പോസ്റ്റ് കോവിഡ് യുഗത്തിൽ ഏറ്റവും കൂടുതൽ അന്വേഷിക്കപെട്ട ഒന്നാണ് മുതിർന്നവർക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ. വർധിച്ചുവരുന്ന മെഡിക്കൽ ചിലവുകളും രോഗാവസ്ഥകൾ വന്നുചേരാനുള്ള സാധ്യതകളും കാരണം ആരോഗ്യപരമായ റിസ്കുകൾ മുതിർന്നവർക്ക് യുവാക്കളെക്കാൾ പലമടങ്ങ് കൂടുതലാണ്. ശരിയായി ആരോഗ്യചിലവുകൾ കൈകാര്യം ചെയ്തില്ലെങ്കിൽ അവ നമ്മുടെ സാമ്പത്തികാരോഗ്യത്തെയും മനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. റിട്ടയര്മെന്റിനു മുന്നേ തന്നെ മികച്ച ആരോഗ്യസുരക്ഷാപ്ലാനുകൾ വാങ്ങുന്നതാണ് ഇന്നത്തെ കാലത്ത് ചെയ്യാവുന്ന ഏറ്റവും നല്ല കരുതൽ.
ഇൻഷുറൻസ് വിശകലനം പലഘടകങ്ങൾക്കും അടിസ്ഥാനമായതും വിശദമായി പരിശോധിക്കേണ്ടതുമാണ്. മാന്യ വായനക്കാർ ഒരു റെഡി പ്ലാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യമേ ലേഖകൻ ക്ഷമ ചോദിക്കുന്നു !
നല്ലൊരു സീനിയർ സിറ്റിസൺ പ്ലാൻ തിരഞ്ഞെടുക്കും മുന്നേ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
ആരാണ് സീനിയർ സിറ്റിസൺ ?
പോളിസി പ്രൊപ്പോസ് ചെയ്യുന്ന ദിവസത്തിൽ മിനിമം 60 വയസ്സെങ്കിലും ആയ ഇന്ത്യൻ പൗരനെ ആണ് സീനിയർ സിറ്റിസൺ എന്ന് കണക്കാക്കുന്നത്.
എത്രത്തോളം കവറേജ് (SUM INSURED or SA) ആവശ്യമുണ്ട്?
പലപ്പോഴും സീനിയർ സിറ്റിസൺ പോളിസികളിൽ കവറേജ് ആവശ്യാനുസരണം വർധിപ്പിക്കാൻ സാധിക്കില്ല. അഥവാ വർധിപ്പിച്ചാൽ തന്നെ ലിമിറ്റുകളും നിബന്ധനകളും ധാരാളം കാണും. അതുകൊണ്ടു മാക്സിമം കവറേജ് തരുന്ന പോളിസികൾ ആദ്യമേ എടുക്കുന്നതാണ് ഉചിതം. 50,000 രൂപ മുതൽ മുതൽ 25 ലക്ഷം വരെ കവറേജ് നൽകുന്ന പോളിസികൾ താരതമ്യത്തിനായി ചുവടെയുള്ള ലിസ്റ്റിൽ കാണിച്ചിരിക്കുന്നു.
കുറഞ്ഞ പ്രീമിയം തുക ഉള്ള പോളിസി ആണോ ഉചിതം?
ഒരിക്കലും ഹെൽത്ത് ഇൻഷുറൻസ് കുറഞ്ഞ പ്രീമിയം മാത്രം നോക്കി വാങ്ങരുത്. സീനിയർ സിറ്റിസൺ പ്ലാനുകൾ ആണെങ്കിൽ ആവശ്യമായ അല്ലെങ്കിൽ വരാൻ സാധ്യതയുള്ള മെഡിക്കൽ കണ്ടീഷനുകൾ കൃത്യമായും കവറേജ് ലഭ്യമാണ് എന്ന് വിശദമായി പരിശോദിച്ചു ഓരോരുത്തർക്കും അനുയോജ്യമായ പ്രോഡക്റ്റ് മാത്രമേ വാങ്ങാവൂ. പലപ്പോഴും പ്രീമിയം കുറഞ്ഞ പോളിസികൾ തുല്യമായി പല മെഡിക്കൽ കണ്ടീഷനുകൾക്കും നിബന്ധനകൾ വയ്ക്കാറുണ്ട്.
എന്താണ് ലൈഫ് ടൈം റീന്യുവൽ സൗകര്യം ?
ലൈഫ് ലോങ്ങ് പോളിസി പുതുക്കാനുള്ള സൗകര്യം നൽകുന്ന പ്ലാനുകൾ മാത്രം സെലക്ട് ചെയ്യുക.
എന്താണ് PRE-EXISTING DISEASES WAITING PERIOD (PED) ?
പ്രീ എക്സിസ്റ്റിങ് ഡിസീസ് എന്നാൽ മുന്നേ ഉള്ള അസുഖങ്ങൾ എന്നാണ് അർഥം. അതായത് പോളിസി എടുക്കുന്നതിനും 48 മാസങ്ങൾക്ക് മുന്നേ ഉള്ള കാലാവധിയിൽ നിങ്ങൾക്ക് എന്തെങ്കിലും അസുഖത്തിനോ, മെഡിക്കൽ കണ്ടീഷനുകൾക്കോ, പരിക്കുകൾക്കോ ഒക്കെ ഏതെങ്കിലും മെഡിക്കൽ ഓഫീസറിൽ നിന്നോ ഡോക്ടറിൽ നിന്നോ ചികിത്സയോ ഉപദേശങ്ങളോ ലഭിച്ചിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ഇത്തരം അസുഖങ്ങളുടെ സാനിധ്യം നിർണയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവയൊക്കെ മുന്നേ ഉള്ള അസുഖങ്ങൾ ആയാണ് (Pre-Existing Conditions) ഇൻഷുറൻസ് കമ്പനികൾ കണക്കാക്കുക. അത്തരം അസുഖങ്ങൾക്ക് ഉള്ള കവറേജ് പലപ്പോഴും ഒരു നിശ്ചിത കാലാവധിക്കുശേഷം മാത്രമേ ഇൻഷുറൻസ് കമ്പനി നല്കുള്ളു. ഏറ്റവും മിനിമം Pre-Existing Diseases waiting period ഉള്ള പോളിസികളാണ് ഉചിതം. ഒപ്പം പോളിസി എടുക്കുമ്പോൾ ഇത്തരം അസുഖങ്ങൾ മറച്ചുവയ്ക്കാതെ പറയുകയും ചെയ്യണം അല്ലെങ്കിൽ പോളിസി അവസാനിപ്പിക്കാനുള്ള അധികാരം ഇൻഷുറൻസ് കമ്പനികൾക്ക് നിയമപരമായി ഉണ്ട്.
ലിമിറ്റുകളും സബ് ലിമിറ്റുകളും എന്താണ് ?
പലപ്പോഴും കാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങൾ, ജോയിന്റ് സർജറി തുടങ്ങിയ അസുഖങ്ങൾക്കൊക്കെ മിക്ക ഇൻഷുറൻസ് കമ്പനികളും പലതരത്തിൽ കവറേജിൽ ലിമിറ്റുകൾ വച്ചുകാണാം. അതായത് പോളിസി 5 ലക്ഷം കവറേജ് ഉണ്ടെങ്കിലും കാൻസർ ചികിത്സയ്ക്ക് 2 ലക്ഷത്തിന്റെ സബ് ലിമിറ്റുകൾ ഉണ്ടെങ്കിൽ മൊത്തം ചിലവുകൾ 2 ലക്ഷത്തിൽ കൂടുതൽ വന്നാലും കിട്ടാവുന്ന മാക്സിമം കവറേജ് 2 ലക്ഷം മാത്രമായിരിക്കും. ഇത്തരം കണ്ടീഷനുകൾ പോളിസികളിലും വത്യാസമായിരിക്കും. അത് മനസിലാക്കി ഓരോത്തരും യോജിച്ച പ്ലാനുകൾ തിരഞ്ഞെടുക്കുക.
ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആയ ചില പ്ലാനുകളുടെ താരതമ്യം താഴെ നോക്കാം
മുകളിലെ താരതമ്യത്തിൽ നിന്നും മനസിലാക്കവുന്ന കാര്യം ഏറ്റവും മികച്ചത് എന്നോ അല്ലെങ്കിൽ ഏവർക്കും പറ്റുന്നത് എന്നോ ഉള്ളനിലയിൽ ഒരു പ്ലാൻ ഇല്ല എന്നാണ്.
പല പ്ലാനുകളിലും കവറേജ്, കോ പേയ്മെന്റ്, സബ് ലിമിറ്റുകൾ തുടങ്ങിയവ പരസ്പരം താരതമ്യം ചെയ്യാനാവാത്ത വിധം വത്യാസമാണ്. മാത്രവുമല്ല ഇവയിൽ പലതും മെഡിക്കൽ സ്‌ക്രീനിങ്ങിനു ശേഷം ലോഡ് ചെയ്യുന്ന പ്രീമിയവും വത്യാസമായിരിക്കും. പല പ്ലാനുകളിലും പറഞ്ഞിരിക്കുന്ന പ്രീമിയം വളരെ അധികവുമാണ്. എന്നാൽ ഈ ഡാറ്റ ഒരു റെഫെറെൻസ് പോയിന്റ് ആയി ഉപയോഗിക്കാവുന്നതാണ്. ഓരോരുത്തർക്കും അവരുടെ ആരോഗ്യസ്ഥിതിയെയും ഫാമിലി മെഡിക്കൽ ഹിസ്റ്റോറിയെയും സാമ്പത്തികാവസ്ഥയെയും അടിസ്ഥാനമാക്കി വിലയിരുത്താൻ സഹായകമാകും എന്ന് കരുതുന്നു.
Final Words
60 വയസ്സിനു ശേഷം മിക്ക പോളിസികൾക്കും വളരെ കർശനമായ ലിമിറ്റുകളും സബ് ലിമിറ്റുകളും ഉണ്ട്. കൂടാതെ വയസ്സിനു ആനുപാതികമായി ഭാവിയിൽ പ്രീമിയത്തിൽ വരാവുന്ന വർദ്ധനയും സാദാരണ പോളിസികൾ താരതമ്യം ചെയ്‌താൽ കൂടുതലാണ്. അതുകൊണ്ടു തന്നെ ഇത്തരം പോളിസികളിൽ കൊഴിഞ്ഞുപോക്ക് വളരെയധികവും വില്പന കുറവുമാണ്. ചെയ്യാവുന്ന കാര്യം എന്നത് ആരോഗ്യപ്രശനങ്ങൾ ഇല്ലാത്ത ചെറുപ്രായത്തിൽ തന്നെ ഭാവിയിലെ ആവശ്യങ്ങൾ മുൻക്കൂട്ടികണ്ടുകൊണ്ടു ഇൻഷുറൻസ് എടുക്കുക എന്നതാണ്.
ഇൻകം കുറഞ്ഞുവരികയും ചിലവുകൾ കൂടിവരികയും ചെയുന്ന റിട്ടയർമെന്റ് കാലാവധിയിൽ പോളിസികൾ വളരെയധികം ചിലവേറിയതാണ്. എന്നാൽ മെഡിക്കൽ ഇൻഷുറൻസ് അത്യാവശ്യവുമാണുതാനും. ഇങ്ങനെ ഉള്ള കണ്ടീഷനുകളിൽ ഏതെങ്കിലും ബാങ്കുകൾ നൽകുന്ന ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസുകൾ ആണ് ഉചിതം. പലപ്പോഴും ബാങ്കുകൾ അവരുടെ കസ്റ്റമേഴ്സിന് സാദാരണ പ്രീമിയത്തിൽനിന്നും നേർ പകുതിയിലോ അല്ലെങ്കിൽ അതിലും കുറവിലോ മികച്ച കവറേജ് നൽകാറുണ്ട്. ഇവിടെ ബാങ്കുകൾക്ക് ഇത്തരം ഗ്രൂപ്പ് പോളിസികൾ എപ്പോൾ വേണമെങ്കിലും നിർത്തലാക്കാം എന്നുള്ളതും പ്രീമിയം എന്നത് മൊത്തം ഗ്രൂപ്പിന്റെ ക്ലയിം രീതികളെ ആശ്രയിച്ചാണ് എന്നതും ഒരു ന്യുനത ആണ്. എങ്കിൽ കൂടെ മറ്റുള്ള പോളിസിയുടെ പ്രീമിയം താരതമ്യം ചെയ്‌താൽ മികച്ച കവറേജ് തന്നെയാണ് ഇവനൽകുന്നത്.
ഇത്തരം ഗ്രൂപ്പ് പോളിസിയുടെ കൂടെ അധികം വരാവുന്ന ചിലവുകൾ ഒരു മെഡിക്കൽ കോർപ്പസ് ആയി സമാഹരിക്കുകയോ സേവ് ചെയ്യുകയോ ചെയ്‌താൽ ഒരുവിധം സംഭവിക്കാവുന്ന സാമ്പത്തിക റിസ്കുകൾ കവർ ചെയ്യാം എന്ന് പറയാം. പലപ്പോഴും സീനിയർ സിറ്റിസൺ ഇത്തരം ഗ്രൂപ്പ് പോളിസിയുടെ കൂടെ മാസാമാസം ഒരു നിശ്ചിത തുക ഇൻവെസ്റ്റ് ചെയ്യുന്ന SIP പ്ലാനുകളോ അല്ലെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റുകളോ കൈവശം വയ്ക്കുന്നതായി കാണാറുണ്ട്. ഭാവിയിലെ അധികം വരുന്ന ആവശ്യങ്ങൾ ഇത്തരം നിക്ഷേപങ്ങളിലൂടെ സമാഹരിക്കുകയോ അഥവാ ആവശ്യം വന്നില്ലെങ്കിൽ ഒരു സമ്പാദ്യമായി നീക്കിയിരിപ്പായി ഈ തുക മാറുകയും ചെയ്യും. എന്നാൽ അവനവന്റെ സാമ്പത്തികാവസ്ഥ പൂർണമായും വിശകലനം ചെയ്തുമാത്രമേ ഇത്തരം പ്ലാനുകൾ ഉണ്ടാക്കാൻ പാടുള്ളു. സ്വയം കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ മികച്ച ഒരു ഫിനാൻഷ്യൽ പ്ലാനറുടെ സേവനം തേടുകയും ചെയ്യാം.
0 Comments