മ്യുച്ചൽ ഫണ്ട് കമ്പനികൾ അവരുടെ റെഗുലർ പ്രോഡക്റ്റ് വിൽക്കുന്ന ഏജന്റിന് നൽകുന്ന ഫീസാണ് മ്യുച്ചൽഫണ്ടിലെ കമ്മീഷൻ. പല ഫണ്ട് ഹൗസുകളും പലരീതിയിൽ പല സ്‌കീമുകൾക്കായി കമ്മീഷൻ നിരക്കുകൾ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം ഏജന്റ് കമ്മീഷൻ ഫണ്ടിന്റെ TOTAL EXPENSE RATIO യുടെ ഭാഗമാണ് എന്നതുകൊണ്ട് തന്നെ നിക്ഷപകർ പരോക്ഷമായി നൽകേണ്ട ചാർജുകൾ ആണ് ഇവ. മ്യുച്ചൽഫണ്ട് നിക്ഷേപങ്ങളിൽ വരുന്ന ചാർജുകൾ താഴെപറയുന്ന വിധമാണ്.
1) ONE TIME TRANSACTION CHARGES
ആദ്യമായി റെഗുലർ മ്യുച്ചൽഫണ്ടിൽ നിക്ഷേപിക്കുന്ന ഒരാളിൽ നിന്നും 150 രൂപയും. നിലവിലെ നിക്ഷേപകനിൽ നിന്നും 100 രൂപയും ഒറ്റതവണയായി ഈടാക്കാറുണ്ട്. ഇവ ഒറ്റത്തവണ മാത്രം നൽകേണ്ടതിനാലും, ഏജന്റിന് ട്രാൻസാക്ഷൻ പൂർണമാക്കേണ്ടതിനായും വരുന്ന ചിലവുകൾ നോക്കിയാൽ ഈ തുക നാമമാത്രമാണ്. നിക്ഷേപിച്ച തുകയിൽ നിന്നും ഈ ചാർജ് കമ്പനി പിടിക്കയാണ് പതിവ്. ഒറ്റത്തവണ നിക്ഷേപങ്ങൾക്ക് ഒറ്റതവണയായും എസ് ഐ പി നിക്ഷേപങ്ങൾക്ക് 25 രൂപ വീതവും ഇത്തരത്തിൽ AMC ഈടാക്കും.
2) UPFRONT COMMISSION
നിക്ഷേപകൻ സ്‌കീമിലേക്ക് എപ്പോഴൊക്കെ പുതുതായി പണം നിക്ഷേപിക്കുന്നുവോ അപ്പോഴൊക്കെ ഏജന്റിന് ലഭിക്കുന്ന കമ്മീഷൻ ആണിത്. ഈ തുക ടോട്ടൽ എക്സ്പെൻസ് റേഷ്യോയുടെ ഭാഗവും നിക്ഷേപകൻ പരോക്ഷമായി നൽകേണ്ടതുമാണ്. ( 2018 ൽ സെബിയുടെ നിർദ്ദേശപ്രകാരം അസറ്റ് മാനേജ്‌മന്റ് കമ്പനികൾ UPFRONT COMMISSION നൽകാൻ പാടുള്ളതല്ല. എങ്കിലും SIP മോഡിൽ സ്വീകരിക്കുന്ന നിക്ഷേപങ്ങള്ക്ക് കമ്മീഷൻ മുൻകൂർ നൽകാവുന്നതാണ് ).
3) TRAIL COMMISSION
നിക്ഷേപം പിൻവലിക്കാതെ തുടർന്നുകൊണ്ടിരുന്നാൽ വർഷാവർഷം നിക്ഷേപകന്റെ ആസ്തിയുടെ ശതമാനക്കണക്കിൽ ഏജന്റിന് ലഭിക്കുന്ന കമ്മീഷൻ ആണ് ട്രെയിൽ കമ്മീഷൻ. ട്രെയിൽ കമ്മീഷൻ ഫണ്ട് ഹൗസുകളെയും അവരുടെ പ്ലാനുകളെയും അടിസ്ഥാനമാക്കി പല നിരക്കിലാണ് നൽകുന്നത്. നിക്ഷേപത്തിന്റെ മൊത്തം വാല്യൂ കണക്കാക്കി 0.1% മുതൽ 1% വരെയാണ് സാദാരണ ട്രെയിൽ കമ്മീഷൻ നൽകാറുള്ളത്. നിക്ഷേപകന് പുതുതായി ഒന്നും നിക്ഷേപിച്ചില്ല എങ്കിൽ പോലും അയാൾ പിൻവലിക്കുന്നതുവരെ ട്രെയിൽ കമ്മീഷൻ ലഭിക്കും. 2018 ലെ സെബി നിർദ്ദേശം പ്രകാരം ഫണ്ട് ഹൗസുകൾ കമ്മീഷൻ മുഴുവനായും ട്രെയിൽ മോഡിൽ ആണ് നൽകേണ്ടത്. എന്നാൽ SIP മോഡിൽ മാത്രം ട്രെയിൽ കമ്മീഷൻ UPFRONT ചെയ്തുകൊണ്ട് അഡ്വാൻസ് ആയിനൽകാൻ സെബി അനുവദിക്കുന്നു.
ട്രെയിൽ കമ്മീഷൻ ഏജന്റിന് എത്ര ലഭിക്കും എന്ന് നോക്കാം
ഒരു മ്യുച്ചൽഫണ്ട് ഡിസ്‌ട്രിബ്യുട്ടർ 50 ക്ലയന്റുകളിൾ നിന്നായി 10 കോടി രൂപ ഫണ്ട് ഹൗസിലേക്ക് സമാഹരിച്ചെന്നു കരുതുക. വർഷാവസാനം മൊത്തം ആസ്തി വാല്യൂ കുറവൊന്നും വരാതെ 10 കോടിയായി തന്നെ കിടന്നാൽ അതിന്റെ 0.5% = 500,000 അഥവാ 5 ലക്ഷം രൂപ കമ്മീഷൻ ആയി ഏജന്റിന് ലഭിക്കും.
ട്രെയിൽ കമ്മീഷൻ കൂടുതൽ ലഭിക്കാൻ ആസ്തി വളരുകയും നിക്ഷേപകന് നിക്ഷേപത്തിൽ വിശ്വാസം വരികയും വേണം എന്ന സദുദ്ദേശത്തിൽ ആണ് സെബി പ്രയോഗത്തിൽവരുത്തുന്നത്. എന്നാൽ പല ഫണ്ട് അഡ്വൈസർമാറും ദീർഘകാലം എന്ന മായാലോകം കാട്ടി ആവശ്യമുള്ളസമയത്ത് ചെയ്യേണ്ട പോർട്ടഫോളിയോ റീ ബാലൻസിങ്ങും എക്സിറ്റ് സ്ട്രെറ്റർജികളും ഒരിക്കലും നിക്ഷേപകർക്ക് നൽകാറില്ല.
4) FEE DIRECTLY FROM INVESTORS
ഒട്ടുമിക്ക അഡ്വൈസർമാറും മുകളിൽ പറഞ്ഞ UPFRONT & TRAILING COMMISSIONSനെ കുറിച്ച് ഒന്നും നിക്ഷേപകനോട് വെളിപ്പെടുത്താതെ, നിക്ഷേപിക്കുന്ന മൊത്തം ആസ്തിയുടെ ഒരു നിശ്ചിത ശതമാനം ( 0.5% മുതൽ 2% വരെ ) നിക്ഷേപത്തിനും പിന്നീടുള്ള സൗകര്യങ്ങൾക്കും എന്ന വ്യാജേനെ വാങ്ങാറുണ്ട്. ഇത്തരം ഫീസുകൾ അസറ്റ് മാനേജ്‌മന്റ് കമ്പനി നൽകില്ല മറിച് നിക്ഷേപകരോട് നേരിട്ട് ഏജന്റുമാർ വാങ്ങുന്ന തുകയാണ്.
10 വർഷത്തേക്ക് കൊല്ലാകൊല്ലം 1 ലക്ഷം വീതം നിക്ഷേപിക്കുന്ന ഒരു വ്യക്തി റെഗുലർ ഫണ്ടിനായി നൽകുന്ന കമ്മീഷൻ ആണ് താഴെയുള്ള ചാർട്ടിൽ കാണിച്ചിരിക്കുന്നത്.
2 Comments
(അഡ്വൈസർ ഒഴികെ) ?
ReplyDeleteThank you for the comment.
DeletePlease note, the mentioned term refers to "financial planner" chosen by investor. The RIA number can be added in folio, so the planner can get all the transaction statements of his client and access his portfolio effortlessly. In this case, The RIA(Registered Investment Advisor) wont get any commissions from AMC.