CII - ഇൻഫ്ലേഷൻ ഇൻഡക്സ് ഉപയോഗിച്ച് എങ്ങനെ ക്യാപിറ്റൽ ഗെയിൻ ടാക്സ് ലാഭിക്കാം ?

കോസ്റ്റ് ഇൻഫ്‌ളേഷൻ ഇൻഡക്സ് (CII)

ഇൻഫ്‌ളേഷൻ അഥവാ പണപ്പെരുപ്പം കണക്കിലെടുത്തു ഒരു ക്യാപിറ്റൽ അസറ്റ്  വില്കുമ്പോളുള്ള ശരിയായ നേട്ടം എത്ര എന്ന് മനസിലാക്കാനുള്ള ഒരു സൂചികയാണ് കോസ്റ്റ് ഇൻഫ്‌ളേഷൻ ഇൻഡക്സ്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സേഷൻ ആണ് ഓരോ സാമ്പത്തിക  വര്ഷത്തേക്കുമുള്ള CII പുറത്തിറക്കുന്നത്. 

പോസ്റ്റിൽ സൂചിപ്പിച്ച പോലെ, പണം എന്ന വസ്തുവിന് കാലം മാറുന്നതോടെ മൂല്യത്തിലും വത്യാസം വരും. അതായത് ഇന്ന് 100രൂപയ്ക്കു  വാങ്ങിയ ഒരു വസ്തുവിന് 10 വര്ഷങ്ങള്ക്കു ശേഷം വാങ്ങാനായി  ചിലപ്പോൾ 250 രൂപ നൽകേണ്ടി വരാം.എന്നാൽ ഇതേ 100 രൂപ എവിടേലും നിക്ഷേപിച്ചു അദ്ദഹത്തിനു 200 രൂപ കിട്ടി എന്നിരിക്കട്ടെ, ശതമാനക്കണക്കിൽ നേട്ടം 100 % ആണെങ്കിലും അദ്ദേഹത്തിന് പണപ്പെരുപ്പം കാരണം അതെ വസ്തു വാങ്ങാൻ പറ്റുന്നില്ല. അതായത് നിക്ഷേപക നേട്ടത്തെ പണപ്പെരുപ്പം നശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഈ വ്യക്തിക്ക് നേട്ടം എന്നത് പൂജ്യമാണ്. മാത്രമല്ല ആ 100% നേട്ടത്തിന് അദ്ദേഹത്തിന് നികുതിയും നൽകേണ്ടി വരും. എന്നാൽ ഈ ദുരവസ്ഥ മനസിലാക്കി പണപ്പെരുപ്പവുമായി നേട്ടം തട്ടിച്ചതിനു ശേഷം മാത്രം ടാക്സ് നൽകാനുള്ള ഒരു സൗകര്യം ഉണ്ടെന്നു കരുതുക. ആ ഉദ്ദേശത്തിനാണ് ഗവർമെന്റ് CII എന്ന സൂചിക പ്രസിദ്ധീകരിക്കുന്നത്. "ഇന്ത്യൻ ഗവർമെന്റ് ദീർഘ കല ക്യാപിറ്റൽ നേട്ടത്തെ പണപ്പെരുപ്പത്തിന്റെ സൂചികയുമായി താരതമ്യപ്പെടുത്തി ലാഭം കണക്കാക്കി ആ ലാഭത്തിനു മാത്രംടാക്സ് നൽകാനുള്ള നിയമപരമായ അനുകൂല്യത്തെ ആണ് ഇൻഡെക്‌സേഷൻ ബെനിഫിക്ട്  എന്ന് പറയുന്നത്"..

ഈ ആനുകൂല്യം എങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കാം.

ആദ്യമായി Income Tax Department ന്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇൻഡക്സ് ശ്രദ്ധിക്കുക.
  

ഈ ചാർട്ടിൽ സാമ്പത്തിക വര്ഷം 2001-02 തൊട്ടു 2020 - 21 വരെ ഉള്ള  ഇൻഫ്‌ളേഷൻ ഇൻഡക്സ് വാല്യൂ കാണാം. അതിനു മുന്നേ ഉള്ള വർഷങ്ങൾ എവിടെ പോയി എന്ന് ചോദിച്ചാൽ 2017 തൊട്ടു LTCG കണക്കാക്കാൻ BASE YEAR  എന്നത് 1981 തൊട്ടു 2000  വരെ ഉള്ള കൊല്ലങ്ങൾക്ക് 2001 ആയി നിശ്ചയിക്കപ്പെട്ടതു കൊണ്ടാണ്. 

അതുകൊണ്ട് 2001 മുന്നേ ഉള്ള ഏതൊരു വർഷത്തെയും വാങ്ങൽ വില മുകളിലെ ടേബിളിലെ 2001 ലെ വാല്യൂവുമായി  തട്ടിച്ചുനോക്കിയാണ് പറയേണ്ടത്. 

ഇനി CII എങ്ങനെ ഉപയോഗിക്കണം എന്ന് ഒരു  ഉദാഹരണത്തോടെ പറയാം 

ഒരു വ്യക്തി 50000 രൂപ സെന്റിന് എന്ന നിലയിൽ 10  സെന്റ് സ്ഥലം 2005 ഇൽ  വാങ്ങി എന്ന് കരുതുക. 2016 ഈ വ്യക്തി അതെ സ്ഥലം സെന്റിന് 300000 രൂപ വച്ച് 30 ലക്ഷം രൂപയ്ക്കു മറിച്ചു വിറ്റു എന്നും കരുതുക. ഇന്ത്യൻ നികുതി നിയമങ്ങൾ പ്രകാരം കിട്ടിയ ലാഭത്തിനു (30 ലക്ഷം - 5 ലക്ഷം = 25  ലക്ഷം )ഈ വ്യക്തി 25 ലക്ഷത്തിന്റെ 20 % അതായതു 5 ലക്ഷം നികുതി കൊടുക്കാൻ ബാധ്യസ്ഥൻ ആണ്. എന്നാൽ ഇദ്ദേഹത്തിന്റെ പർച്ചേസ് കോസ്റ്റ് ഇൻഡക്സ് ചെയ്ത്  നോക്കാം 

വാങ്ങിയ വിലയെ ആ വർഷത്തെ CII വാല്യൂ കൊണ്ട് ഹരിച്ച ശേഷം കിട്ടുന്ന തുകയെ വില്പന നടന്ന വർഷത്തെ CII  വാല്യൂ കൊണ്ട് ഗുണിച്ചാൽ ഇൻഡക്സ് ചെയ്ത പർച്ചേസ് പ്രൈസ് കിട്ടും .... 

Indexed cost of Purchase =  [ Cost of Purchase / Cost of inflation Index for Purchased Year or Base Year which ever is later  ] X Cost of Inflation index for Selling year. 

Purchase is on 2005-06  where CII is 117 as per table 
Selling is on 2016-17 where CII is 264 as per table

Hence Indexed Purchase Cost is = ( 500,000 / 117 ) x 264 = 11,28205

Long term Capital Gain with Indexation Benefit is = Selling Price - Indexed Cost = 30,00000 - 11,28205 = 18, 71795 
Tax to be paid by him = 374359

Capital Gain without Indexation benefit is = 3000000-500000=2500000 
Tax to be paid by him = 500000

Benefit to Seller if uses indexation = 125641

നോർമലായി ഫ്ലാറ്റ് പർച്ചേസ് സെല്ലിങ് പ്രൈസ് കണക്കാക്കിയാൽ 5 ലക്ഷം ടാക്സ് കൊടുക്കേണ്ടിടത്ത് ഇൻഡെക്‌സേഷൻ ആനുകൂല്യം ഉപയോഗപ്പെടുത്തിയാൽ 3.75 ലക്ഷം രൂപ മാത്രമേ ടാക്സ് നൽകേണ്ടതുള്ളൂ. അതായത് വില്പനക്കാരന് ഈ ഉദാഹരണത്തിൽ കാണിച്ച കണക്കുകൾ പ്രകാരം ലാഭം 1.25 ലക്ഷം രൂപ

ഈ ഉദാഹരണത്തിൽ നിന്നും കോസ്റ്റ് ഇൻഫ്‌ളേഷൻ ഇൻഡക്സ്ന്റെ ഉദ്ദേശവും ഉപയോഗവും എങ്ങനെ ഇതുകൊണ്ടു ടാക്സ് ലാഭിക്കാം എന്നും മനസിലാക്കാനായി എന്ന് കരുതുന്നു. 

Post a Comment

0 Comments

Search In Google!