഓട്ടോമാറ്റിക് പ്രോസസ്സ് വളരെ എളുപ്പവും ഒറ്റത്തവണ സെറ്റ് ചെയ്‌താൽ പിന്നീട് യാതൊരു പരിശ്രമങ്ങളും വേണ്ടാത്തതുമാണ്.
അതിനായി നാം ചെയ്യേണ്ടത് നമ്മുടെ മ്യുച്ചൽ ഫണ്ട് അക്കൗണ്ട് നമ്പറും (Mutual fund Folio) ബാങ്ക് അക്കൗണ്ട് നമ്പറും പരസ്പരം ബന്ധിപ്പിക്കുകയും ബാങ്കിൽ നിന്നും നിശ്ചിത ദിനം നാം തീരുമാനിച്ച തുക മ്യുച്ചൽ ഫണ്ട് കമ്പനിക്കു എടുക്കാനുള്ള അനുവാദം നൽകുകയും ചെയ്‌താൽ മാത്രം മതി.
നമ്മുടെ ബാങ്കിൽ നിന്നും സാലറി വന്നാൽ ഒരു നിശ്ചിത ദിവസം ലോണിലേക്കു തുക ഓട്ടോമാറ്റിക് ആയി എടുക്കാറില്ലേ ? അതെ പ്രോസസ്സ് തന്നെ ആണിത്. ഒന്നുകിൽ ഓട്ടോ ഡെബിറ്റ് മാൻഡേറ്റുകൾ വഴിയോ അല്ലെങ്കിൽ നിസ്സാരമായി മ്യുച്ചൽ ഫണ്ട് അക്കൗണ്ട് നമ്മുടെ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ് പേജിൽ ഓട്ടോ ബില്ലെർ ആയി ആഡ് ചെയ്തോ പൂർണമായും സുരക്ഷിതം ആയി എസ് ഐ പി നമുക്ക് ചെയ്യാം.
എസ് ഐ പി യുടെ ഗുണങ്ങളെ കുറിച്ച് മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കാം !
കൂടുതല്‍ അറിയാന്‍ അടുത്ത പോസ്റ്റുകള്‍ മിസ്സ് ആവാതെ കാണുക ....
0 Comments