What are Tax Free Bonds ?

അധികം റിസ്കെടുക്കാതെ നിക്ഷേപം കൈകാര്യം ചെയ്യുന്നവർ എപ്പോഴും ശ്രദ്ധിക്കുന്ന രണ്ടു കാര്യങ്ങളാണ് നികുതി ബാധ്യതയില്ലാത്തതും  സുരക്ഷിതമായ സ്ഥിരതയുള്ളതുമായ  Debt നിക്ഷേപങ്ങൾ. 

തുടർച്ചയായി കുറഞ്ഞു വരുന്ന ബാങ്ക് നിരക്കുകൾ. Debt fundകളിൽ അടുത്തിടെ നടന്ന ചില സംഭവവികാസങ്ങൾ. ചില ബാങ്കുകൾക്ക് സംഭവിച്ച തളർച്ചകൾ. CO-OP സൊസൈറ്റികളിലെ ചില ക്രമക്കേടുകൾ തുടങ്ങിയവയൊക്കെ ഇത്തരത്തിൽ സുരക്ഷിതമായ നിക്ഷേപം മാത്രം ശ്രദ്ധിച്ചുവന്ന ആൾക്കാർക്ക് ഉണ്ടാക്കിയ തലവേദന ചെറുതൊന്നും അല്ല. Debt നിക്ഷേപങ്ങൾ ഇക്വിറ്റി മാർക്കറ്റിനേക്കാൾ വളരെ റിസ്കി ആണെന്ന പ്രചാരണം പോലും ഉണ്ടായി. ഈ ഒരു സാഹചര്യത്തിൽ  ടാക്സ് ഫ്രീ നേട്ടം നൽകുന്ന ടാക്സ് ഫ്രീ ബോണ്ടുകൾ മികച്ചത് തന്നെ എന്ന് പറയാതിരിക്കാൻ വയ്യ. 

ഇപ്പോൾ ബാങ്കുകളിൽ മാക്സിമം നൽകപ്പെടുന്ന ഫിക്സഡ് ഡെപ്പോസിറ്റ് നിരക്കുകൾ 5%-6% മാത്രമായിരിക്കെ ഒരു ടാക്സ് റിട്ടേൺ നൽകുന്ന വ്യക്തിക്ക് അദ്ദേഹത്തിന്റെ ടാക്സ് ബ്രാക്കറ്റിനു അനുസരിച്ചു മാക്സിമം കിട്ടാവുന്ന പോസ്റ്റ് ടാക്സ് റിട്ടേൺ എന്നത് 4%-4.5% മാത്രമാണ്. എന്നാൽ ടാക്സ് ഫ്രീ ബോണ്ടുകളിലെ വരുമാനം 5% മുതൽ  ലഭിക്കാറുമുണ്ട്.

എന്താണ് ടാക്സ് ഫ്രീ ബോണ്ടുകൾ 

ഇന്ത്യയിലെ ഗവർമെന്റ് അല്ലെങ്കിൽ പബ്ലിക് സെക്ടർ കമ്പനികൾ ഇഷ്യൂ ചെയ്യുന്ന ഒരു debt പ്രോഡക്റ്റ് ആണ് ടാക്സ് ഫ്രീ ബോണ്ടുകൾ. പ്രധാനമായും NHAI, HUDCO, REC, NTPC ഒക്കെയാണ് ടാക്സ് ഫ്രീ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത്. സർക്കാർ സ്ഥാപനങ്ങളുടെ വിശ്വാസത ഈ ബോണ്ടുകൾക്ക് നികുതിയിളവിനോടൊപ്പം സുരക്ഷിതത്വവും   നൽകുന്നു.

ബോണ്ടുകൾ എന്നാൽ ഫിക്സഡ് ഡെപ്പോസിറ്റുകൾ പോലെ തന്നെ പ്രവർത്തിക്കുന്ന ഒരു debt ഇൻസ്ട്രുമെന്റ് ആണ്. നിക്ഷേപകർ ബോണ്ട് ഇഷ്യൂ ചെയ്യുന്ന കമ്പനികൾക്ക് നിശ്ചിത കാലയളവിലേക്ക് പണം കടമായി നൽകുകയും. പകരം കമ്പനി വർഷാവർഷം ഒരു നിശ്ചിത പലിശ (ബോണ്ടുകളുടെ പലിശയെ കൂപ്പൺ എന്നാണ് അറിയപ്പെടുന്നത്നി) നിക്ഷേപകന്  ബോണ്ടിന്റെ  കാലാവധി വരെ (Maturity of Bond) നൽകുകയും ആണ് ചെയ്യുക. 

സാദാരണ ഇവ  10, 15, 20 വർഷങ്ങൾ കാലാവധിയുള്ള ബോണ്ടുകൾ ആയാണ് ഇഷ്യൂ ചെയ്യുന്നത്. (ബോണ്ടുകൾ NCD കളുമായി സാമ്യമുള്ളതും എന്നാൽ നിക്ഷേപ കാലാവധി ദീർഘവും ആണ്). 

ടാക്സ് ഫ്രീ ബോണ്ടുകൾ ഇഷ്യൂ പീരിയഡിൽ നിക്ഷേപകർക്ക് ഡീമാറ്റ് അക്കൗണ്ടിലേക്ക് നേരിട്ട് വാങ്ങാം. Competitive Bidding ആണ് സാദാരണം ഉണ്ടാവാറ്. കൂടാതെ ഇവ ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന കാരണം സെക്കണ്ടറി മാർകെറ്റിൽ നിന്നും വാങ്ങുകയും വിൽക്കുകയും ചെയ്യാം. ഇത്തരം ബോണ്ടുകളിൽ നിക്ഷേപിക്കുന്നതിന് പ്രത്യേകം ലിമിറ്റുകൾ ഒന്നും ഇല്ല. പലിശ വർഷാവർഷം ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാകും. High Tax ബ്രാക്കറ്റിൽ ഉള്ള ആൾക്കാർക്കാണ് ഇത്തരം ബോണ്ടുകൾ കൊണ്ട് ഏറ്റവും പ്രയോജനം ലഭിക്കുക. 

Major Things to Note while Purchasing TAX-FREE Bonds 

ടാക്സ് ഫ്രീ ബോണ്ടുകൾ സാദാരണയായി 1000 രൂപ മുഖ വിലയിൽ (Face Value) ആണ് ഇഷ്യൂ ചെയ്യപ്പെടാറുള്ളത്. പ്രൈമറി മാർക്കറ്റുകൾ വഴി ബോണ്ടുകൾ വാങ്ങുമ്പോൾ അല്ലെങ്കിൽ ആദ്യമായി ബോണ്ട് ഇഷ്യൂ ചെയ്യുമ്പോൾ അതിന്റെ ഫേസ് വാല്യൂവിൽ ആണ് ലഭ്യമാകുക. 

സെക്കണ്ടറി മാർകെറ്റിൽ (BSE or NSE) ലിസ്റ്റ് ചെയ്യപ്പെടും എന്നും ഈ ബോണ്ടുകൾ എപ്പോൾ വേണമെങ്കിലും വില്കാം എന്നും പറഞ്ഞല്ലോ. അത് എങ്ങിനെ എന്ന് നോക്കാം. 

ഇഷ്യൂ ചെയ്ത ബോണ്ട് ചിലപ്പോൾ ഫേസ് വാല്യൂവിലും കുറഞ്ഞോ കൂടിയോ മാർകെറ്റിൽ വില്പന നടക്കാം. ഇങ്ങനെ Discounted Rate or Higher Rate ൽ വ്യാപാരം നടക്കുന്നത് കാരണം ബോണ്ടിന്റെ Yield കൂടിയോ കുറഞ്ഞോ ഒക്കെ ഇരിക്കും. 

Yield എന്നത് ബോണ്ടിൽ നിന്നും ലഭിക്കുന്ന മൊത്തം വരുമാനം ആണ്. Annual Coupon എന്ന കൊല്ലാകൊല്ലം ലഭിക്കുന്ന പലിശ വരുമാനം കൂടാതെ ബോണ്ട് വില്പന നടത്തുമ്പോൾ വാങ്ങിയ വിലയിൽ നിന്നും കൂടുതൽ ആണെങ്കിൽ നിക്ഷേപകന് വീണ്ടും ഒരു ലാഭം ഉണ്ടാവുകയും അങ്ങിനെ മൊത്തം വരുമാനം വർധിക്കുകയും ചെയ്യും. ഈ രണ്ടു വരുമാനവും കൂടിയതാണ് Bond Yield.ബോണ്ടിന്റെ Yieldഉം മാർക്കറ്റ് പ്രൈസും നേർ വിപരീതമായി പ്രവർത്തിക്കും. അതായത് കുറഞ്ഞവിലയ്ക്ക് അല്ലെങ്കിൽ Discounted rate ൽ ബോണ്ട് വാങ്ങിയാൽ Yield കൂടുകയും. കൂടിയ വിലയ്ക്ക് ബോണ്ട് വാങ്ങിയാൽ Yield കുറഞ്ഞും ഇരിക്കും. 

Understand Bond Yield With An Example

ഒരു നിക്ഷേപകന് 1000 രൂപ Face Value ഉള്ള ഒരു ബോണ്ട് 1000 രൂപയ്ക്കു വാങ്ങി എന്ന് കരുതുക. ബോണ്ടിന്റെ കാലാവധി 8 വർഷവും കൂപ്പൺ റേറ്റ് 7.5% ആണെങ്കിൽ. 

ഈ മുകളിൽ പറഞ്ഞ കേസിൽ Yield എന്നത് 7.5% മാത്രമാണ്. അതായത് നിക്ഷേപകൻ 7.5% വാർഷിക നേട്ടം പലിശയായി അടുത്ത 8 വർഷത്തേക്ക് നിക്ഷേപകന് ലഭിക്കും. 

എന്നാൽ ഈ 8 വർഷം എന്ന കാലാവധിയിൽ RBI പലിശ നിരക്കുകൾ കൂട്ടി എന്നിരിക്കട്ടെ, സ്വാഭാവികമായി മാർകെറ്റിൽ 7.5% ത്തിലും കൂടുതൽ നേട്ടം നൽകുന്ന മറ്റു അസ്സറ്റുകൾ ഉണ്ടാവുകയും നിക്ഷേപക ശ്രദ്ധ അവിടേക്കു പതിയുകയും ചെയ്യും. അങ്ങിനെ ബോണ്ടിന്റെ മാർക്കറ്റ് വില കുറയുകയും ചെയ്യും. എന്നാലും Face Value 1000 ആയി തുടരുകയും ചെയ്യും. എന്നാൽ ഈ അവസരത്തിൽ സെക്കന്ററി മാർകെറ്റിൽ നിന്നും വാങ്ങിയാൽ ബോണ്ടിന്റെ Yield വർധിക്കുകയാണ് ചെയ്യുക.

അതുകൊണ്ടു തന്നെ 1000 രൂപയ്ക്കു ഈ ബോണ്ടുകൾ വാങ്ങിയ ആൾകാരെക്കാൾ 900 രൂപയ്ക്ക് കരസ്ഥമാക്കിയ നിക്ഷേപകന് കൂടുതൽ നേട്ടം ലഭിക്കും. കാരണം Coupon Interest എന്നത് Face Value വിൽ നിക്ഷിപ്തമാണ്. കൂടാതെ Maturity Amount എന്നതും ഫിക്സഡ് ആണ്. 

ഇനി ബോണ്ടിൽ നിക്ഷേപം നടത്തിയാലുള്ള ചില മാർക്കറ്റ് കണ്ടീഷനുകൾ നോക്കാം.

  • ബോണ്ട് Maturity വരെ സൂക്ഷിക്കാം . 

Maturity Period നു ശേഷം ബോണ്ടിന് കൈവശം വച്ച കാലാവധിവരെ ഉള്ള പലിശയും ബോണ്ടിന്റെ ഫേസ് വാല്യൂയും ലഭിക്കും.

  • Discounted Rate Purchase from Secondary Market

സെക്കണ്ടറി മാർക്കറ്റിൽ നിന്നും ബോണ്ട് കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും, കുറച്ചു വര്ഷം കാത്തിരിക്കുകയും ചെയ്യുന്ന നിക്ഷേപകന് ആണെങ്കിൽ. Coupon Rate കൊല്ലാകൊല്ലം ഫേസ് വാല്യൂവിന്റെ നിശ്ചിത % ആയി ഫിക്സഡ് നിരക്കിൽ ലഭിക്കുകയും. Maturity സമയത്തു ഫേസ് വാല്യൂ തുല്യമായി Investment Principal തിരികെ ലഭിക്കുകയും ചെയ്യും. കൂടാതെ മാർകെറ്റിൽ ബോണ്ടിന്റെ വില കൂടിയാൽ കൂടിയ വിലയ്ക് ഓഹരികൾ പോലെ വില്പന നടത്തി നേട്ടവും കരസ്ഥമാക്കാം. 
  • Buying for High Price. 

ബോണ്ടുകൾ ഉയർന്ന വിലയ്ക്ക് മാർകെറ്റിൽ നിന്നും വാങ്ങിയാൽ. നേരത്തെ പറഞ്ഞപോലെ YIELD കുറവായിരിക്കും. കൂടാതെ ബോണ്ട് Mature ആയാൽ അതിന്റെ Face Value മാത്രമേ തിരികെ ലഭിക്കുകയുള്ളു. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

  • Yield; Coupon Rate എന്നിവ രണ്ടാണ്. 
  • Coupon Rate എന്നത് ബോണ്ടിന്റെ പലിശ വരുമാനം മാത്രമാണ്.
  • സെക്കണ്ടറി മാർകെറ്റിൽ നിന്നും വാങ്ങുന്ന ബോണ്ടുകളുടെ Yield വത്യാസം ആയിരിക്കും. yield  നോക്കി ശ്രദ്ധാപൂർവം ബോണ്ടുകൾ തിരഞ്ഞെടുക്കുക. 
  • Maturity Date - ബോണ്ടുകൾ അതിന്റെ കാലാവധി പൂർത്തിയാക്കുന്ന നേരം, നിങ്ങൾ മാർകെറ്റിൽ നിന്നും എത്ര രൂപയ്ക്കു വാങ്ങിയാലും Face Value മാത്രമേ തിരികെ ലഭിയ്ക്കുള്ളു. 
  • holding Period - എത്രത്തോളം ബോണ്ടുകൾ കയ്യിൽ വയ്ക്കുന്നു എന്നതുപോലെ ഇരിക്കും Yield. അതുകൊണ്ട് ഹോൾഡിങ് പീരീഡ് നോക്കി ബോണ്ടുകൾ വാങ്ങുക. ഉടനടി mature ആകുന്നവ നല്ല ഡിസ്‌കൗണ്ടിൽ അല്ലാതെ വാങ്ങരുത്. 
  • ബോണ്ട് സെക്കണ്ടറി മാർകെറ്റിൽ ട്രേഡ് ചെയ്യുന്നതിന് മുന്നേ ട്രേഡ് വോളിയം നോക്കുക. നാമമാത്രമായ ട്രേഡിങ് നടക്കുന്ന ബോണ്ടുകൾ ഒഴിവാക്കുക.  
2021 ഏപ്രിൽ മാസം (Post Date 26/4/2021) ലഭ്യമായ ഡാറ്റ വച്ച് ട്രേഡ് ചെയ്യപ്പെടുന്ന മികച്ച ടാക്സ് ഫ്രീ ബോണ്ടുകളുടെ ലിസ്റ്റ് !


ലിസ്റ്റിൽ അപ്ഡേറ്റ് ചെയ്യപ്പെട്ട ബോണ്ടുകൾ പോസ്റ്റ് ചെയ്യുന്ന ദിവസ്സം മാർകെറ്റിൽ ട്രേഡ് ചെയ്യപ്പെട്ടവ മാത്രമാണ്. അതിൽ ഗ്രേ കളറിൽ ഉള്ള ബോണ്ടുകളിൽ ഒന്നും തന്നെ ട്രേഡിങ്ങ് നടന്നിട്ടില്ല.

4.5+ % yield നൽകുന്ന ബോണ്ടുകൾ മഞ്ഞ കോളങ്ങളിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

ട്രേഡ് വോളിയം നോക്കി മാത്രം ബോണ്ടുകൾ വാങ്ങുക അല്ലെങ്കിൽ സെക്കണ്ടറി മാർകെറ്റിൽ വിറ്റു മാറാൻ പ്രയാസമായിരിക്കും.

ബോണ്ടുകൾ വാങ്ങുന്നതിനു മുന്നേ ശ്രദ്ധിക്കാൻ 

  • ലോങ്ങ് മെച്യുരിറ്റി ഉള്ള ബോണ്ടുകളിൽ ആലോചിച്ചു മാത്രം നിക്ഷേപിക്കുക. 
  • interest rate fluctuations മനസിലാക്കി മാത്രം ബോണ്ടുകളിൽ നിക്ഷേപിക്കുക. മാർകെറ്റിൽ interest കൂടിയാൽ ബോണ്ടുകളുടെ മാർക്കറ്റ് വില ഇടിയാനും, സെക്കണ്ടറി മാർകെറ്റിൽ വിറ്റുമാറാനും എളുപ്പമല്ല. 
  • Totally tax free എന്നത് കാരണം TDS ടാക്സ് ഫ്രീ ബോണ്ടുകളിൽ കൊടുക്കേണ്ടി വരില്ല. എന്നാൽ മെച്യൂരിറ്റി എത്തുന്നതിനു മുന്നേ സെക്കണ്ടറി മാർക്കറ്റിൽ വിറ്റുമാറിയാൽ ക്യാപിറ്റൽ ഗെയിൻ ടാക്സ് നൽകേണ്ടി വരും. 

Post a Comment

0 Comments

Search In Google!