Break Even Analysis ഉപയോഗിച്ച് എങ്ങിനെ ഒരു സംരംഭം തുടങ്ങാനുള്ള പ്ലാനിങ് ചെയ്യാം?

എന്താണ് BREAK EVEN ANALYSIS ?

ഒരു പുതിയ സംരംഭം അല്ലെങ്കിൽ പുതുതായി തുടങ്ങിയ പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ്  ലാഭത്തിൽ എത്തുന്നതിനുള്ള മിനിമം ഔട്ട്പുട്ട് എത്രയാണോ എന്നത് കണ്ടുപിടിക്കുന്ന പഠനപ്രക്രിയ ആണ് BREAK EVEN ANALYSIS ഈ മിനിമം അളവിനെ ആണ് BREAK EVEN POINT (BEP) എന്ന് പറയുന്നത്. സംരംഭങ്ങൾക്കനുസരിച്ചു ഈ ഔട്ട്പുട്ട് എന്നത് ഉത്പന്നങ്ങളുടെ എണ്ണമോ, തൂക്കമോ, സർവീസ് വാല്യൂവോ  ഒക്കെ ആവാം. 

BREAK EVEN POINT കണ്ടെത്താനായി ഉൽപാദനത്തിനുവേണ്ട  FIXED & VARIABLE COSTS, പ്രൊഡക്ടിന്റെ SELLING PRICE / UNIT  എന്നിവ കൃത്യമായി കണക്കാക്കേണ്ടതുണ്ട്.

ഒരു സംരംഭത്തിൽ മിനിമം വിൽക്കേണ്ട അളവിനെക്കുറിച്ചു കൃത്യമായ ഒരു ധാരണ ഉണ്ടായാൽ ആ ഉൽപനം വില്കുന്നതിലെ ലാഭനഷ്ടങ്ങളെക്കുറിച്‌ സംരംഭകന് എളുപ്പം മനസിലാക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും സ്വയം സംരംഭങ്ങളെ വിലയിരുത്തുന്നതിനും വികസിപ്പിക്കുന്നതിനും ശാസ്ത്രീയമായി BREAK EVEN ANALYSIS  ഉപയോഗിക്കാം.  

ഒരു മാസത്തേക്കോ, ക്വർട്ടറിലേക്കോ, വർഷത്തേക്കോ വിൽക്കാനുള്ള ടാർഗറ്റ് മനസിലാക്കുന്നതിലൂടെ ലാഭം വർധിപ്പിക്കുകയോ ബിസിനെസ്സ് റിസ്കുകൾ ഒഴിവാക്കുകയോ ചെയ്യാം.

Break Even Point കണ്ടുപിടിക്കാനുള്ള ഫോർമുല 


ഇനി നമുക്ക് മുകളിലെ ഫോർമുലയിൽ വരുന്ന Cost ന്റെ ഡീറ്റെയിൽസ് എന്തൊക്കെയാണ് എന്ന് നോക്കാം. 

Fixed Costs  - ഒരു സംരംഭം തുടങ്ങാനുള്ള തീരുമാനം മുതൽ  പ്രോഡക്ട്  യാഥാർഥ്യമാവുന്നതു വരെയുള്ള ചിലവുകൾ മിക്കവയും സ്ഥിരമായി ആ ബിസിനസ്സിന്റെ ഭാഗമായി വരുന്നവയും ഒറ്റത്തവണ നടത്തുന്ന നിർമ്മാണച്ചിലവുകളും ആയിരിക്കും. ഇവയാണ് ഫിക്സഡ് കോസ്റ്റുകൾ. വാടക, മെഷീനുകൾ, സംരംഭത്തിന്റെ പേപ്പർ വർക്കുകളുടെ ചിലവുകൾ . സ്ഥിരം അംഗങ്ങളുടെ സാലറി ഇവയൊക്കെ ഫിക്സഡ് കോസ്റ്റുകളാണ്. ഫിക്സഡ് കോസ്റ്റുകൾ സംരംഭം തുടങ്ങുന്നതിനുള്ള സ്ഥിരമായ ചിലവുകൾ ആണ് അതുകൊണ്ടു തന്നെ ഇത് ഉല്പാദനക്ഷമതയെ അടിസ്ഥാനമാക്കിയല്ല മറിച് ഉത്പാദനം തുടങ്ങുന്നതിനുള്ള ചിലവുകൾ ആണ്. 

Variable Costs - അസംസ്‌കൃത പദാർത്ഥങ്ങൾ, പാക്കേജിങ് കോസ്റ്റ്, ട്രാസ്പോർട് ചിലവുകൾ തുടങ്ങിയവയൊക്കെ ഉൾക്കൊള്ളുന്നതാണ്  Variable Costs. കമ്പനി കൂടുതൽ ഉത്പന്നങ്ങൾ ഉണ്ടാക്കുമ്പോൾ  ഇത്തരം ചിലവുകൾ കൂടുകയും ഉത്പന്നങ്ങൾ ഒന്നും ഉണ്ടാക്കാതിരുന്നാൽ പൂജ്യം ആവുകയും ചെയ്യും. സാദാരണയായി ഒരു യൂണിറ്റ് പ്രോഡക്റ്റ് അല്ലെങ്കിൽ ഒരു സർവീസ് നല്കാൻ ആവശ്യമായ Variable Cost എന്ന രീതിയിൽ ആണ് കണക്കാക്കുക. സെയിൽസ് കമീഷനുകൾ, പണിക്കൂലി, വെള്ളം,വൈദ്യതി തുടങ്ങിയവയെല്ലാം  വേരിയബിൾ കോസ്റ്റാണ്. 

BEP കണ്ടുപിടിക്കാനുള്ള ഒരു ലളിതമായ മോഡൽ നോക്കാം.

ഒരു സംരംഭം നടത്തികൊണ്ടുപോകാനുള്ള മാസച്ചിലവ് (Fixed Costs) 100,000 രൂപ ആണെന്ന് കരുതുക. സംരംഭകന്റെ പ്രോഡക്റ്റ് ഒരെണ്ണത്തിന് 2000 രൂപ നിരക്കിൽ മാർക്കറ്റിൽ വിൽക്കുന്നു എന്നും കരുതുക. സംരംഭകന് അല്ലെങ്കിൽ കമ്പനി ഈ ഉത്പന്നം ഉണ്ടാക്കുന്നതിനായി ഒരു യൂണിറ്റിന് 1600 (Variable Costs) രൂപയാണ് ചിലവഴിക്കുന്നത് എങ്കിൽ ഒരു യൂണിറ്റിന് മുകളിൽ ഉല്പാദകന് ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം 400 രൂപയായിരിക്കും (ഈ ലാഭ വിഹിതത്തെ Contribution Margin എന്നാണ് വിളിക്കുക) . ഇനി ഈ വിവരങ്ങൾ വച്ചുകൊണ്ട് BEP കണ്ടുപിടിക്കാം.

BEP = 100000  / (2000 - 1600) = 250 

മുകളിലെ ഉദാഹരണത്തിൽ BEP ലഭിച്ചത് 250 യൂണിറ്റാണ്. അതായത് ഈ സംരംഭകന് ഒരു മാസത്തിൽ മിനിമം 250  ഉത്പന്നങ്ങൾ എങ്കിലും വില്പന നടത്തിയെങ്കിൽ മാത്രമേ സംരംഭത്തിന്റെ നടത്തിപ്പ് ചിലവ് തിരികെ ലഭിക്കുള്ളു. ഈ മാസകണക്ക് ദിവസത്തേക്ക് മാറ്റിയാൽ (ഒരു മാസം 26 പ്രവൃത്തിദിനം എന്ന നിലയിൽ) ഒരു ദിവസം മിനിമം 10 യൂണിറ്റ് അല്ലെങ്കിൽ 10 പ്രോഡക്റ്റ് എങ്കിലും വിൽക്കേണ്ടി വരും. അതായത് ഈ സംരംഭം വിൽക്കുന്ന 251th പ്രോഡക്റ്റ് തൊട്ട് കമ്പനി 400 രൂപ ലാഭം പിന്നീടുള്ള ഓരോ പ്രൊഡക്ടുകൾക്കും നേടും. 

കമ്പനിയുടെ വില്പനയുടെ അടിസ്ഥാനത്തിൽ താഴെയുള്ള അനുമാനത്തിൽ പ്രവർത്തന ക്ഷമത കണക്കാക്കാം.

1000 പ്രോഡക്റ്റ്  വിറ്റാൽ ലാഭം = 3  ലക്ഷം. 
600 പ്രോഡക്റ്റ് വിറ്റാൽ ലാഭം = 1.4 ലക്ഷം.
300 പ്രൊഡക്ടുകൾ വിറ്റാൽ ലാഭം = 20000 രൂപ 
250 പ്രൊഡക്ടുകൾ വിറ്റാൽ ലാഭം = 0 രൂപ 
200 പ്രൊഡക്ടുകൾ വിറ്റാൽ നഷ്ടം = 20000 രൂപ 
100 പ്രൊഡക്ടുകൾ വിറ്റാൽ നഷ്ടം = 60000 രൂപ 

BREAK EVEN ANALYSIS എങ്ങിനെ ബിസിനസ് വളർച്ചയ്ക്കായി ഉപയോഗിക്കാം? 

CONTRIBUTION MARGIN POSITIVE ആയി നിന്നെകിൽ മാത്രമേ ബിസിനെസ്സ് തുടരുന്നത് ഗുണം ചെയ്യുള്ളു. അല്ലെങ്കിൽ സംരംഭം നഷ്ടത്തിൽ ആണ് എന്ന് പറയേണ്ടിവരും. അതുകൊണ്ടു ഒരു സംരംഭകൻ തന്റെ ഉല്പന്നങ്ങൾക്ക് വില്പന നടത്തേണ്ട പ്രൈസ് നിശ്ചയിക്കുമ്പോൾ CONTRIBUTION MARGIN പോസിറ്റീവ് വരുന്ന രീതിയിൽ അല്ലെങ്കിൽ BREAK-EVEN പെട്ടെന്ന് നടക്കുന്ന രീതിയിൽ തീരുമാനം എടുക്കണം. മാർക്കറ്റിൽ ഒരുപാട് ഡിമാൻഡ് ഉള്ള വസ്തുക്കൾക്ക് പ്രൊഡക്ഷൻ കൂട്ടി BREAK-EVEN എത്തിക്കുകയും. അല്ലാത്തവയ്ക്ക് നഷ്ടമില്ലാത്ത രീതിയിൽ പ്രൈസിങ് കണക്കാക്കി മുന്നോട്ടു പോവുകയും ആവാം. BREAK-EVEN ആവാത്ത പ്രോഡക്റ്റ്, മാർക്കറ്റ് കോംപെറ്റീഷൻ കൂടിയവ എന്നിവയൊക്കെ മിക്കവാറും CONTRIBUTION MARGIN പോസിറ്റീവ് ആയി നല്കാത്തവ ആയിരിക്കും. ഇത്തരം പ്രൊഡക്ടുകൾ സംരംഭത്തിന്റെ  പോർട്ടഫോളിയോയിൽ നിന്നും മാറ്റി അതിനുവേണ്ട സമയവും വിഭവങ്ങളും കൂടുതൽ തന്ത്രപരമായി വിനിയോഗിക്കാം.

BEP കണ്ടെത്തിയാൽ തന്നെ ഒരു സംരംഭകന് തന്റെ  ബിസിനസ് പ്ലാൻ എങ്ങിനെ വർക്ക് ഔട്ട് ആകും എന്ന് വ്യക്തമായി മനസിലാക്കാം.  മുകളിലെ ഉദാഹരണത്തിൽ സംരംഭകന് ഒരുമാസം 250 പ്രൊഡക്ടുകൾ എങ്കിലും  വിൽക്കാൻ പറ്റുമെങ്കിൽ ബിസിനസ് വളർച്ചയും നേട്ടവും നേടാം എന്ന് കണക്കാക്കാം. എന്നാൽ മറ്റൊരു അനുമാനം കൂടെ നോക്കാം, മാർക്കറ്റിൽ കോംപെറ്റീഷൻ കാരണം മാസത്തിൽ 250 യൂണിറ്റുകൾ  വില്പന നടക്കാനുള്ള സാധ്യത കുറവെന്ന് കരുതുക. ഈ സാഹചര്യത്തിലും സംരംഭം വിജയത്തോടെ മുന്നോട്ടു കൊണ്ടുപോകാം. അതിനുവേണ്ടത് ഒന്നുകിൽ 

  • സംരംഭകൻ Fixed  Cost കൾ കുറയ്ക്കുക.
  • Variable Cost പരമാവധി കുറയ്ക്കുക.
  • മാർക്കറ്റ് പ്രൈസ് വർധിപ്പിക്കുക
അതായത് ഫിക്സഡ് കോസ്റ്റുകൾ 100,000 എന്നതിൽ നിന്നും 50000 ആയിമാറിയാൽ BEP = 125 ആയിമാറുകയും സംരംഭകന് 250 പ്രൊഡക്ടുകൾക്കു  പകരം 125  എണ്ണം മാത്രം  വിറ്റെങ്കിൽ  നഷ്ടം ഒഴിവാക്കുകയും ആവാം.ഇനി സംരംഭകൻ തന്റെ പ്രോഡക്റ്റ് നന്നായി മാർക്കറ്റ് ചെയ്തു കൂടുതൽ SALE VOLUME ഉണ്ടാക്കിയാൽ അതും ഒരു സാധ്യതയാണ്. 

ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ഉണ്ടാക്കുന്ന ഒരു വസ്തു എന്ത് വിലയ്ക്ക് വില്കാം എന്നും . എത്ര എണ്ണം വിൽക്കേണ്ടി വരും എന്നും BEP കണ്ടുപിടിക്കുന്നതിലൂടെ നിസ്സാരമായി മനസിലാക്കാം. ഇതേ BEP  ANALYSIS മാസകണക്കിലും ക്വർട്ടർ ബേസിലും വാർഷികകണക്കിലും കണക്കാക്കിയാൽ ബിസിനസ് പ്ലാൻ കൃത്യമായി മനസിലാക്കി ലാഭത്തിൽ എത്തിക്കാം. പ്രൊഡക്ഷൻ  വർധിപ്പിക്കാനുള്ള  സാധ്യതകൾ  ഉണ്ടെങ്കിൽ മാർക്കറ്റിൽ നമ്മുടെ ഉൽപ്പന്നത്തിന് ഡിമാൻഡ്  ഉണ്ടെങ്കിൽ മാർക്കറ്റ് പ്രൈസ് കുറച്ചുകൊണ്ടുവന്നു തന്നെ കമ്പനിയെ ലാഭത്തിൽ എത്തിക്കാനും ഇതേ വഴികൾ തന്നെ ഉപയോഗപ്പെടുത്താം. 

BEP ANALYSIS ഉപയോഗിക്കാനുള്ള സാഹചര്യങ്ങൾ

പുതിയ ഒരു സംരംഭം തുടങ്ങുമ്പോൾ. 
പുതിയ ഒരു പ്രോഡക്റ്റ് / സർവീസ് തുടങ്ങുമ്പോൾ.
ബിസിനസ് ഓപ്പറേഷനുകളിൽ കാലികമായ മാറ്റം വരുത്തുമ്പോൾ.

BEP ANALYSIS ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ 

ഉല്പന്നത്തിന്റെ മാർക്കറ്റ് പ്രൈസ് തീരുമാനിക്കുന്നത് എളുപ്പമാക്കാം. ഓഫറുകളും പ്രൊമോഷനുകളും BEP കഴിഞ്ഞ പ്രൊഡക്ടുകൾക്കു നൽകി SALES കൂട്ടിയും BEP എത്താത്ത പ്രൊഡക്ടുകൾക്കു  മറ്റുള്ള സ്ട്രാറ്റർജികൾ ഉപയോഗിച്ചും സംരംഭം ലാഭത്തിൽ എത്തിക്കാം. പല പ്രൊഡക്ടുകൾ ഉണ്ടാക്കുന്ന സ്ഥാപനം ആണെങ്കിൽ നഷ്ടം തരുന്ന പ്രൊഡക്ടുകളെ പ്രത്യേകം കൈകാര്യം ചെയ്യാൻ ഈ രീതി സഹായിക്കും.

ഫിക്സഡ് കോസ്റ്റുകൾ ബ്രേക്ക് ഈവൻ പോയിന്റിനെ നേരിട്ട് സ്വാധീനിക്കുന്ന കാര്യം മനസിലാക്കി അത്തരം വർക്കുകൾ പുറം പണിക്കരാർ വഴിയോ മറ്റോ കുറഞ്ഞ വിലയ്ക്ക് ലഭിച്ചാൽ സംരംഭത്തിന് പണം മികച്ചരീതിയിൽ കൈകാര്യം ചെയ്യാം.

വേരിയബിൾ കോസ്റ്റ് ദീർഘമായി പഠിക്കുന്നതിലൂടെ ഉല്പാദനചിലവുകൾ കുറയ്ക്കുന്നതിനും ലാഭം കൂട്ടുന്നതിനും സഹായകമാകും.

ഏതൊരു സംരംഭത്തിന്റെയും സംരംഭകന്റെയും വിജയം എന്നത് തീരുമാനങ്ങൾ ശരിയായ വസ്തുതകൾ കണ്ടെത്തി തീരുമാനങ്ങൾ എടുക്കുക എന്നതിൽ അധിഷ്ടിതമാണ്. പലപ്പോഴും വികാരം വസ്തുതകളെ മറച്ചു വയ്ക്കുമ്പോൾ ഇതുപോലുള്ള മോഡലിംഗ് യാഥാർഥ്യം സംരംഭകന് മനസിലാക്കി നൽകുകയും അതിനനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാക്കുകയും ചെയ്യുന്നു.

BEP ANALYSIS ന്യുനതകൾ 

ഫിക്സഡ് കോസ്റ്റുകൾ ഇപ്പോഴും സ്ഥിരം ആകണം എന്നില്ല. ഉത്പാദനം കൂട്ടിയാൽ ഫിക്സഡ് കോസ്റ്റുകളും കൂടും. ഒരു പ്രാഥമിക മോഡൽ എന്നതിനപ്പുറം പ്രവർത്തികമോഡൽ എന്ന നിലയിൽ കാര്യങ്ങളിലേക്ക് എത്തുമ്പോൾ പ്രൊഡക്ഷൻ BEP മാത്രം അനുസരിച് ചെയ്യാൻ പറ്റില്ല.

ഉല്പാദനത്തിലെ WASTAGE ഇതിൽ കണക്കാക്കിയിട്ടില്ല. ഉല്പാദിപ്പിക്കുന്ന പ്രൊഡക്ടുകൾ എല്ലാം മാർകെറ്റിൽ വിറ്റുപോകും എന്ന് അടിസ്ഥാനമാക്കിയാണ് മോഡൽ ചെയ്യുന്നത്. 

യാഥാർഥ്യത്തിൽ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് മേഖലയിൽ  സ്റ്റാറ്റിക് ആയ മോഡലുകൾക്ക് നൽകാവുന്ന കൃത്യത കുറവാണ്. 

പൂർണമായും വിദ്യാഭ്യാസാധിഷ്ടിതമായ ഈ ബ്ലോഗിലെ പോസ്റ്റുകളുടെയും അതിലൂടെ പബ്ലിഷ് ചെയ്‌ത വിവരങ്ങളുടെയും പൂർണമായ ഉടമസ്ഥാവകാശം Cash Balance ൽ സംക്ഷിപ്തമാണ്‌. ബ്ലോഗിലെ ഉള്ളടക്കം പബ്ലിഷറുടെ അനുവാദമോ അറിവോ കൂടാതെ റീ പബ്ലിഷ് ചെയ്യുന്നത് വിലക്കിയിരിക്കുന്നു. (Please mail us at contact.cashbalance@gmail.com for re-publishing permissions)

ഫിനാൻഷ്യൽ പോസ്റ്റുകളിലെ അഭിപ്രായം വ്യക്തിപരവും വിദ്യാഭ്യാസാധിഷ്ടിതവും ആണെന്നും പ്രൊഫെഷണൽ അഡ്വൈസ് എന്ന രീതിയിൽ ഉപയോഗിക്കാൻ പാടില്ല എന്നും ബ്ലോഗ് അഡ്മിൻ അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ നൽകാനായി contact.cashbalance@gmail.com എന്ന മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

0 Comments

Search In Google!