എന്താണ് ബോണ്ടുകൾ ? എങ്ങിനെ ബോണ്ടുകളിൽ നിക്ഷേപിക്കാം ?


ഏറ്റവും ലളിതമായി വിവരിച്ചാൽ ബോണ്ട് എന്നത് അടിസ്ഥാനപരമായി ഒരു ലോൺ എഗ്രിമെന്റ് ആണ്.

എഗ്രിമെന്റ് പ്രകാരം BORROWER എന്ന് വിളിക്കുന്ന  പണം സമാഹരിക്കുന്ന സ്ഥാപനം അല്ലെങ്കിൽ ഗവർമെന്റ് പണം നൽകുന്ന LENDER എന്ന് വിളിക്കുന്ന  നിക്ഷേപകന്  രണ്ടു കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഒന്ന് നിശ്ചിത വാർഷിക പലിശയും മറ്റൊന്ന് നിശ്ചിത കലാവധിക്കു ശേഷം തുക മുഴുവനായും മടക്കിനൽകാം എന്ന ഉറപ്പും.  ഇത്തരം മണി ലെൻഡിങ് അഗ്രീമെന്റുകൾ ആണ് ബോണ്ടുകൾ. 

കോർപറേറ്റുകൾക്കോ ഗവർമെന്റിനോ പ്രൊജെക്ടുകൾക്കും പ്രവർത്തനങ്ങൾക്കുമായി മൂലധനം വേണ്ടിവരുമ്പോൾ  ലോണെടുക്കാനായി ബാങ്കുകൾക്കും മറ്റു ഫിനാൻഷ്യൽ സ്ഥാപനങ്ങൾക്കും പകരം നിക്ഷേപകരിലേക്ക് ചെല്ലുന്നു. ബോണ്ടുകൾ എന്ന ഉറപ്പിന്മേൽ നിക്ഷേപകർ പണം നൽകുന്നു. 

ഉദാഹരണമായി NTPC എന്ന സ്ഥാപനം 1000 രൂപ A എന്ന വ്യക്തിയിൽ നിന്നും 8% പലിശനിരക്കിൽ 5 വർഷത്തേക്ക് വായ്പ വാങ്ങുവാന് എന്ന് കരുതുക. അഗ്രിമന്റ് പ്രകാരം NTPC നിക്ഷേപകന് അടുത്ത നാല് വർഷവും 80 രൂപ വീതം പലിശയായി നൽകും. അഞ്ചാം വര്ഷം 1080 രൂപ മുതലും ആ വർഷത്തെ പലിശയുമായി നൽകും. ഈ എഗ്രിമെന്റ് പ്രകാരം A യുടെ നേട്ടം (Yield) 8% ആണ്. 

ശ്രദ്ധിക്കേണ്ട കാര്യം ഇവിടെ എഗ്രിമെന്റ് കാലാവധിയായ അഞ്ചുവര്ഷത്തിന്റെ ഇടയിൽ നിക്ഷേപകന് NTPC ഒരിക്കലും 1000 രൂപ മടക്കി നൽകില്ല എന്നതാണ്. അഞ്ചാം വർഷത്തിന് ശേഷം മാത്രമേ ഈ തുക തിരികെ വാങ്ങാൻ നിക്ഷേപകന് വഴിയുള്ളു. 

എന്നാൽ ഈ അവസരത്തിൽ നിക്ഷേപകന് NTPC യിൽ നിന്നും പണം തിരികെ വാങ്ങാൻ മാത്രമേ പറ്റാതെ ഉള്ളു. ഈ എഗ്രിമെന്റ് അല്ലെങ്കിൽ ബോണ്ട് A യുടെ കയ്യിൽ നിന്നും വാങ്ങാൻ മറ്റൊരു നിക്ഷേപകന്  (B ) തയ്യാറായാൽ ബോണ്ട് പണമായി മാറാവുന്നതാണ്. അതായത് ബോണ്ടുകൾ മെച്യുരിറ്റി എത്തുന്നതിനു മുന്നേ സെക്കന്ററി മാർകെറ്റിൽ വില്പന നടത്താം. 

ബോണ്ടുകളെ അവയുടെ സുരക്ഷിതത്വത്തിന്റെയും നിക്ഷേപകനോടുള്ള സമയബന്ധിതമായി കടപ്പാട് തീർക്കാനുള്ള താല്പര്യത്തിന്റെയും അവ ഇഷ്യൂ ചെയുന്ന കമ്പനിയുടെ ചരിത്രത്തിന്റെയും ഒക്കെ അടിസ്ഥാനമായി പല റേറ്റിങ്ങുകൾ നൽകി തരാം തിരിക്കാറുണ്ട്. പ്ലാൻ ചെയ്തിരിക്കുന്ന തിരിച്ചടവ് ദിവസത്തിൽ നിന്നും ഒരു ദിവസം പോലും വൈകിയാൽ ഇവയുടെ റേറ്റിങ്ങിനെ ആറ് ബാധിക്കും. എന്നാൽ ഡീഫോൾട് ആയ ബോണ്ടുകൾ പോലും നിക്ഷേപകന് തുക പലപ്പോഴും തിരികെനൽകാറുണ്ട്. 

ബോണ്ടുകളുടെ റേറ്റിംഗ് സംബന്ധമായി കൂടുതലറിയാൻ ഇ പോസ്റ്റ് നോക്കുക

Credit Ratings എങ്ങിനെ ബോണ്ടുകളെ ബാധിക്കുന്നു ?

കൂടുതൽ സുരക്ഷിതമായ തിരിച്ചടവിന്റെ ചരിത്രമുള്ള കമ്പനികൾ ഗവർമെന്റുകൾ എന്നിവർ ബോണ്ടുകൾ നൽകുമ്പോൾ മാർക്കറ്റ് പോസിറ്റീവ് ആയാണ് പ്രതികരിക്കാറുള്ളത്. അതുകൊണ്ടു തന്നെ ഇവ കുറഞ്ഞ റിസ്കിനു ആനുപാതികമായി കുറഞ്ഞ പലിശയെ നൽകാറുമുള്ളു. അതായത്  AAA, AAA+ റേറ്റിങ് ഉള്ള ബോണ്ടുകളിൽ ഒക്കെ Yield അല്ലെങ്കിൽ നേട്ടം കുറവായിരിക്കും. എന്നാൽ ഇതിനു നേരെ വിപരീതമായി  ഉയര്ന്ന Yield നൽകുന്ന ബോണ്ടുകളിൽ റിസ്ക് കൂടുതൽ ആവും. 

ബോണ്ടുകളുടെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചാൽ അവയുടെ മാർക്കറ്റ് പ്രൈസ് കുറയുകയും  റേറ്റിംഗ് കൂട്ടിയാൽ കൂടുകയും ചെയ്യും. എന്നാൽ തിരിച്ചടവിന്റെ ശേഷിയെ ബാധിക്കുന്ന ചോദ്യം ഉയരുന്നില്ല എങ്കിൽ ബോണ്ടുകളിൽ വരാറുള്ള ഇത്തരം വ്യതിയാനങ്ങൾ നിസ്സാരമായിരിക്കും. ഒന്നോ രണ്ടോ റേറ്റിംഗ് പൊസിഷനിൽ ഉള്ള കുറവ് സാദാരണയായി മാർക്കറ്റ് പ്രൈസുകളെ കാര്യമായി ബാധിക്കാറില്ല എന്നാൽ നിക്ഷേപ യോഗ്യതയിൽ നിന്നും താഴേക്കുള്ള റേറ്റിംഗ് കുറവ് (Below BBB) ബോണ്ടുകൾ വിറ്റുമാറാനുള്ള സൂചനകൾ ആണ്. 

Interest Rate Changes എങ്ങിനെ ബോണ്ടുകളെ ബാധിക്കുന്നു ?

മാർക്കറ്റ് Interest റേറ്റുകളുമായി ബന്ധപെട്ടു ബോണ്ടുകളുടെ വിലയിൽ വരുന്ന മാറ്റങ്ങൾ ബോണ്ട് മാർകെറ്റിൽ Interest Rate Risks എന്നാണ് അറിയപ്പെടുന്നത്. 

Interest Rate എങ്ങിനെ ബോണ്ടുകളെ ബാധിക്കുന്നു എന്ന് നോക്കാം 

Interest Rate വർധന

താങ്കളുടെ കയ്യിൽ 1000 രൂപയുടെ 5 വർഷകലാവധിയിൽ 7% പലിശ നൽകുന്ന ബോണ്ടുകൾ ഉണ്ടെന്നു കരുതുക.  മാർകെറ്റിൽ പുതുതായി  10% വർധിച്ച നിരക്കിൽ പുതിയ ബോണ്ടുകളും വന്നു എന്ന് കരുതുക. അങ്ങിനെ ആണേൽ താങ്കളുടെ കയ്യിൽ ഉള്ള കുറഞ്ഞ യീൽഡുള്ള ബോണ്ടുകൾ ആരും വാങ്ങാൻ സാധ്യതയില്ല. അവ വിറ്റുപോകണമെങ്കിൽ മാർകെറ്റിൽ ഉള്ള ബോണ്ടുകളുടെ അതേ റിട്ടേൺ നല്കണം. എന്നാൽ പലിശ നിരക്ക് ഫിക്സഡ് ആയതിനാൽ ആ റിട്ടേൺ മാച്ച് ചെയ്യാൻ ആകെ കഴിയുക ബോണ്ടുകളുടെ മാർക്കറ്റ് പ്രൈസ് കുറച്ചാൽ മാത്രമാണ്. ഈ അവസരത്തിൽ മിനിമം 700 രൂപയ്ക്കെങ്കിലും വാങ്ങിയാൽ മാത്രമേ മറ്റൊരാൾക്കു താങ്കളുടെ ബോണ്ടുകൾ കൊണ്ട്  ഇന്ന് മാർകെറ്റിൽ ഇഷ്യൂ ചെയ്യപെടുന്ന കൂടിയ പലിശയുള്ള ബോണ്ടുകൾക്കു തുല്യമായ നേട്ടം  കാണുകയുള്ളു. അതുകൊണ്ടു പലിശ നിരക്ക് കൂടുമ്പോൾ പഴ ബോണ്ടുകൾക്കു മാർക്കറ്റ് പ്രൈസ് കുറയും. (എന്നാൽ ഈ ബോണ്ടുകൾ വിൽക്കാതെ സൂക്ഷിച്ചാൽ കാലാവധിവരെയുള്ള പലിശയും മുഴുവൻ മുതലും തിരികെ കിട്ടും).

Interest Rate കുറയ്ക്കുക 

മാർകെറ്റിൽ ഇപ്പോൾ പുതിയ ബോണ്ടുകൾ 4% പലിശയിൽ ആണ് ലഭിക്കുന്നത് എന്ന് കരുതുക. അങ്ങിനെ ആണെങ്കിൽ താങ്കളുടെ കൈവശം ഉള്ള പഴയ 7% ഉള്ള ബോണ്ടുകൾക്കു Yield & Demand കൂടും. ഈ അവസരത്തിൽ മുകളിൽ പറഞ്ഞ പലിശ നിരക്ക് കുറയുന്ന സാഹചര്യത്തിൽ നിന്നും നേർ വിപരീതമായി ബോണ്ടുകളുടെ മാർക്കറ്റ്  പ്രൈസ് 1750 രൂപയോളം വർധിക്കും. അതായത് പലിശ നിരക്കുകൾ കുറയുമ്പോൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ബോണ്ടുകൾക്കു സെക്കന്ററി മാർകെറ്റിൽ മാർക്കറ്റ് പ്രൈസ് കൂടും.

മുകളിലെ ഉദാഹരണത്തിൽ  മനസിലാക്കേണ്ട പോയിന്റ് പലിശ നിരക്കുകൾ മാർകെറ്റിൽ കൂടുകയാണെങ്കിൽ സാധ്യതയുള്ള നഷ്ടം (Not real lose unless he sell his bonds in secondary market) 300 രൂപയും. പലിശനിരക്ക് മാർകെറ്റിൽ കുറയുക ആണെങ്കിൽ കിട്ടാവുന്ന നേട്ടം 750 രൂപയോളവും ആണ്. അതായത് പലിശ നിരക്ക് കുറയാൻ സാധ്യത ഭാവിയിൽ കാണുന്നുണ്ടെങ്കിൽ ബോണ്ടുകൾക്കു ഡിമാൻഡ് കൂടും. നിക്ഷേപകരിൽ ബെയർ ബുൾ ട്രെൻഡർസ് ഉണ്ടെന്നറിയാമല്ലോ അതുപോലെ മാർക്കറ്റ് റേറ്റ് കുറയും എന്നും കൂടും എന്ന് വിശ്വസിക്കുന്ന രണ്ടു കൂട്ടം ആൾകാർ ബോണ്ടുമാർക്കറ്റിലും ഉണ്ട്.  

മുകളിലെ രണ്ടു ഉദാഹരണങ്ങളും ഡിമാൻഡ് സപ്ലൈ കണക്കാക്കിയുള്ള  അനുമാനങ്ങൾ  ആണെന്നും ഒരിക്കലും ഇങ്ങനെ നേർ വരയിൽ അല്ല മാറ്റങ്ങൾ വരിക എന്നും ഓർമിപ്പിച്ചു കൊള്ളട്ടെ ! .  

ഒരു നിക്ഷേപകനെ  സംബന്ധിച്ചിടട്ടോളം യീൽഡ് എവിടെ ആണോ കൂടുതൽ അവിടെ അയാൾക്ക്‌ നിക്ഷേപിക്കാം. മുകളിലെ ഒന്നാമത്തെ കേസിൽ ഒരു പുതിയ നിക്ഷേപകന് 600 രൂപയ്ക്കു ബോണ്ടുകൾ വാങ്ങാൻ കിട്ടിയാൽ അത് മാർക്കറ്റിലെ പുതിയ ബോണ്ടുകളേക്കാൾ കൂടുതൽ നേട്ടം നൽകും. അതേ പോലെ പലിശ നിരക്ക് കുറഞ്ഞാൽ (രണ്ടാമത്തെ ഉദാഹരണത്തിൽ) 1500 രൂപയ്ക്കു വാങ്ങാൻ ലഭിച്ചാൽ യീൽഡ് കൂടുതൽ ലഭിക്കുകയും ചെയ്യും. 

ചുരുക്കിപ്പറഞ്ഞാൽ ബോണ്ടുകൾ ഒരിക്കലും മാർക്കറ്റ് പ്രൈസ് അല്ലെങ്കിൽ ഇഷ്യൂ നടന്ന വിലയിൽ നിന്നുള്ള കുറവും കൂടലും നോക്കിയല്ല മറിച്ചു ലഭിക്കാവുന്ന Yield to Maturity ! അല്ലെങ്കിൽ നേട്ടം നോക്കിയാണ് വാങ്ങേണ്ടത്. 

ഇതിനോട് ചേർത്ത് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ബോണ്ടിന്റെ മെച്യുരിറ്റി കാലാവധി. 

മാർക്കറ്റിൽ Interest Rate കുറഞ്ഞാൽ കൂടുതൽ പലിശ നൽകുന്നവയെങ്കിലും   കാലാവധി പൂർത്തിയാവാറായ  സെക്കന്ററി മാർകെറ്റിൽ നിന്നും വാങ്ങിയ ബോണ്ടുകൾ പുതിയ നിക്ഷേപകന് നൽകാവുന്ന  നേട്ടം നാമമാത്രമാവും. എന്നാൽ മെച്യൂരിറ്റി കാലാവധി കൂടുതൽ ഉള്ള ബോണ്ടുകളിൽ മാർക്കറ്റ് പ്രൈസ് നന്നായി വർധിക്കും. കാരണം കിട്ടാൻ പോകുന്ന നേട്ടം ദീർഘകാലത്തേക്ക് ലഭിക്കും.  അതുകൊണ്ടു ഇത്തരം സാഹചര്യത്തിൽ ബോണ്ടുകളുടെ മെച്യൂരിറ്റി കാലാവധികൂടെ നോക്കി വാങ്ങുക. എന്നാൽ നേട്ടത്തിനോടൊപ്പം ലോങ്ങ് ട്ടേമിൽ Interest Rate Risk കൂടുതലുണ്ട് എന്ന് കൂടെ മനസിലാക്കുക..

Interest Rate വർധിക്കുമ്പോൾ കുറഞ്ഞകാലവധിയുള്ള ബോണ്ടുകൾ ഹോൾഡ് ചെയ്യുന്നതാണ് ലോങ്ങ് പൊസിഷനെക്കാൾ മികച്ചത്. കാരണം മെച്യൂരിറ്റി എത്തിയ ബോണ്ടുകൾ പെട്ടെന്ന് തന്നെ റീ പേമെന്റ് ചെയ്യപ്പെടും എന്നുള്ളതും പലിശ നിരക്ക് കൂടിയ പുതിയ ബോണ്ടുകളിൽ ആ പണം നിക്ഷേപിക്കാൻ  അവസരം വേഗം ലഭിക്കുകയും ചെയ്യും എന്നതാണ്. ബോണ്ടിന്റെ ഫേസ് വാല്യൂവിന്  തുല്യമായ തുകയാണ് കാലാവധി തീരാറായ ബോണ്ടുകൾക്കു സെക്കൻഡറി മാർക്കറ്റിൽ ലഭ്യമാകാറ്. 

മാർകെറ്റിൽ Interest Rates കുറയും എന്ന് പ്രതീക്ഷിക്കുന്നവർ ദീർഘകാലം മെച്യൂരിറ്റി ഉള്ള ബോണ്ടുകളിൽ നിക്ഷേപിക്കാനാണ് താല്പര്യപെടാറുള്ളത്. 

ബോണ്ടുകളിൽ നിക്ഷേപിക്കാൻ സാധ്യമായ വഴികൾ എന്തൊക്കെ എന്ന് നോക്കാം 

  • Public Issue - പുതിയ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്ന സമയത്തു നേരിട്ട് ഗവര്മെന്റിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വാങ്ങാം.
  • Secondary Market - NSE BSE തുടങ്ങിയ സെക്കന്ററി മാർക്കറ്റുകളിൽ നിന്നും ബ്രോക്കർ മുഖാന്തിരം വാങ്ങാം.
  • Mutual Funds - Debt Funds പ്രധാനമായും ബോണ്ടുകളിൽ ആണ് നിക്ഷേപിക്കുക. ഡെബ്റ്റ് ഫണ്ടുകൾ വഴി ബോണ്ടിൽ ഇൻവെസ്റ്റ് ചെയ്യാം. 
  • ETF - ഡെബ്റ്റ് ഫണ്ടുകൾ പോലെ തന്നെ എന്നാൽ ലിക്വിഡിറ്റി കുറവാണു ഇവയ്ക്ക്. കൂടാതെ ഡി പി ചാർജുകൾ, ബ്രോക്കറേജുകൾ എന്നിവ നൽകേണ്ടി വരും. 

ബാങ്ക് ലോൺ vs ബോണ്ടുകൾ 
  • ബാങ്ക് ലോണുകളെക്കാൾ പലിശനിരക്ക് കുറവ് നൽകിയാൽ മതി. 
  • ബാങ്ക് ലോണുകൾക്കു മേലെ  പല കണ്ടീഷനുകളും വയ്ക്കാറുണ്ട്, ചിലപ്പോൾ ഭാവിയിൽ മറ്റൊരാവശ്യത്തിനായി പണം വേണ്ടി വന്നാൽ മുന്നേ എടുത്ത ലോൺ തീർക്കാനോ അല്ലെങ്കിൽ കമ്പനി എക്സ്പാൻഷൻ പോലുള്ള കാര്യങ്ങൾക്കോ ഉള്ള സ്വാതന്ത്ര്യം പോലും നഷ്ടമാകും. ഇത്തരം കാര്യങ്ങളിൽ ബാങ്കുകളുമായി കൂടിയാലോചിച്ചു തീരുമാനങ്ങൾ എടുക്കേണ്ടത് കമ്പനികളെ സംബന്ധിച്ചു ന്യുനത ആണ്.
ബോണ്ട് vs സ്റ്റോക്ക് 
  • ബോണ്ടിൽ യാതൊരുവിധ കമ്പനി ഉടമസ്ഥാവകാശങ്ങളും നിക്ഷേപകന് ഇല്ല. അഗ്രിമെൻറ് പ്രകാരമുള്ള റിട്ടേൺ മാത്രം നൽകിയാൽ മതി. 
  • സ്റ്റോക്കുകൾ ഉടമസ്ഥാവകാശങ്ങൾ ആണ്. ഭാവിയിലെ വരുമാനത്തിന്റെ ഭാഗം പോലും സ്റ്റോക്ക് ഹോൾഡേഴ്‌സുമായി ഷെയർ ചെയ്യേണ്ടി വരും. 

Post a Comment

0 Comments

Search In Google!