ബാങ്കുകൾ EMI എങ്ങിനെ കണക്കാക്കുന്നു ?

Courtesy - MS Office stock images
ബാങ്കുകൾ ലോൺ EMI കണക്കാക്കുന്ന രീതിയും SIP വഴി പണം നിക്ഷേപിച്ചുകൊണ്ടു സമ്പാദ്യം വളർത്തിയെടുക്കുന്ന രീതിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. അക്കൗണ്ടിങ്ങിൽ വിദഗ്ദ്ദരായവർക്കോ ഫിനാൻസിൽ താല്പര്യമുള്ളവർക്കോ എളുപ്പം മനസിലാവുന്ന കാര്യമാണ്  നിക്ഷേപങ്ങളും ലോണുകളും കണക്കുകളിൽ പരസ്പരം എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത്.

ഉദാഹരണത്തോടെ വ്യക്തമാക്കാം. 

നാം ബാങ്കിൽ നിന്നും 8 % പലിശയോടെ 5  ലക്ഷം രൂപ ലോൺ 5 വർഷത്തേയ്ക്ക് എടുത്തെന്നു കരുതുക. ബാങ്കുകൾ EMI എങ്ങിനെ കണക്കാക്കുന്നു എന്ന് നോക്കാം... 

ബാങ്ക് ഈ തുക നിങ്ങള്ക്ക് നൽകാതെ  8% നേട്ടത്തോടെ 5 വര്ഷകാലയളവിലേക്കു നിക്ഷേപിക്കുക ആണെന്ന് കരുതുക. എങ്കിൽ ബാങ്കിന് ലഭിക്കാവുന്ന നേട്ടം താഴെ കാണുംവിധമായിരിക്കും. 

500,000 X (1+8%/12)^60 = 734,665 (7.3 LAKHS)

8%/12 എന്നത് ഒരു മാസത്തേക്കുള്ള പലിശയും 60 എന്നത് നിക്ഷേപ കാലാവധി മാസത്തിൽ കണക്കാക്കിയതുമാണ്. 

ഈ തുക നിക്ഷേപത്തിന് പകരം ലോൺ ആയി നൽകുമ്പോൾ ബാങ്കിന്റെ ലക്‌ഷ്യം എന്നത് വായ്പയെടുത്തവ്യക്തിയിൽ നിന്നും മിനിമം 7.3 ലക്ഷം എങ്കിലും തിരിച്ചടവ് നേടണമെന്നാവും.  കാരണം ഒരു ബിസിനെസ്സ് സ്ഥാപനം എന്ന നിലയിൽ പലിശവരുമാനം ആണ് ബാങ്കുകളുടെ പ്രധാന വരുമാന സോത്രസ്സ്.

എന്നാൽ ലോൺ വാങ്ങിയ വ്യക്തി ഒരിക്കലും നേരിട്ട്  7.3 ലക്ഷം ബാങ്കിന് തിരികെ നല്കുകയല്ല ചെയ്യുന്നത്. അയാൾ ഓരോ മാസവും ഒരു നിശ്ചിതതുക ബാങ്കിലേക്ക് അടയ്ക്കുകയാണ്. 60 മാസം ആകുമ്പോളേക്കും  ഇത്തരത്തിൽ വായ്പനേടിയ ആൾ  7.3 ലക്ഷം രൂപയോളം തിരികെ ബാങ്കിൽ തിരിച്ചടിച്ചിട്ടുണ്ടാവും. 

ഇവിടെ ബാങ്കിനെ സംബന്ധിച്ചിടത്തോളം ഈ തിരിച്ചടവ് ഒരു SIP തന്നെയല്ലേ? പരിശോധിക്കാം..

ഏതെങ്കിലും ഒരു SIP കാൽക്കുലേറ്റർ ഉപയോഗിച്ചുനോക്കിയാൽ SIP ചെയ്യേണ്ടതുക താഴെകാണുന്ന വിധം മനസിലാക്കാം.

734665 = ( SIP Amount X [ (1+8%/12)^60 - 1 ] ) / (8%/12)

SIP Amount = 9998.591 RUPEES 

അതായത് ബാങ്ക് ഇവിടെ ഈടാക്കുന്ന EMI = 9998.591 RUPEES  ആയിരിക്കും. 

മുകളിലെ നിക്ഷേപക ഫോർമുല താഴെക്കാണും വിധം ലോൺ ഫോർമുലയായും എഴുതാൻ ഇത്തരത്തിൽ സാധിക്കും.

734665 = ( EMI X [ (1+8%/12)^60 - 1 ] ) / (8%/12)

ലോൺ തുകയെ P എന്നും. വാർഷികപ്പലിശയെ 12 കൊണ്ട് ഹരിച്ച  ശേഷം മാസപ്പലിശയായി R എന്നും. ലോൺ കാലാവധിയെ n മാസങ്ങളായും  സൂചിപ്പിച്ചാൽ മുകളിലെ ഫോർമുലയെ EMI കണ്ടെത്തുന്ന ഫോർമുലയായി താഴെക്കാണും വിധം എഴുതാം. 

EMI =[ P X  R X (1+R)^n ] / [(1+R)^n - 1 ]

Related Post 

എങ്ങിനെ പ്ലാൻ ചെയ്യാം ഹൗസിങ് ഫിനാൻസ് ? Step 1.

Post a Comment

0 Comments

Search In Google!