ഒരേ മ്യുച്ചൽഫണ്ടിൽ തന്നെ 4 വെത്യസ്തമായ രീതിയിൽ ഒരാൾക്ക് നിക്ഷേപം നടത്താം.
ഫണ്ടിന്റെ ഒരു അടിസ്ഥാന യൂണിറ്റിന്റെ ദിവസേനയുള്ള റേറ്റ് കാൽക്കുലേഷൻ, ഡിവിഡന്റ് നൽകുന്ന രീതി എന്നിവയെ കണക്കാക്കിയാണ് ഒരേ ഫണ്ടിന് തന്നെ നാലോളം രൂപം നൽകുന്നത്.
ഫണ്ടുകളുടെ ടൈപ്പ് ഏതൊക്കെ എന്ന് നോക്കാം.
റെഗുലർ & ഡയറക്ട്
മ്യുച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ ഏതേലും ഏജന്റ് മുഖാന്തിരം (ബാങ്കുകൾ, ബ്രോക്കറിങ് സ്ഥാപനങ്ങൾ, അഡ്വൈസർമാർ തുടങ്ങിയവർ...) നിക്ഷേപം നടത്തുമ്പോൾ അവരുടെ ബ്രോക്കർ ചാർജുകൾ, കമ്മീഷൻ തുടങ്ങിയവ നൽകേണ്ടി വരും ഇത്തരം പ്ലാനുകൾ ആണ് റെഗുലർ. എന്നാൽ ഏജന്റുകൾ ഇല്ലാതെ നേരിട്ട് നിക്ഷേപകർക്ക് നിക്ഷേപിക്കാനുള്ള സാഹചര്യം ഡയറക്ട് എന്ന ഓപ്‌ഷനിലൂടെ നൽകിയിരിക്കുന്നു. ഡയറക്ട് ഫണ്ടുകളിൽ കമ്മീഷൻ ഒട്ടുംതന്നെയില്ല എന്നാൽ ഫണ്ട് മാനേജ്മെന്റ് ചിലവുകൾ ഉണ്ടാകും. ഫണ്ടുകളുടെ മൊത്തം ചിലവുകൾ കണക്കാക്കുന്ന മാനദണ്ഡം ആയ TOTAL EXPENSE RATION / TER നോക്കിയാൽ ഡയറക്ട് പ്ലാനുകളിൽ റെഗുലറിനെക്കാൾ ചിലവുകൾ കുറവായിരിക്കും.
റഗുലരും ഡയറക്ടും തമ്മിലെ പ്രധാനവത്യാസം എന്താണ്?
റെഗുലർ പ്ലാനിൽ ഏജന്റിന് നൽകാനുള്ള ട്രെയിൽ കമ്മീഷൻ AMC തങ്ങളുടെ മൊത്തം ആസ്തിയിൽ നിന്നും എല്ലാ ക്വർട്ടറുകളിലും നൽകും.ഫണ്ടിന്റെ അക്കൗണ്ടിൽ നിന്നും നേരിട്ട് നൽകുന്നതിലാൽ തൽഫലമായി ഫണ്ടിന്റെ ആസ്തിമൂല്യംകുറയുകയും യൂണിറ്റ് NAV യിൽ അത് പ്രതിഫലിക്കുകയും ചെയ്യും. എന്നാൽ ഡയറക്ട് പ്ലാനുകളിൽ ഇത്തരത്തിൽ ഒരു കമ്മീഷനും നൽകുന്നില്ല. അതുകൊണ്ടാണ് ഡയറക്ട് പ്ലാനുകളുണ്ട് NAV എപ്പോഴും റെഗുലർ പ്ലാനുകളുമായി തട്ടിച്ചുനോക്കിയാൽ കൂടുതലായി കാണുന്നത്.
ഗ്രോത്ത് & IDCW(INCOME DISTRIBUTION CUM CAPITAL WITHDRAWAL OPTION)
ഗ്രോത്ത് ഫണ്ടുകൾ ഡിവിഡന്റ് നൽകാത്തവയും ഡിവിഡന്റ് ഫണ്ടുകൾ പേരുസൂചിപ്പിക്കുന്നതുപോലെ ഡിവിഡന്റുകൾ നൽകുന്നതുമാണ്. ഗ്രോത്ത് ഫണ്ടുകളിൽ നേട്ടം അതിന്റെ യൂണിറ്റിൽ ചേർക്കപ്പെടും ഡിവിഡന്റ് ഫണ്ടുകളിൽ ഡിഡിഡന്റ് സ്റ്റോക്കുകളെ പോലെ യഥാസമയം നിക്ഷേപകന് ലഭിക്കും.
ഉദാഹരണമായി HDFC എന്ന അസറ്റ് മാനേജ്‌മന്റ് കമ്പനിയുടെ SMALL CAP FUND അവരുടെ വെബ് സൈറ്റിൽ പോയാൽ താഴെ കാണുന്നവിധം 4 പ്ലാനുകൾ കാണാം. BLUE ഫോണ്ടിൽ കാണിച്ചവ ഗ്രോത്ത് പ്ലാനും റെഡിൽ ഉള്ളവ ഡിവിഡന്റ് ഓപ്‌ഷനുമാണ്(ഓർക്കുക ഡിവിഡന്റ് ഓപ്‌ഷൻ ഇപ്പോൾ IDCW എന്നാണ് വിളിക്കുന്നത്)
HDFC Small Cap Fund - Regular Plan - Growth
HDFC Small Cap Fund - Direct Plan - Growth
HDFC Small Cap Fund - Direct Plan - IDCW
HDFC Small Cap Fund - Direct Plan - IDCW
എന്തുകൊണ്ട് ഡയറക്റ്റ് മ്യുച്ചൽ ഫണ്ടുകൾ നോക്കി വാങ്ങണം എന്ന് പറയുന്നു?
നേരത്തെ പറഞ്ഞതുപോലെ വാല്യൂ അല്ലെങ്കിൽ നിക്ഷേപത്തിന്റെ മൂല്യം അതാണല്ലോ പ്രധാനം. ആസ്തിയുടെ മൂല്യത്തിൽ ഡയറക്റ്റ് റെഗുലർ ഫണ്ടുകൾ എങ്ങിനെ വത്യാസം വരുത്തുന്നു എന്ന് നോക്കാം.
ഒരു ഉദാഹരണമായി 2016 ജൂൺ തൊട്ടുള്ള HDFC Small Cap Fund എന്ന ഫണ്ടിന്റെ റെഗുലർ / ഡയറക്ട് സ്കീമുകൾ തമ്മിലെ പ്രകടനത്തിന്റെ ഗ്രാഫ് നോക്കാം.
5000 രൂപവീതം തുടർച്ചയായി SIP രീതിയിൽ നടത്തുന്ന നിക്ഷേപമാണ് ഇവിടെ പരിഗണിച്ചിരിക്കുന്നത്.
ഗ്രാഫിലെ നീല ലൈൻ നിക്ഷേപിച്ചതുകയും, മഞ്ഞ ലൈൻ റെഗുലർ ഫണ്ടിന്റെ നേട്ടമടക്കമുള്ള വളർച്ചയും പച്ച ലൈൻ ഡയറക്റ്റ് ഫണ്ടിന്റെ പ്രകടനവും ആണ്. കോവിഡിന് ശേഷമുള്ള ലിക്വിഡിറ്റി ബുൾ റൺ ചാർട്ടിൽ കൃത്യമായി കാണാം.
ഒരേ ഫണ്ടിന്റെ രണ്ടു ഓപ്‌ഷനുകളും തമ്മിൽ പ്രകടനത്തിൽ വരുന്ന വത്യാസം ഗ്രാഫിൽ നേർത്തതാണെകിലും താഴെപറയുന്ന വിധമാണ്
HDFC Small Cap Fund - Regular - Growth > XIRR(5years) 19%
HDFC Small Cap Fund - Direct - Growth > XIRR (5years) 20%
ഫൈനൽ അമൗണ്ടിൽ വരുന്ന വത്യാസം 13894 രൂപ (2.94%) ആണ്. കോവിഡിന്റെ പോസ്റ്റ് ലോക്ക്ഡൗൺ ബുൾ റണ്ണിലും 5 വർഷത്തിനുള്ളിൽ ഡയറക്റ്റ് റെഗുലർ പ്ലാനുകൾ തമ്മിൽ 1% പ്രകടനത്തിനുള്ള വത്യാസം കാണാൻ ചെറുതാണെങ്കിലും ദീർഘകാലനേട്ടത്തിൽ കുറവല്ല. ( ഓർമിക്കുക - നേട്ടം കണക്കാക്കിയിരിക്കുന്നത് XIRR METHOD ഉപയോഗിച്ചാണ്, അതുകൊണ്ടു 1% എന്നത് നിസ്സാരമല്ല).
ഇനി SBI Blue chip Fund എന്ന ഫണ്ടിന്റെ കഴിഞ്ഞ 5 വർഷത്തെ പ്രകടനം റെഗുലർ vs ഡയറക്റ്റ് എങ്ങിനെ എന്ന് നോക്കാം...
മുകളിലെ ഫണ്ട് വിശകലനം ചെയ്ത അതെ കാലയളവിൽ 20000 രൂപവീതം SIP മെത്തേഡിൽ നിക്ഷേപിച്ച നേട്ടമാണ് മുകളിലെ ഗ്രാഫിൽ കാണിച്ചിരിക്കുന്നത്.
ഓറഞ്ചു ലൈൻ ഡയറക്റ്റ് ഫണ്ടും ഗ്രീൻ ലൈൻ റെഗുലർ ഫണ്ടും ആണ്. ബ്ലൂ ലൈൻ നിക്ഷേപിച്ച തുകയും. പ്രകടനം വിലയിരുത്തിയിരിക്കുന്നത് XIRR മെത്തേഡ് ഉപയോഗിച്ചാണ്.
ഒരേ ഫണ്ടിന്റെ രണ്ടു ഓപ്‌ഷനുകളും തമ്മിൽ പ്രകടനത്തിൽ വരുന്ന വത്യാസം ഗ്രാഫിൽ നേർത്തതാണെകിലും താഴെപറയുന്ന വിധമാണ്
SBI Blue chip Fund - Regular - Growth > XIRR(5years) 15%
SBI Blue chip Fund - Direct - Growth > XIRR (5years) 16%
ഫൈനൽ അമൗണ്ടിൽ വരുന്ന വത്യാസം 41914 രൂപ (2.27%) ആണ്. കോവിഡിന്റെ പോസ്റ്റ് ലോക്ക്ഡൗൺ ബുൾ റണ്ണിലും 5 വർഷത്തിനുള്ളിൽ ഡയറക്റ്റ് റെഗുലർ പ്ലാനുകൾ തമ്മിൽ 1% പ്രകടനത്തിനുള്ള വത്യാസം കാണാൻ ചെറുതാണെങ്കിലും ദീർഘകാലനേട്ടത്തിൽ കുറവല്ല. ( ഓർമിക്കുക - നേട്ടം കണക്കാക്കിയിരിക്കുന്നത് XIRR METHOD ഉപയോഗിച്ചാണ്, അതുകൊണ്ടു 1% എന്നത് നിസ്സാരമല്ല).
ഇനി 1% നേട്ടത്തിലുള്ള വത്യാസത്തിനു ദീർഘകാലയളവിൽ നമ്മുടെ നിക്ഷേപത്തിന് വരുത്താവുന്ന മാറ്റം ശ്രദ്ധിക്കാം.
22 വർഷത്തേക്ക് 5000 രൂപവീതം മാസാമാസം നിക്ഷേപിച്ചു എന്ന് കരുതുക. സമ്പാദ്യം 1% വാർഷിക നേട്ടം നൽകിയാൽ 22 വർഷങ്ങൾക്കു ശേഷം 1482980 രൂപയും. 2% വാർഷിക നേട്ടം നൽകിയാൽ 1670700 രൂപയും ലഭിക്കും. അതായത് വെറും 1% എന്ന നേട്ടത്തിലുള്ള വത്യാസം 1.87 ലക്ഷം രൂപയുടെ നഷ്ടം വരുത്തിവയ്ക്കും. വാർഷിക നേട്ടം 11 മുതൽ 12 ശതമാനം വരെ എത്തുമ്പോൾ അവസാനമായി ലഭിക്കുന്ന തുകയിൽ വരുന്ന വത്യാസം 15% ത്തോളമാണ്. അത് താഴെകാണുന്ന ചാർട്ടുപ്രകാരം നോക്കിയാൽ 8 ലക്ഷം രൂപയോളം വരും. അപ്പോൾ തീരുമാനിക്കാം 1% നേട്ടം വിട്ടുകളയണോ അതോ വെറുതെ നഷ്ടപെടുത്താണമോ എന്ന്.
നേട്ടം വേണ്ട എന്ന് വയ്ക്കുന്നവർക്ക് ഉചിതം റെഗുലറും. നേട്ടം വേണം എന്ന് കരുതുന്നവർക്ക് ഉചിതം ഡയറക്റ്റ് ഫണ്ടുകളും ആണ് എന്ന് ഇനിയും വ്യക്തമായി പറയേണ്ടതില്ലല്ലോ. XIRR മെത്തേഡിൽ ലഭിക്കുന്ന പ്രകടനം പൂർണമായും വിശ്വസിക്കാവുന്ന അനുമാനമാണ്.
ഡിവിഡന്റ് ഓപ്‌ഷൻ വേണമോ ?
പ്രധാനമായും രണ്ടു പ്രശ്നനങ്ങളാണ് ഡിവിഡന്റ് ഓപ്‌ഷനുള്ളത്.
ഡിവിഡന്റ് ഒരു ഫണ്ടുകളും ഗ്യാരണ്ടി നൽകുന്നില്ല. ഫണ്ടിൽ നിന്നും തന്നെയാണ് ഡിവിഡന്റ് നൽകുന്നത്. അതായത് ഡിവിഡന്റ് നൽകുമ്പോൾ ഫണ്ടിന്റെ ആസ്തി കുറയുകയും NAV കുറയുകയും ചെയ്യും. NAV യിലെ വത്യാസം നിക്ഷേപത്തിന്റെ വളർച്ചയെ സാരമായി ബാധിക്കും.
ഡിവിഡന്റ് ഇൻകം നികുതിക്ക് വിധേയമാണ്. ക്യാപിറ്റൽ ഗൈൻ ടാക്‌സിനേക്കാളും ഡിവിഡന്റ് ടാക്സ് നൽകണം.
മുകളിലെ രണ്ടു പ്രധാന ന്യുനതകളും ചേർത്ത് പരിശോദിച്ചാൽ ഡിവിഡന്റ് ഓപ്‌ഷൻ (ഇപ്പോൾ IDCW) ഒഴിവാക്കുന്നതാണ് ഉചിതം.
FINAL VERDICT
IF YOU ARE STILL INVESTING IN REGULAR FUNDS > UNDERSTAND RETURNS ARE THE MOST IMPORTANT THING IN ANY IVESTMENT !
ITS OUR MONEY ! THESE EXTRA RETURN ARE THE CREAM OF YOUR CAKE ! DONT WASTE IT SIMPLY FOR STUPID ADVISES AND CLAIMS .... EMPOWER YOURSELF AND INVEST FREELY !
0 Comments