ഫിനാൻഷ്യൽ അസറ്റും, അസറ്റ് ക്ലാസ്സുകളും...



അസറ്റും ! അസറ്റ് ക്ലാസ്സുകളും !

എന്താണ് അസറ്റ് ?

ഉപയോഗപ്രദമായ സാമ്പത്തികപരമായി വാല്യു ഉള്ള ഏതെങ്കിലും ഒരു വസ്തു. അതിനെ ആരെങ്കിലും ഭാവിയില്‍ മൂല്യം കൂടും എന്ന പ്രതീക്ഷയില്‍ സൂക്ഷികുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്നു, അതാണ് അസെറ്റ്. അസെറ്റ് എന്നാല്‍ ചിലപ്പോള്‍ വ്യക്തികളോ, ഭാവിയില്‍ പണം സൃഷ്ടിക്കാന്‍ തക്ക കഴിവുള്ള എന്തെങ്കിലുമോ, ചിലപ്പോള്‍ ചില പ്രത്യേക അധികാരം നല്‍കുന്ന പേറ്റന്റ്റുകള്‍, ട്രേഡ് മാര്‍കുകള്‍ പോലും ആവാം.

അസെറ്റുകള്‍ രണ്ടു തരം ആയി വിഭജിക്കാം.

ഫിനാന്‍ഷ്യല്‍ അസ്സെറ്റുകളും... ഫിസിക്കല്‍ അസെറ്റുകളും...

ക്യാഷ്, ബോണ്ടുകള്‍, സ്റ്റോക്കുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍ തുടങ്ങിയവ ഒക്കെ ഫിനാന്‍ഷ്യല്‍ അസ്സെറ്റുകള്‍ ആയും, റിയല്‍ എസ്റ്റേറ്റ്,പ്രൊപെര്‍ട്ടി, മെഷീനുകള്‍, ഫാക്ടറികള്‍, ഗോള്‍ഡ്, ലൈവ് സ്റ്റോക്കുകള്‍ തുടങ്ങിയവ ഫിസിക്കല്‍ അസെറ്റുകളും ആയി തരം തിരിക്കാം. ഇവയില്‍ ഫിനാന്‍ഷ്യല്‍ അസ്സെറ്റുകള്‍ അതിന്റെ വാല്യു നിര്‍ണയിക്കുന്നത് അത് കൈകാര്യം ചെയ്യുന്ന വ്യക്തികള്‍കിടയിലോ അല്ലെങ്കില്‍ വ്യക്തിയും ഗവര്‍മെന്‍റുകളും തമ്മിലോ ഒക്കെയുള്ള കോണ്ട്രാക്റ്റിലൂടെ ആണ്. ഇത്തരം കോണ്ട്രാക്ട് സ്വന്തമായിരിക്കുന്ന ആള്‍ക്ക് അത് വളരെ എളുപ്പം പണം ആയോ അല്ലെങ്കില്‍ ഉപകാരപ്പെടുന്ന വാല്യു ആയോ മാറ്റി എടുക്കാന്‍ സാധിക്കും. ഫിനാന്‍ഷ്യല്‍ അസെറ്റ് പലപ്പോഴും ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്‍റുകള്‍ എന്നോ സെക്യൂരിറ്റികള്‍ എന്നോ പലപ്പോഴും അറിയപ്പെടുന്നു. ഫിനാന്‍ഷ്യല്‍ അസ്സെറ്റുകളും ഫിസിക്കല്‍ അസെറ്റുകളും തമ്മിലെ പ്രധാന വത്യാസം ഫിസിക്കല്‍ അസെറ്റുകള്‍ അത് സ്വന്തമായ ആള്‍ക്  നേരിട്ട് ഉപയോഗിക്കാനും അനുഭവിക്കാനും സാധിക്കും. ഉദാഹരണം വീട് ഫാക്ടറി തുടങ്ങിയവ. എന്നാല്‍ ഫിനാന്‍ഷ്യല്‍ അസെറ്റുകള്‍ കൈവശം ഉള്ള വ്യക്തികള്‍ക്ക്  ഭാവിയില്‍ ആ കോണ്ട്രാക്ട് ഒരു നിശ്ചിത വാല്യു ആയി മാറാന്‍ ഉള്ള അനുവാദം ആണ് നല്‍കുന്നത്, അത്തരം മാറ്റം അല്ലെങ്കില്‍ വിനിമയം നടക്കാത്തിടത്തോളം അതൊരു കോണ്ട്രാക്ട് മാത്രമായി അവശേഷിക്കും.

ഉദാഹരണം ആയി ക്യാഷ് തന്നെ എടുക്കാം. ക്യാഷ് എന്നത് പേപ്പര്‍ അല്ലെങ്കില്‍ കോയിന്‍ രൂപത്തില്‍ ഉള്ള ഒരു പ്രോമിസെറി നോട്ട് ആണ്. ക്യാഷ് ഇഷ്യൂ ചെയ്ത ആള്‍ അത് കൈവശം വയ്ക്കുന്ന ആള്‍ക്ക് അതില്‍ എഴുതിയിരികുന്ന സംഖ്യയ്ക്കു തുല്യമായ വാല്യു ഉണ്ടെന്നും അത് കൈമാറുന്ന പക്ഷം തത്തുല്യമായ സേവനങ്ങളോ സാദനങ്ങളോ നല്കണം എന്നും ഇഷ്യൂ ചെയ്ത ഗവര്‍മെന്‍റോ, റിസെര്‍വ് ബാങ്കോ നിയമപരമായി അവകാശം നല്കുന്നു.

എന്താണ് ലിക്വിഡിറ്റി (Liquidity) ?

അസെറ്റുകളെ കുറിച്ചു പറയുമ്പോള്‍ കൂടെ ചേര്‍ത്ത് വയ്ക്കേണ്ട ഏറ്റവും പ്രധാനമായ കാര്യമാണ് അസെറ്റിന്റെ ലിക്വിഡിറ്റി.

ഒരു അസെറ്റിനെ എത്ര എളുപ്പത്തില്‍ ആണോ കാശ് അല്ലെങ്കില്‍ നമുക്കാവശ്യമുള്ള പര്‍ച്ചേസിങ് പവര്‍ ആക്കി മാറ്റാന്‍ കഴിയുക ആ  അളവിനെ ആണ് ലിക്വിഡിറ്റി എന്നു പറയുന്നത്.

ഉദാഹരണമായി നിങ്ങള്ക്ക് ഒരു ഐസ്ക്രീം വാങ്ങണം എന്നിരിക്കട്ടെ. കയ്യില്‍ ഉള്ള കോടികളുടെ വാല്യു ഉള്ള വീട് കൊണ്ട് പെട്ടെന്നു വാങ്ങാന്‍ പറ്റുമോ ? ഇല്ല .അതേസമയം പോക്കറ്റില്‍ കിടക്കുന്ന ക്യാഷ് കൊണ്ടോ അക്കൌണ്ടില്‍ കിടയ്ക്കുന്ന ക്യാഷ് കൊണ്ടോ സെക്കണ്ടുകള്‍ക്കുളില്‍ പര്‍ച്ചേസ് നടത്താം. അതായത് റെഡി ക്യാഷ് എന്നത് ഏറ്റവും കൂടുതല്‍ ലിക്വിഡിറ്റി ഉള്ള അസെറ്റ് ആണ്. ഫിസിക്കല്‍ അസെറ്റ് എന്നത് ആവശ്യമുള്ള സമയത്ത് ശരിയായ മാര്‍ക്കറ്റ് വിലയും പര്‍ച്ചേസ് പവറും നല്കാന്‍ വളരെയധികം വിഷമമുള്ള ഒരു അസെറ്റും ആണ്.

എന്താണ് അസെറ്റ് ക്ലാസ്സുകള്‍ ??

കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിനായി ഒരേ സ്വഭാവസവിശേതകള്‍ ഉള്ള ഒരു കൂട്ടം അസെറ്റുകളെ ഒരു ഗ്രൂപ്പായി ചിട്ടപ്പെടുത്തി പലപ്പോഴും കൈകാര്യം ചെയ്യുന്നു, ഇത്തരം അസെറ്റ് ഗ്രൂപ്പുകള്‍ ആണ് അസെറ്റ് ക്ലാസ്സുകള്‍. 

പലപ്പോഴും ഒരു അസെറ്റ് ക്ലാസ്സിലെ പല ഇന്‍സ്ട്രുമെന്‍റുകളും ഒരേ രീതിയില്‍ ആയിരിക്കും അത് ഉല്‍കൊള്ളുന്ന സാമ്പത്തിക വ്യവസ്ഥയിലെ തീരുമാനങ്ങളോട് പ്രതികരിക്കുക. 

പ്രധാനപ്പെട്ട അസെറ്റ് ക്ലാസ്സുകള്‍.

അസെറ്റ് പല രീതിയിലും പല വിധത്തിലും തരംതിരിച്ചിട്ടുണ്ടെങ്കിലും ഏറ്റവും അടിസ്ഥാനമായി 5തരം അസെറ്റ് ക്ലാസ്സുകള്‍ ആണ് ലോക വ്യാപകമായി പ്രചാരത്തില്‍ ഉള്ളത്

1)     ഇക്വിറ്റികള്‍ (stocks)

സ്റ്റോക്കുകള്‍  or ഷെയേറുകള്‍ or ഇക്വിറ്റികള്‍ എന്നാല്‍ “Stock Exchange” കളില്‍  ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഉടമസ്ഥവകാശത്തിന്റെ ഒരംശം എന്നാണ് അര്ത്ഥം. ഇക്വിറ്റി മ്യൂച്ചല്‍ എഫുകള്‍, ഇന്‍ഡെക്സ് ഫണ്ടുകള്‍, ഇ ടി എഫ് തുടങ്ങിയവ ഒക്കെ ഈ ക്ലാസ്സില്‍ പെടും.

2)     ഡെബ്റ്റ് അസ്സെറ്റുകള്‍ (Debt)

ഫിക്സഡ് ഇന്‍കം – ബോണ്ടുകള്‍ - കടപത്രങ്ങള്‍ തുടങ്ങിയവ. ഇവ ഒരു നിശ്ചിത “interest rate” ഫിക്സ്ഡ് ആയി പറഞ്ഞ കാലാവധിയില്‍ നല്കുന്നു. എഫ് ഡി, ആര്‍ ഡി, എന്‍ഡോവ്മെന്‍റ് പോളിസികള്‍, പി പി എഫ്, ഈ പി എഫ് ഒക്കെ ഈ സെഗ്മെന്റില്‍ പെടും.

3)     ക്യാഷ് or മണി മാര്‍ക്കറ്റ് Cash, foreign currencies etc.

ലിക്വിഡിറ്റി ഏറ്റവും കൂടിയ അസെറ്റ് ക്ലാസുകള്‍. കയ്യില്‍ കരുതുന്ന ക്യാഷ്, ലിക്വിഡ് ഫണ്ടുകള്‍, ബാങ്ക് സേവിങ്സ് അക്കൌണ്ടുകള്‍, ഓണ്‍ലൈന്‍ വാലറ്റുകള്‍ തുടങ്ങിയവ ഒക്കെ ഈ സെഗ്മെന്റില്‍ പെടും.

4)     റിയല്‍ എസ്റ്റേറ്റുകള്‍

ഫിസിക്കല്‍ ആയ അസ്സെറ്റുകള്‍. ഇവ മുഖ്യമായും പണപ്പെരുപ്പത്തെ അതിജീവിക്കാന്‍ പ്രാപ്തവും എളുപ്പം ലിക്വിഡേറ്റ് ചെയ്യാന്‍ പ്രയാസമുള്ളതുമായ അസ്സെറ്റുകള്‍ ആണ്. ലാന്‍റ് പ്ലോട്ടുകള്‍, കമെര്‍ഷ്യല്‍-റെസിഡെന്‍ഷ്യല്‍ പ്രൊപെര്‍ടികള്‍, തുടങ്ങിയവ ഈ സെഗ്മെന്റില്‍ വരും.

5)     കോമ്മോഡിറ്റികള്‍ - gold, silver, cotton, crude oil, etc.

മുകളില്‍ പറഞ്ഞത് ഏറ്റവും വ്യാപകമായി പ്രചാരത്തില്‍ ഉള്ള അസെറ്റ് ക്ലാസ്സുകള്‍ ആണ്. നവീനലോകം ക്രിപ്റ്റോ കറന്‍സികള്‍ പോലും ഒരു പ്രത്യേക അസെറ്റ് ക്ലാസ്സുകള്‍ ആയി കാണുന്നു എന്നു മനസിലാക്കണം.

എന്താണ് അസെറ്റ് ക്ലാസ്സുകളുടെ പ്രാധാന്യം

പല അസെറ്റ് ക്ലാസ്സുകളും ഒരേ സാമ്പത്തിക  ചുറ്റുപാടില്‍ വത്യസ്തം ആയാണ് പെരുമാറുക. ഓരോന്നിനും ഒരേ സാമ്പത്തിക ചുറ്റുപാടില്‍ വത്യസ്തമായ റിസ്ക് റിട്ടേണ്‍ സ്വഭാവങ്ങള്‍ ആയിരിയ്ക്കും. അതുകൊണ്ടു തന്നെ നിക്ഷപങ്ങള്‍ക്ക് വൈവിധ്യവല്‍കരണം നടത്താന്‍ പല അസെറ്റ് ക്ലാസ്സുകളും പല രീതിയില്‍ കൂട്ടി ചേര്‍ത്ത് ഏറ്റവും കുറഞ്ഞ റിസ്കില്‍ മാക്സിമം റിട്ടേണ്‍ തരത്തക്കവിധം ഉപയോഗിക്കുന്നു. 

കൂടുതല്‍ അറിയാന്‍ അടുത്ത പോസ്റ്റുകള്‍ മിസ്സ് ആവാതെ കാണുക ....

Post a Comment

1 Comments

Search In Google!