നമ്മുടേതെന്നു പറയാവുന്ന ഒരു വീടെന്നത് മിക്കപ്പോഴും വൈകാരികവും സാമൂഹികവുമായ ഒരു ആവശ്യമാണ്. വളരെ ശ്രദ്ധാപൂർണമായ പ്ലാനിങ്ങും ദീർഘ വീക്ഷണവും ഈ ഒരു സ്വപ്‌നത്തിനായി നൽകിയില്ലെങ്കിൽ ഭാവിയിൽ ഇതേ സ്വപ്നം തലവേദനയാകുന്നതും നമ്മുടെ ചുറ്റുപാടുകളിൽ തന്നെ കാണാം. പലപ്പോഴും പെട്ടെന്നുള്ള എടുത്തുചാട്ടവും ഇൻവെസ്റ്മെന്റും ഭാവിയിൽ സാമ്പത്തികമായി വലയ്ക്കാറുണ്ട് എന്നാൽ കൃത്യമായ ഹൗസ് പ്ലാനിംഗ് ഈ ഇത്തരം അനാവശ്യമായ തലവേദനകൾ അകറ്റിനിർത്താൻ ഒരുപാട് ഉപകാരപ്രദവുമാണ്.
നിങ്ങൾ വീട് സ്വന്തമാക്കാൻ ഒരുങ്ങുകയാണോ ? എങ്കിൽ ചില ഫിനാൻഷ്യൽ ടിപ്പുകൾ ഷെയർ ചെയ്യാം
പ്രോപ്പർട്ടി വാങ്ങുന്നതിനുമുന്നെയുള്ള പ്ലാനിങ് !!!
- എടുത്തുചാടരുത് - അതേ ജീവിതത്തിലെ ഒരു വലിയ സ്വപ്നം സക്ഷാത്കരിക്കുവാനായി പെട്ടെന്നുള്ള എടുത്തുചാട്ടം നല്ലതല്ല. ഒരുപാട് ആലോചിച്ചും, വാങ്ങാൻ പ്ലാൻ ചെയ്ത ഏരിയയെ കുറിച്ച് വ്യക്തമായി പഠിച്ചും മാത്രം വീടെന്ന സ്വപ്നത്തിൽ നിക്ഷേപിക്കുക.
- വീടൊരിക്കലും ഒരു നിക്ഷേപമല്ല - അതേ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം . പോസ്റ്റ് ഡ്രാഫ്റ്റ് ചെയ്യുമ്പോൾ പനമ്പള്ളി നഗറിലെ വാടക ലേഖകൻ പരിശോധിക്കുകയായിരുന്നു. 1200 സ്‌ക്വയർ ഫീറ്റ് വീടിന് നൽകേണ്ട വാടക 30000 രൂപയോളം ആണ്. എന്നാൽ ഇന്ന് പനമ്പള്ളി നഗറിൽ ഒരു 1200 സ്‌ക്വയർ ഫീറ്റ് വീട് വാങ്ങാൻ മിനിമം 1.5 കോടി രൂപ എങ്കിലും വേണം. എന്നാൽ ഇത്രയും വലിയ ഒരു നിക്ഷേപം നടത്തിയാൽ കിട്ടുന്ന യിൽഡ് എന്നത് വെറും 2.5% മാത്രമാണ്. ഓർക്കുക ബാങ്കുകളിൽ പോലും ഇപ്പോൾ 4-5% നേട്ടം സുഖമായി ലഭിക്കും. അതുകൊണ്ടു ദയവായി വാടക ഇനത്തിൽ ഇൻകം ഉണ്ടാക്കാനായി വീട് ഉണ്ടാക്കരുത് എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ഉപയോഗത്തിനുള്ള വസ്തുവായി മാത്രം വീടിനെ കണക്കാക്കുക.
- പല യുവാക്കളും നല്ലൊരു തൊഴിൽ ലഭിച്ചാൽ ഉടൻതന്നെ വീടിനായി മുന്നിട്ടിറങ്ങുന്നത് കാണാറുണ്ട്. എന്നാൽ ഇവരോട് പറയാനുള്ളത് മിനിമം ഒരു അഞ്ചു വര്ഷം എങ്കിലും സമ്പാദിച്ചിതിനു ശേഷം മാത്രം ലോണിലേക്കും ഹൌസ് പ്ലാനിങ്ങിലേക്കും കടക്കുക എന്നുള്ളതാണ്. ആദ്യത്തെ ഈ അഞ്ചു വര്ഷം മൊത്തം സമ്പാദ്യത്തിന്റെ 20% ഒരു ഇക്വിറ്റി ഓറിയന്റഡ് മ്യുച്ചൽ ഫണ്ടുകളിലോ അല്ലെങ്കിൽ നേരിട്ടുള്ള ഓഹരി നിക്ഷേപങ്ങളിലോ നിക്ഷേപിച്ചാൽ വീടിനായുള്ള പാർട്ട് പേയ്മെന്റ് സുഖമായി ഉണ്ടാക്കാം.
- പല പരസ്യങ്ങളും FOMO - FEAR OF MISSING OUT അഥവാ ഇപ്പോൾ എടുത്തില്ലേൽ ഒരിക്കലും കിട്ടില്ല എന്നൊക്കെയുള്ള മാർക്കറ്റിങ് ഗിമ്മിക്കുകളിൽ അധിഷ്ടിതമാണ്. അത്തരം പലിശ / ലോൺ പരസ്യങ്ങളിൽ വീഴാതെ കൃത്യമായ മാസ്റ്റർപ്ലാനോടെ വീടിനുള്ള നിക്ഷേപത്തെ സമീപിക്കുക. ബന്ധുക്കളായ ഏജന്റുമാരുടെ അല്ലെങ്കിൽ സുഹൃത്തുക്കളായ ബാങ്ക് മാനേജർമാരുടെ ബെസ്റ്റ് പ്ലാനുകൾ സ്നേഹത്തോടെ താൻ ഇപ്പോൾ റെഡി ആയില്ലെന് പറഞ്ഞുകൊണ്ട് നിരസിക്കുക.
- സെക്കന്റ് ഹാൻഡ് പ്രോപ്പർട്ടി പലപ്പോഴും മികച്ച വാല്യൂ തന്നെ നൽകാറുണ്ട് എന്നാൽ പഴക്കം ചെന്ന ഫ്ലാറ്റുകളും വീടുകളും അവയ്ക്കു വരാവുന്ന തേയ്മാനവും വിലയിടിവും വ്യക്തമായി കണക്കാക്കി മാത്രം വാങ്ങുക.
ലോൺ എങ്ങിനെ പ്ലാൻ ചെയ്യാം ?
- ഏതൊരു പ്രോപ്പർട്ടി ആണെങ്കിലും അവയുടെ മൂല്യത്തിന്റെ 75 % ത്തിൽ കൂടുതൽ ലോൺ എടുക്കരുത്. ബഡ്ജറ്റിന്റെ 25% തുകയെങ്കിലും സമാഹരിച്ച ശേഷം മാത്രം വീട് വാങ്ങാനുള്ള പ്ലാൻ തയ്യാറാക്കുക.
- ലോൺ കാലാവധി എത്രത്തോളം നീട്ടുന്നു, അത്രയും EMI കുറയുകയും ആനുപാതികമായി പലിശ കൂടുകയും ചെയ്യും. ഉദാഹരണമായി 50 ലക്ഷം രൂപ താഴെകാണുന്ന ടേബിളിൽ പറഞ്ഞപ്രകാരം 5-10-20 വർഷത്തേക്ക് ലോൺ ആയെടുത്താൽ വരാവുന്ന EMI പരിശോധിക്കാം കൂടെ നമ്മുടെ കയ്യിൽ നിന്നും മൊത്തം നൽകേണ്ട തുകയും.
- മുകളിലെ ടേബിൾ നോക്കിയാൽ മനസിലാകുന്ന കാര്യം, കുറഞ്ഞ EMI സെലക്ട് ചെയ്‌താൽ ലോൺ 20 വർഷത്തേയ്ക്ക് നീങ്ങുകയും കടം വാങ്ങിയ തുകയുടെ 80% ത്തോളം പലിശയായി നൽകേണ്ടിയും വരും. അതേസമയം 5 വർഷ കാലാവധിയിൽ EMI എന്നത് ഒരു ലക്ഷം രൂപയോളം വരുമെങ്കിലും ആകെ നൽകുന്ന പലിശ എന്നതാ എടുത്ത ലോൺ തുകയുടെ 18% മാത്രമാണ്.
- ഒരിക്കലും പലിശയായി നല്കേണ്ടിവരുന്ന തുക ലോൺ തുകയുടെ പകുതിയിൽ കൂടുതൽ വരരരുത് എന്നാണ് സാമ്പത്തികശാസ്ത്രം നിഷ്കർഷിക്കുന്നത്.
- ഒരിക്കലും കയ്യിൽ കിട്ടുന്ന സാലറിയുടെ 30% ത്തിൽ കൂടുതൽ EMI യ്ക്കായി മാറ്റരുത്.
- EMI തുടരുമ്പോളും മിനിമം തുകയെങ്കിലും നിക്ഷേപങ്ങൾക്കായി മാറ്റിവയ്ക്കുക.
ഓവർഡ്രാഫ്ട് ബാങ്ക് ലോൺ എടുക്കാൻ ശ്രമിക്കുക
നോർമൽ ലോണുമായി ഓവർഡ്രാഫ്ട് ലോൺ അക്കൗണ്ടുകൾക്കുള്ള മേന്മ എന്താന്നെന്നുവച്ചാൽ, ഇത്തരം ലോണുകൾ അവയോടുചേര്ന്നുകൊണ്ട് ഒരു സേവിങ്ങ് അല്ലെങ്കിൽ കറൻറ് ഡെപ്പോസിറ്റ് അക്കൗണ്ടുമായാണ് നൽകപ്പെടുന്നത്.
ലോൺ എടുക്കുന്ന ആൾക്കാർക്ക് കയ്യിൽ EMI യെക്കാൾ അധികതുക ഉണ്ടെങ്കിൽ അത് ഓവർഡ്രാഫ്ട് അക്കൗണ്ടിൽ നിക്ഷേപിക്കാം. ഈ അധികം തുക പ്രിൻസിപ്പൽ അമൗണ്ടിൽ നിന്നും കുറയുകയും അതിനനുസൃതമായി പലിശ കുറഞ്ഞുവരികയും ചെയ്യും. എന്നാൽ ഈ അധികം തുക ഓവർഡ്രാഫ്ട് അക്കൗണ്ടിൽ നിന്നും പിൻവലിച്ചാൽ ഔട്‍സ്റ്റാന്ഡിങ് അമൌന്റ്റ് വീണ്ടും റീ അഡ്ജസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും.
ഇത്തരം ലോണുകൾക്കു സാദാരണയിൽ നിന്നും സ്വല്പം പലിശ കൂടുതൽ കാണാറുണ്ട്.
ഇന്ന് മാർക്കറ്റിൽ ലഭ്യമായ ഏറ്റവും പ്രചാരത്തിലുള്ള ഓവർഡ്രാഫ്ട് ഹോം ലോണുകളാണ് SBI MAX GAIN, BOB HOME LOAN ADVANTAGE തുടങ്ങിയവ.
നോർമൽ ലോണുകൾ ചിലസാഹചര്യങ്ങളിൽ ഓവർഡ്രാഫ്ട് ലോണുകളെക്കാൾ സഹായകമാകാറുണ്ട്. പലപ്പോഴും കടം വാങ്ങുന്നയാൾ പ്രീ ക്ലോസിങ് രീതിയിൽ അടച്ചൊഴിവാക്കുന്ന ശീലമുള്ള ആളാണ് താങ്കൾ എങ്കിൽ നോർമൽ ലോണുകൾ ആണ് നല്ലത്. നിക്ഷേപത്തിൽ ശ്രദ്ധിക്കുന്ന ആൾ ആണെങ്കിൽ ഓവർഡ്രാഫ്ട് ലോണുകൾ ചാർജ് ചെയ്യുന്ന പലിശ നിക്ഷേപത്തിനായി മാറ്റിവച്ചാലും നേട്ടം കൈവരിക്കാം.
എങ്ങിനെ ഹോം ലോണുകൾ കൈകാര്യം ചെയ്യാം ?
മുകളിലെ ടേബിളിൽ പറഞ്ഞത് മനസ്സിലായെന്നു കരുതുന്നു. ലോണുകൾ മാക്സിമം 14 വർഷത്തേക്കുള്ള കാലാവധിയിയിലോ അതിൽ കുറഞ്ഞോ മാത്രം എടുക്കാൻ ശ്രമിക്കുക. ലോണിന്റെ കൂടെ മികച്ച ഒരു ബാലൻസ്ഡ് / ഹൈബ്രിഡ് / ആർബിട്രേജ് മ്യുച്ചൽ ഫണ്ടുകൾ തുടങ്ങുക. റിസ്ക് കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്ക് ലാർജ് ക്യാപ് ഫണ്ടുകളും ഉപയോഗിക്കാം. ലോൺ കാലാവധിയുടെ പകുതിയെങ്കിലും ആയിക്കഴിഞ്ഞാൽ മ്യുച്ചൽഫണ്ടിൽ നിന്നുമുള്ള നേട്ടമെടുത്ത് ലോൺ പേയ്‌മെന്റിലേക്കു മാറ്റിവയ്‌ക്കാം.
ഓവർഡ്രാഫ്ട് അക്കൗണ്ട് ആണെങ്കിൽ ബോണസ് ഇൻക്രിമെന്റുകൾ തുടങ്ങിയവ നേരിട്ട് ഓവർഡ്രാഫ്ട് അക്കൗണ്ടിൽ പാർക്ക് ചെയ്യുക. ഈ അധിക തുകയ്ക്ക് മുഴുവനായും ലിക്വിഡിറ്റി ഉണ്ടാവുകയും അതേസമയം ലോൺ പെട്ടെന്ന് അടച്ചുതീർക്കപ്പെടുകയും ചെയ്യും (കാരണം ഔട്‍സ്റ്റാന്ഡിങ് പ്രിൻസിപ്പാൾ അമൗണ്ട് കുറയുന്നതിനാൽ EMI കുറഞ്ഞുവരും ).
Related Post
ബാങ്കുകൾ EMI എങ്ങിനെ കണക്കാക്കുന്നു ?
0 Comments