ഓഹരിവിപണികളിലെ നിക്ഷേപങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ പലരും പറയുന്ന വാക്കുകളാണ് ഇക്വിറ്റി നിക്ഷേപങ്ങൾ ദീർഘകാലങ്ങളിലേയ്ക്ക് യോജിച്ചതും ഹൃസ്വ കാലഘട്ടത്തിലേക്കു ഉപയോഗിക്കാൻ പാടില്ലാത്തതാണ് എന്നുമൊക്കെ. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്?
എന്നാൽ ദീർഘകാലം എന്നത് എത്ര എന്നോ ഹൃസ്വകാലം എന്നത് എത്രത്തോളം വർഷങ്ങൾ എന്നോ ഒന്നും എവിടെയും പറയാറില്ല. .ആധികാരികമായ ഒരു ഡെഫിനിഷൻ ഇല്ലെങ്കിലും റിസ്കിന്റെ അടിസ്ഥാനത്തിൽ ദീർഘകാലം എന്താണ് എന്നും ഹൃസ്വകാലത്തെ നഷ്ട സാധ്യതകൾ എന്താണ് എന്നും ഒക്കെ പരിശോധിക്കാം.
ടാറ്റ മോട്ടോർസ് എന്ന ഓഹരിയുടെ മാർക്കറ്റ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ റിസ്കിനെ കുറിച്ച് പറയാം.
താഴെ കൊടുത്തിരിക്കുന്ന ഗ്രാഫ് ടാറ്റ മോട്ടോർസ് എന്ന ഓഹരിയുടെ 2010 മുതൽ 2021 വരെയുള്ള ഓഹരിവിലയുടെ (the values are obtained from internet sources are approximate and only for study purpose with an accuracy around 10%) ആനുവൽ റിട്ടേൺ കണക്കാക്കി വരച്ചതാണ്. 10 വർഷ കാലയളവിൽ ഓരോ വർഷവും നൽകിയ നേട്ടം -54% മുതൽ 67% വരെയാണ്. കോവിഡ് ലോക്‌ഡൗണിനു ശേഷം മാത്രം ഓഹരി 48% നേട്ടം നൽകി. ഓരോ വർഷത്തെയും നേട്ടം ഗ്രാഫിൽ നീല ലൈൻ ആയി കാണിച്ചിരിക്കുന്നു.
ഈ പത്തുവർഷകാലയളവിലെ ആവറേജ് നേട്ടം (arithmetic mean) എന്നത് +14.52% ആണ്. ആവറേജ് റിട്ടേൺ ഗ്രാഫിൽ ഓറഞ്ച് ലൈൻ ആയി നൽകിയിരിക്കുന്നു.
ആവറേജ് റിട്ടേനിൽ നിന്നും ഓരോവർഷത്തെയും ഈ ഓഹരി നൽകിയ നേട്ടം നീല ഗ്രാഫിൽ മാർക്ക് ചെയ്തിരിക്കുന്നു. ഈ പത്തു വർഷക്കാലയളവിൽ -54 % തൊട്ട് 67% വരെ നേട്ടം ഓഹരി പലപ്പോഴായി നൽകിയതായി കാണാം. മാത്രവുമല്ല നേട്ടം എപ്പോളും പോസിറ്റീവ് അല്ല താനും.
റിട്ടേൺ ഗ്രാഫ് ഒരു ഡിസ്ട്രിബൂഷൻ ആയി കണക്കാക്കി വാർഷിക നേട്ടങ്ങൾക്കു ആവറേജ് നേട്ടത്തിൽ നിന്നുള്ള വത്യാസം കണക്കാക്കിയാൽ (for example 65.37%-14.52% for 2010) ആവറേജ് റിട്ടേണിൽ നിന്നുമുള്ള വാർഷിക നേട്ടങ്ങളുടെ വ്യതിയാനം കണ്ടെത്താം. ഇതിനെയാണ് സ്റ്റാൻഡേർഡ് ഡീവിയേഷൻ (Standard Deviation) എന്ന് വിളിക്കുന്നത്. ടാറ്റ മോട്ടോർസ് എന്ന ഓഹരിയുടെ സ്റ്റാൻഡേർഡ് ഡീവിയേഷൻ ഈ ഡാറ്റ പ്രകാരം 42.52% ആണ്.
14.52% + 42.52% = + 60.04%
or
14.52% - 42.52% = - 28%
ഈ ഓഹരിയിലെ നേട്ടം എന്നത് -28% നെഗറ്റീവ് റിട്ടേണിനും 60% പോസിറ്റീവ് റിട്ടേണിനും ഇടയിൽ എവിടെയും ആവാം.
അതായത് ആവറേജ് റിട്ടേണിൽ നിന്നും സംഭവിക്കാൻ സാധ്യതയുള്ള വ്യതിയാനം വളരെ വലുതാണ്. ഇതിനർത്ഥം ഓഹരി റിസ്കുള്ളതാണ് എന്ന് മാത്രമല്ല. ശ്രദ്ധയോടെ കൈകാര്യം ചെയ്‌താൽ 28% നഷ്ടതോടൊപ്പം 60% നേട്ടവും നൽകാൻ ഒരുപോലെ ശേഷിയുള്ള ഒന്നാണ് ഈ ഓഹരി. അതായത് ഉപയോഗിക്കേണ്ട വിധത്തിൽ ഉപയോഗിച്ചാൽ നേട്ടവും അല്ലെങ്കിൽ നഷ്ടവും സംഭവിക്കും. മുകളിലെ റിസ്കിന്റെ വിവരണവുമായി തട്ടിച്ചുനോക്കിയാൽ രണ്ടും തമ്മിലെ ബന്ധം മനസിലാക്കാം.
അതായത് നിക്ഷേപങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്ന റിസ്കിന്റെ ക്വാണ്ടിറ്റി (spread) കണ്ടെത്തുന്ന ഒരു മികച്ച മാതൃകയാണ് സ്റ്റാൻഡേർഡ് ഡീവിയേഷൻ എന്നത്.
വെറുമൊരു ഓഹരി എന്ന നിലയിൽ നിന്നും മൊത്തം ഓഹരിവിപണി എന്ന നിലയിലേക്ക് റിസ്കിന്റെ അളവ് ഓരോ കാലയളവിലും ഉള്ള നിക്ഷേപങ്ങൾക്ക് എത്രത്തോളമുണ്ടെന്ന് കണ്ടുപിടിക്കാനായി സ്റ്റാൻഡേർഡ് ഡീവിയേഷനും വിപണിയുടെ ഇൻഡക്സ് നേട്ടവും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് പരിശോധിച്ചുനോക്കാം.
SENSEX ഇൻഡക്സിന്റെ 1980 മുതൽ 2021 വരെയുള്ള 40 വർഷകാലയളവിലെ വാല്യൂ അടിസ്ഥാനമാക്കി 3-5-7-10-12-15-20-25 വർഷം വരെയുള്ള നിക്ഷേപക കാലാവധികളിൽ കണ്ടെത്താൻ സാധ്യമായ എല്ലാ റിട്ടേൺ സാധ്യതകളും വിലയിരുത്തുകയും അവയുടെ ആവറേജ് വാല്യൂ കണ്ടെത്തുകയുമാണ് ചെയ്തിരിക്കുന്നത്. ഓരോ കാലാവധിയിലുമുള്ള ആവറേജ് നേട്ടം ഏറ്റവും അടിയിൽ ഹൈ ലൈറ്റ് ചെയ്തിരിക്കുന്ന ബോക്സുകളിൽ കാണിച്ചിരിക്കുന്നു.
- റിസ്ക് (standard deviation) എന്നത് ആദ്യത്തെ 7 വർഷത്തോളം (ഗ്രാഫിലെ ചുവന്ന ഏരിയ) ഡബിൾ ഡിജിറ്റിൽ ആണ്. അതായത് 7 വർഷത്തോളമുള്ള കലാവധിയിൽ നഷ്ടത്തിനുള്ള സാധ്യത കൂടുതലാണ്.
- ഗ്രാഫിലെ 7 മുതൽ 12 വര്ഷം വരെയുള്ള കാലാവധിയിൽ റിസ്ക് 10% - 5% എന്ന നിലയിൽ അടങ്ങിയിരിക്കുന്നു. ഇതും നേട്ടത്തെ നശിപ്പിക്കാവുന്ന വോളാറ്റാലിറ്റി നൽകാവുന്ന കാലാവധിയാണ്.
- ഗ്രാഫിലെ 12 വർഷത്തിന് ശേഷമുള്ള ഭാഗം പച്ചയിൽ കാണിച്ചിരിക്കുന്നു. ഈ ഭാഗമാണ് ഏറ്റവും റിസ്ക് കുറഞ്ഞ ഇടം. അതായത് 10 വര്ഷത്തിനേക്കാൾ കൂടിയ കാലാവധിയിൽ റിസ്ക് 5% ത്തിലും താഴെ വരുന്നു. ഇത്തരം കുറഞ്ഞ റിസ്ക് ഈ കാലാവധി നല്കുമ്പോളും നേട്ടത്തിന് കാര്യമായ വത്യാസമൊന്നുമില്ല.
0 Comments