ഡയറക്ട് മ്യുച്ചൽഫണ്ടുകളും, റഗുലർ മ്യുച്ചൽ ഫണ്ടുകളും തമ്മിലുള്ള പ്രകടനം പലപ്പോഴും ചർച്ചകളായി കാണാറുണ്ട്. പ്രൊജക്ഷൻ ഫിഗറുകൾ വച്ചുകൊണ്ടുള്ള ചർച്ചകൾ എത്രത്തോളം ആധികാരികം ആണെന്ന് രണ്ടു ഫണ്ടുകളുടെ യാഥാർത്ഥപ്രകടനം അടിസ്ഥാനമാക്കി വിലയിരുത്തി പരിശോധിക്കാം.
ഇവിടെ KOTAK EMERGING EQUITY എന്ന മിഡ്ക്യാപ് ഫണ്ടിന്റെ പ്രകടനം ആണ് വിലയിരുത്തിയിരിക്കുന്നത്. ഫണ്ട് ഹൗസുകൾ പബ്ലിഷ് ചെയ്യാറുള്ള DAILY NAV HISTORY അടിസ്ഥാനമാക്കിയുള്ള പ്രകടനം CAGR ROLLED OVER 1 YEAR രീതിയിൽ ആണ് കണക്കാക്കിയിരിക്കുന്നത്.
KOTAK EMERGING EQUITY REGULAR VS DIRECT PERFORMANCE
![]() |
Table 1 |
മുകളിലെ ചാർട്ടിൽ നൽകിയിരിക്കുന്നത് ഫണ്ടിന്റെ കഴിഞ്ഞ 5 വർഷത്തെ റെഗുലർ & ഡയറക്ട് ഫണ്ടുകളുടെ പ്രകടനം ആണ്. 10000 രൂപ വീതം മാസാമാസം SIP രീതിയിൽ റെഗുലർ ഫണ്ടിൽ നിക്ഷേപിച്ച ഒരാളുടെ നിക്ഷേപം വളർന്നു വരുന്ന മൂല്യമാണ് പച്ച കളറുള്ള ഒന്നാമത്തെ കോളത്തിൽ കാണിച്ചിരിക്കുന്നത്.
ഈ കാലയളവിൽ 600000 രൂപയോളം നിക്ഷേപിച്ച ഒരാൾക്ക് റെഗുലർ ഫണ്ടിൽ നിന്നും കിട്ടിയ നേട്ടം 996401 രൂപയെന്ന് കാണാം.
അതേസമയം ഡയറക്ട് ഫണ്ടിൽ നിക്ഷേപിച്ച മറ്റൊരാൾക്ക് ലഭിച്ച നേട്ടം 1029786 രൂപയായും കാണാം.
ഡയറക്ട് റെഗുലർ ഫണ്ടുകൾ തമ്മിലെ പ്രകടനത്തിനുള്ള വത്യാസം എന്നത് വെറും 33834 രൂപ എന്നത് നിസ്സാരമായി തോന്നുന്നുന്നുണ്ടോ ? എങ്കിൽ പരിശോധിക്കാം.
ഈ കഴിഞ്ഞ 5 വർഷക്കാലയളവിൽ റെഗുലർ ഫണ്ടുകൾ നൽകിയ ശരാശരി നേട്ടം റോളിങ്ങ് CAGR അടിസ്ഥാനത്തിൽ 13.03% വും ഡയറക്ട് ഫണ്ടുകൾ നൽകിയ നേട്ടം 14.48% വും ആണ് അതായത് പ്രകടനത്തിൽ 1.45% ത്തിന്റെ വത്യാസം. മൊത്തം നിക്ഷപത്തുകയിൽ (33384 രൂപ) 3.35 % വത്യാസം മാത്രം
ഈ കണക്കുകൾ കാണുമ്പോൾ റെഗുലർ ഫണ്ട് ഏജന്റുമാർക്കും നിക്ഷേപകർക്കും ഇത്തിരി സന്തോഷം ഒക്കെ കാണും എന്നാൽ നമുക്ക് മറ്റൊരു കാര്യം കൂടെ നോക്കാം.
അതായത് ഫണ്ടുകൾ ഇതേരീതിയിൽ പ്രകടനം തുടർന്നാൽ ഭാവികാല പ്രകടനം എങ്ങിനെ ഉണ്ടാകും എന്നുകൂടെ നോക്കാം.
അതിനായി ഫണ്ടുകളുടെ ഈ പ്രകടനം ഇതേ ഗ്രോത്ത് റേറ്റ് വച്ചുകൊണ്ടു 2044 വരെ പ്ലോട്ട് ചെയ്തുനോക്കാം. ഊഹകണക്ക് വേണ്ടെന്നും പൂർവ്വകാലപ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആയിക്കോട്ടെ പ്രകടനം എന്നതും കണക്കിലെ കണിശത കാത്തുസൂക്ഷിക്കാൻ മാത്രമാണ് കേട്ടോ..
The Performance Plot till 2044 based on past performance indicated in Table 1
(2044 എടുക്കാനുള്ള കാരണം, ലേഖകന്റെ റിട്ടയർമെന്റ് പ്ലാൻ ചെയ്തിരിക്കുന്നത് 2044 എന്ന വർഷത്തിൽ ആണെന്നുള്ള അനുമാനത്തിൽ ആണ്)
അതായത് 2044 വരെ ഈ നിക്ഷേപം തുടർന്ന് പോയാൽ റെഗുലർ ഫണ്ടിലെ നേട്ടം 1 കോടി 66 ലക്ഷം രൂപയും... ഡയറക്ട് ഫണ്ടിൽ 2 കോടി 30 ലക്ഷം രൂപയും ലഭിക്കും. രണ്ടും തമ്മിൽ 64 ലക്ഷം രൂപയുടെ വത്യാസം. നിക്ഷേപം 2030 വരെ കണക്കാക്കിയാൽപോലും 5 ലക്ഷം രൂപയുടെ വത്യാസം.
ഗ്രോത്ത് റേറ്റിൽ ഉള്ള 1.45% വത്യാസം റെഗുലർ ഫണ്ടിലെ ഫൈനൽ അമൗണ്ടിൽ വരുത്തിവയ്ക്കുന്ന വത്യാസം 38 % ത്തോളമാണ്.
ഇനിയെങ്കിലും വെറും 1.45% മാത്രമല്ലേ വത്യാസമുള്ളൂ എന്നും തർക്കിച്ചു വരുന്നവരോടും ബ്രോക്കർമാർക്കു കഞ്ഞികുടി നടത്തികൊടുക്കുന്ന ഉപദേശകരോടും കൃത്യമായി പറഞ്ഞു കൊടുക്കുക 1.45% എന്നത് നിക്ഷേപിക്കുന്ന ഓരോ വർഷത്തിലും വരുന്ന വത്യാസമാണെന്നും 10 വർഷത്തേക്ക് 10% നഷ്ടവും 20 വർഷത്തേക്ക് 25% ത്തോളം നഷ്ടവും 30 വർഷത്തേക്ക് 38% ത്തോളം നഷ്ടവും നൽകുന്ന ഉപദേശമാണ് ഇത്തരക്കാർ നൽകുന്നതെന്നും.
The difference of 1.45% in return is for each investment year !!!
ഇനിയെങ്കിലും ആരെങ്കിലും റെഗുലർ ഫണ്ടുകളിൽ തുടരണമോ എന്ന് ആലോചിക്കുന്നുണ്ടെങ്കിൽ, അധികം സമയം കളയാതെ പെട്ടെന്ന് തീരുമാനം എടുക്കുക കാരണം നിക്ഷേപം എത്രയും പെട്ടെന്ന് തുടങ്ങുന്നുവോ, എത്ര കാലം വളരാൻ അനുവദിക്കുന്നുവോ എന്നത് നിക്ഷേപിക്കുന്ന തുകയേക്കാൾ വളരെ പ്രാധാന്യമേറിയതാണ്. സമയമാണ് വിലയേറിയതും വാങ്ങാൻ കഴിയാത്തതും. അതുകൊണ്ട് സമയം ശരിയായി വിനിയോഗിക്കുക.
ആലോചിച്ചു നോക്കുക. ഈ ഫണ്ടിന്റെ പ്രകടനത്തിൽ തന്നെ നിക്ഷേപകന്റെ റിട്ടയർമെന്റ് കാലാവധിയിൽ ലഭിക്കുന്ന തുകയിലെ വത്യാസം 64 ലക്ഷം രൂപയോളം ആണ്. ഈ തുക നൽകാൻ മാത്രം എന്ത് സേവനം ആണ് ഈ ഏജന്റുമാർ നൽകുന്നത് എന്ന്....
Related Post
0 Comments