എന്താണ് ETF ?
ETF എന്നത് ഒരു സ്റ്റോക്കുകളെയോ ബോണ്ടുകളേയോ ഒക്കെ പോലുള്ള ഒരു ഫിനാൻഷ്യൽ സെക്യൂരിറ്റി ആണ്.
നിഫ്റ്റിയെയോ സെൻസെക്സിനെയോ പോലുള്ള മൊത്തം ഇൻഡക്സിനെ ഒരൊറ്റ സ്റ്റോക്ക് പോലെ വാങ്ങാൻ ETF നിക്ഷേപകനെ സഹായിക്കുന്നു.
ETF യൂണിറ്റുകൾ ആയാണ് മാർകെറ്റിൽ ട്രേഡ് ചെയ്യപ്പെടുന്നത്. ബ്രോക്കർമാരുടെ അല്ലെങ്കിൽ ഡീമാറ്റ് അക്കൗണ്ടിന്റെ സഹായത്തോടെ മാർക്കറ്റിൽ ETF ട്രേഡ് ചെയ്യപെടുന്നതിലൂടെ നിഫ്റ്റിയെയോ അല്ലെങ്കിൽ ETF ട്രാക്ക് ചെയ്യുന്ന ഇൻഡക്സിനെയോ നിക്ഷേപകന് ട്രേഡ് ചെയ്യാം. സെക്കണ്ടറി മാർകെറ്റിൽ ഷെയറുകൾ പോലെ നേരിട്ടിട്ടുള്ള ഇടപാടുകളിൽ ETF മാനേജ് ചെയ്യുന്ന കമ്പനികൾക്ക് നിക്ഷേപകനുമായി നേരിട്ടു ബന്ധമൊന്നും ഇല്ലാത്തതു കാരണം ഇവയ്ക്കു മ്യുച്ചൽഫണ്ടുകളെ പോലെ എക്സ്പെൻസ് റേഷ്യോ / മറ്റുള്ള കമ്മീഷനുകൾ ഇവയൊന്നും ഇല്ല.
ETF കളിൽ എങ്ങിനെ നിക്ഷേപിക്കാം ?
സെക്കണ്ടറി മാർകെറ്റിൽ ട്രേഡ് ചെയ്യപ്പെടുന്ന സെക്യൂരിറ്റി ആയതിനാൽ ഡീമാറ്റ് അക്കൗണ്ട് ഉള്ള ആർക്കും സാദാരണ ഓഹരികൾ പോലെ ETF വാങ്ങുകയും വിൽക്കുകയും ചെയ്യാം.
ETF എങ്ങിനെയാണ് യൂണിറ്റ് പ്രൈസ് കണ്ടെത്തുന്നത് ?
ETF പൂർണമായും ഏതെങ്കിലും ഒരു മാർക്കറ്റ് സൂചിക (index) അടിസ്ഥാനമാക്കിയുള്ള സെക്യൂരിറ്റിയാണ്. അതുകൊണ്ടു തന്നെ ETF യൂണിറ്റുകൾ എപ്പോഴും ആ ഇൻഡക്സിന്റെ 1/100 (നൂറിൽ ഒന്ന്) അല്ലെങ്കിൽ 1/10 (പത്തിൽ ഒന്ന്) എന്ന നിലയിലാണ് ട്രേഡ് ചെയ്യപ്പെടുന്നത്.
ഉദാഹരണമായി നിഫ്റ്റി ബീസ് എന്ന നിഫ്റ്റി 50 ഇൻഡക്സിനെ പിന്തുടരുന്ന ETF എടുത്തുനോക്കിയാൽ ഒരു യൂണിറ്റിന്റെ വില 190 രൂപയാണെന്നു കാണാം (based on data of 4th Oct 2021). അതെ ദിവസത്തെ നിഫ്റ്റി 50 ട്രേഡ് ചെയ്യുന്നതാകട്ടെ 17676 നിലവാരത്തിലും. ഈ ETF ന്റെ യൂണിറ്റ് വില നിഫ്റ്റിയുടെ 1/10 എന്ന റേഷ്യോയിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 176 രൂപയ്ക്കു പകരമായി 190 രൂപയ്ക്കു ട്രേഡ് ചെയ്യപ്പെടുന്നത് ആ യൂണിറ്റിന് ഉള്ള ഡിമാൻഡ് കാരണമാണ്. അതായത് സാദാ സ്റ്റോക്കുകളെ പോലെ ഡിമാൻഡ് സപ്ലൈ ETFകളുടെ അടിസ്ഥാന വിലയിൽ നിന്നും അവയെ പ്രീമിയത്തിലോ ഡിസ്‌കൗണ്ടിലോ വില്പനയ്ക്ക് കാരണമാകും. ഇങ്ങനെയുള്ള അവസ്ഥകളിൽ ETF പൂർണമായും ഇൻഡക്സിനെ അനുകരിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. മാർകെറ്റിൽ ഒരു വീഴ്ച സംഭവിച്ചാൽ ഇൻഡക്‌സിനേക്കാൾ ETF താഴേക്കും പോകാം.
ETF ൽ നിക്ഷേപിക്കുമ്പോൾ വരാവുന്ന ചാർജുകൾ എന്തൊക്കെയാണ് ?
അസറ്റ് മാനേജ്‌മന്റ് കമ്പനി നേരിട്ട് നിക്ഷേപകരുമായി ബന്ധപ്പെടാത്ത ETF സെക്യൂരിറ്റികളിൽ കമ്മീഷൻ, മറ്റുള്ള എക്സ്പെന്സുകള് തുടങ്ങിയവയൊക്കെ വളരെ തുച്ഛമാണ്. എന്നാൽ ഡീമാറ്റ് അക്കൗണ്ട് ബന്ധപ്പെട്ടുള്ള ചാർജുകളും ബ്രോക്കറേജ് സ്ഥാപനങ്ങൾക്ക് നൽകേണ്ട ചാർജുകളും നിക്ഷേപകൻ വഹിക്കേണ്ടതാണ്. മ്യുച്ചൽഫണ്ടുകളെ പോലെ എക്സിറ്റ് ലോഡുകളും ETF നു ബാധകമല്ല.
ETF എങ്ങിനെയാണ് ഡിവിഡന്റുകൾ നൽകാറുള്ളത് ?
അടിസ്ഥാനഇൻഡക്സിലെ ഷെയറുകൾ ഡിവിഡന്റുകൾ നൽകുമ്പോൾ അസറ്റ് മാനേജ്‌മന്റ് കമ്പനികൾ ആ തുക ഒന്നുകിൽ ETF-CASH COMPONENT ആയി വയ്ക്കുകയോ അല്ലെങ്കിൽ നിക്ഷേപകർക്ക് ഡിവിഡന്റ് ആയി നൽകുകയോ ആണ് പതിവ്. ചിലപ്പോൾ ഈ തുക ETF തന്നെ റീ ഇൻവെസ്റ്റ് ചെയ്യാറും ഉണ്ട്. പലപ്പോഴും ഈ CASH COMPONENT കാരണം ETF - ഇൻഡെക്സുമായുള്ള നേട്ടം താരതമ്യം ചെയ്‌താൽ രണ്ടും തമ്മിൽ നിക്ഷേപകന് നൽകുന്ന നേട്ടത്തിൽ വത്യാസം വരുത്തുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ETF-INDEX RETURNS തമ്മിലുള്ള വത്യാസം TRACKING ERROR എന്നാണ് അറിയപ്പെടുന്നത്.
ETF ടാക്സ് ബാധ്യതകൾ എന്തൊക്കെയാണ് ?
ആസ്തികളുടെ 65% അല്ലെങ്കിൽ അതിൽ കൂടുതലോ ഓഹരികളിൽ നിക്ഷേപിക്കുന്ന ETF ഇക്വിറ്റി ഫണ്ടുകളായാണ് ടാക്സ് ഡിപ്പാർട്മെന്റ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മ്യുച്ചൽഫണ്ടുകളെ പോലെ ക്യാപിറ്റൽ ഗൈൻ ടാക്‌സുകൾ ETF കൾക്കും ബാധകമാണ്.
ETF ആർക്കൊക്കെ യോജിച്ചതാണ് ?
പലപ്പോഴും ETF ഇൻഡക്സ് ഫണ്ടുകളുമായാണ് താരതമ്യം ചെയ്യാറുള്ളത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇൻഡക്സിൽ വരുന്ന വ്യതിയാനങ്ങളെ ഉപയോഗിക്കാൻ ETF ഫലപ്രദമാണ്. എക്സിറ്റ് ലോഡുകൾ ഇല്ലാത്തതും നേരിട്ട് ഇൻഡക്സിൽ നിക്ഷേപിക്കാൻ സഹായിക്കുന്നതും ഹൃസ്വകാല നിക്ഷേപകർക്ക് ഗുണപ്രദമാണ്.
0 Comments