പലപ്പോഴും മ്യുച്ചൽ ഫണ്ടുകളുടെ പ്രകടനം ശതമാന കണക്കിൽ എഴുതുമ്പോളും പരസ്യം നല്കുമ്പോളും 50% മുതൽ 200% വരെയൊക്കെ നേട്ടം പല പരസ്യങ്ങളും പ്രസ്താവിച്ചു കാണാറുണ്ട്. ഒരു സാദാരണക്കാരനെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ ഈ പ്രഖ്യാപനം തള്ളിക്കളയാൻ ഇത്തിരി വിഷമം ആണ്. ഇതിലെ സത്യാവസ്ഥ എന്താണെന്നുനോക്കാം.
കാര്യത്തിലേക്കു കടക്കാം. മ്യുച്ചൽ ഫണ്ടുകളിൽ നേട്ടം അഥവാ പെർഫോമൻസ് കണക്കാക്കുന്നത് അതിലെ യൂണിറ്റുകളുടെ വിലയിലെ കാലങ്ങളായി ഉള്ള വളർച്ചയെ അടിസ്ഥാനമാക്കിയാണ്. ഒരു ബാങ്ക് എഫ് ഡി പോലെയോ റിക്കറിംഗ് ഡെപ്പോസിറ് പോലെയോ ഫണ്ടുകൾ പലിശ നൽകാത്തത് കാരണം ഈ നേട്ടം എന്നത് ഫണ്ടിന്റെ യൂണിറ്റ് വാല്യൂവിലയിൽ വരുന്ന മാർക്കറ്റ് റിലേറ്റഡ് വളർച്ച മാത്രമാണ്. കൂടാതെ ഫണ്ട് ഹോൾഡ് ചെയ്യുന്ന സ്റ്റോക്കുകളുടെ ഡിവിഡന്റ് ഇൻകം കൂടെ ഇതിൽ ഒരു പങ്കു വഹിക്കുന്നു.
കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ കോമ്പൗണ്ടിങ് എന്ന വാക്കിന്റെ ഉപയോഗം മ്യുച്ചൽ ഫണ്ട് കമ്പനികളുടെ ഒരു മാർക്കറ്റിങ് തന്ത്രമായി മാത്രമേ കണക്കാക്കാൻ പറ്റുള്ളൂ. പലിശ ഇല്ലാത്തതു കാരണം കൂട്ട് പലിശയും ഇല്ല, കോമ്പൗണ്ടിങ്ങും ഒരു ഫണ്ടുകളിലും ഇല്ല. എന്നാൽ ഇവിടെ കമ്പനികൾ ചെയ്യുന്ന മാർക്കറ്റിങ് തന്ത്രം എന്തെന്ന് വച്ചാൽ ഒരു ഫണ്ടിനെ വർഷാ വര്ഷം കോമ്പൗണ്ട് interest നൽകുന്ന ഒരു ഫിക്സഡ് ഡെപ്പോസിറ് ആയി സങ്കല്പിക്കുകയും, വര്ഷാവസാനത്തെ യൂണിറ്റിന്റെ വിലയും, ആദ്യത്തെ വിലയും, കാലാവധിയും കണക്കാക്കി നേട്ടം Annualized Return ആയി പ്രസ്താവിക്കുകയും ചെയ്യുകയാണ്. ഇത്തരത്തിൽ ചെയ്യുന്ന കൊണ്ടുള്ള ഗുണം ഫണ്ടുകൾ മറ്റുള്ള ഫിനാൻഷ്യൽ ഇൻസ്ട്രുമെന്റുകളും ആയി താരതമ്യപ്പെടുത്തി നോക്കാൻ എളുപ്പം എന്നത് മാത്രമാണ് .ഈ Annualized Return ആണ് CAGR (Compounded Annualized Growth Rate) എന്ന ചുരുക്കപ്പേരിൽ മ്യുച്ചൽ ഫണ്ട് ബ്രോഷറുകളിൽ കാണുന്ന നേട്ടം.
സർവ്വസാദാരണം എന്ന രീതിയിൽ ഫണ്ടുകളുടെ നേട്ടം കണക്കാക്കുന്നത് രണ്ടു വാക്കുകൾ ഉപയോഗിച്ചാണ്.
1 ) Absolute Return
ഫണ്ട് ഹോൾഡ് ചെയ്യുന്നത് 1 വർഷത്തിന് താഴെ ആണെങ്കിൽ കണക്കാക്കുന്ന നേട്ടം absolute Return ആയിരിക്കും. ഇത് പറയുന്നത് നിക്ഷേപിച്ച തുകയിൽ നിന്നും മുകളിലേക്കോ താഴേക്കോ ഉള്ള പണത്തിന്റെ മൂല്യത്തിന്റെ ശതമാനക്കണക്കിൽ ആയിരിക്കും. ഇത്തരം നേട്ടം 1 വർഷത്തിൽ കുറഞ്ഞ കാലാവധിയിൽ മാത്രമേ കണക്കാക്കാൻ പാടുള്ളു. കാര്യം ഒരുവർഷത്തിൽ താഴെ ഉള്ള നിക്ഷേപങ്ങൾക്ക് മാത്രമാണ് ഈ രീതിയിൽ പെർഫോമൻസ് കണക്കാക്കുള്ളു എങ്കിലും, 10 വര്ഷം കൊണ്ട് ആയിരം മടങ്ങ് നേട്ടം എന്ന മോഹന വാഗ്ദാനം പല ഏജന്റുമാരും ഇന്നും പ്രയോഗിക്കാറുണ്ട്.
2) Annualized Return
1 വർഷമോ അതിൽ കൂടുതലോ ആണ് നമ്മുടെ നിക്ഷേപകലാവധി എങ്കിൽ സാദാരണയായി വാർഷിക നേട്ടം അഥവാ Annualized Return നേട്ടം കണക്കാക്കാൻ ആയി ഉപയോഗിക്കുക.
ഒരു ഫണ്ടിന്റെ NAV 20 രൂപയിൽ നിന്നും 100 രൂപയിലേക്കു 5 വര്ഷം കൊണ്ട് വളർന്നെന്നു കരുതുക. അങ്ങിനെ എങ്കിൽ അതിന്റെ വാർഷിക നേട്ടം എന്നത് താഴെ കാണുന്ന പ്രകാരം കണ്ടുപിടിക്കാം
മുകളിലെ ഫോർമുലയിൽ (റിട്ടേൺ / CAGR) കണ്ടുപിടിച്ചാൽ കിട്ടുന്ന വാല്യൂ 38 % ആയിരിക്കും. അതെ സമയം ഈ വളർച്ച absolute return വഴി നോക്കിയാൽ 400% ആയിരിക്കും.
Absolute Return = (100-20 / 20 ) * 100 = 400%
ഇതിൽ നിന്നും തന്നെ നേട്ടത്തെ എങ്ങിനെ സമർത്ഥമായി ഉപയോഗിക്കുന്നു എന്ന് മനസിലാക്കാം.
മുകളിലെ പാരഗ്രാഫിൽ വ്യക്തമാക്കിയ പോലെ ഫണ്ടുകൾ കോമ്പൗണ്ട് റിട്ടേൺ ഒന്നും തരാറില്ല എങ്കിലും, ഫണ്ടുകളുടെ പ്രകടനം മറ്റുള്ള ഫിനാൻഷ്യൽ അസ്റ്റുകളുമായി തട്ടിച്ചു നോക്കാൻ ഫണ്ടുകൾ ഫിക്സഡ് ഡെപ്പോസിറ്റുകൾ പോലെ കോമ്പൗണ്ട് ചെയ്യുന്നു എന്ന് ഊഹിക്കുകയും ഈ മുകളിലെ കോമ്പൗണ്ടിങ് ഫോർമുല ഉപയോഗിക്കുകയും ആണ് ഇവിടെ ചെയ്തിരിക്കുന്നത്.
Annualized Return (Compounded Annualized Growth Rate - CAGR) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. 1 വർഷത്തിനു മുകളിൽ കാലാവധിയുള്ള നിക്ഷേപങ്ങളുടെ CAGR കണ്ടുപിടിക്കാൻ താഴെ ഉള്ള കാൽക്കുലേറ്റർ ഉപയോഗിക്കുക. ആദ്യമായി നിക്ഷേപിച്ച തുക Initial Amount എന്ന കോളത്തിലും, ഇപ്പോഴത്തെ തുക അല്ലെങ്കിൽ നിക്ഷേപ കാലാവധി കഴിഞ്ഞാൽ പ്രതീക്ഷിക്കുന്ന തുക Final Amount എന്ന കോളത്തിലും, നിക്ഷേപ കാലയളവ് കൊല്ലങ്ങളായി Number of Years എന്ന കോളത്തിലും നൽകിയാൽ CAGR കണക്കാക്കാവുന്നതാണ്
Enter required information
.
ഇനി നിത്യജീവിതത്തിൽ ഒഴിച്ച് കൂടാൻ ആവാത്ത നമ്മുടെ നേട്ടത്തെ നേരിട്ട് ബാധിക്കുന്ന രണ്ടു കാര്യങ്ങൾ കൂടെ നമുക്ക് ഈ പറഞ്ഞ Returnൽ ഉൾക്കൊള്ളിക്കാം.
*Annualized Returns (above formula and method) are applicable to SINGLE LUMP SUM investments Done in past only. If invested at different point of time, each investment shall be analyzed separately.
1 ) Tax Rates
2 ) Inflation (പണപ്പെരുപ്പം)
ഇവ രണ്ടും കണക്കാക്കാതെ ലഭിക്കുന്ന നേട്ടം Nominal Return എന്നാണ് അറിയപ്പെടുന്നത്.
Return നിരക്കിനെ എങ്ങനെ ടാക്സ് ബാധിക്കും എന്ന് നോക്കാം
ഒരാൾ 10000 രൂപ 7% നിരക്കിൽ 3 വർഷത്തേക്ക് ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തെന്നു കരുതുക. അതുപോലെ അയാൾ 20% ടാക്സ് സ്ലാബിൽ ഇൻകം ഉള്ള വ്യക്‌തി ആണെന്നും കരുതുക . അങ്ങിനെ എങ്കിൽ പലിശയിൽ 10% TDS ബാങ്കിൽ വച്ച് തന്നെ പിടിക്കുകയും ബാക്കി ടാക്സ് തുക കൊല്ലാവസാനം നൽകേണ്ടിയും വരും മൊത്തം റിട്ടേൺ താഴെ കാണുന്ന വിധം പുതുക്കി എഴുതാവുന്നതാണു.
Nominal Return = 10000 X [1+7%(1-20.6%)] X [1+7%(1-20.6%)] X [1+7%(1-20.6%)]
Post Tax Return = 10000 X [(1 + 5 .5 6 %)X (1 + 5 .5 6 %)X (1 + 5 .5 6 %)]
ഇതിൽ 7 % എന്നത് നോമിനൽ റിട്ടേനും, 5.56 % എന്നത് Post Tax Return Rateഉം 20.6% എന്നത് ടാക്സ് സ്ളാബ് with സെസ്സ് ചാർജുകളും ആണ്.
ഇനി പണപ്പെരുപ്പം കൂടെ നോക്കാം...
ദീർഘകാലത്തേക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും ഊന്നൽ കൊടുക്കേണ്ട ഒന്നാണ് പണപ്പെരുപ്പം. കാരണം ശ്രദ്ധിച്ചില്ലെങ്കിൽ നിക്ഷേപക ഉദ്ദേശം തന്നെ പണപ്പെരുപ്പം അട്ടിമറിയ്ക്കും.
പണപ്പെരുപ്പം എങ്ങിനെ നേട്ടത്തെ സ്വാധീനിക്കുന്നു എന്ന് നോക്കാം.
താങ്കൾ അടുത്തവർഷം 100000 രൂപയുടെ ഒരു ബൈക്ക് വാങ്ങാൻ പ്ലാൻ ചെയ്യുന്നു എന്ന് കരുതുക. അതിനായി 92250 രൂപ ബാങ്കിൽ 8.5% പലിശയോട് കൂടെ നിക്ഷേപിക്കുന്നു എന്നും കരുതുക. അതായത് കൃത്യം ഒരു വർഷത്തിന് ശേഷം താങ്കളുടെ നിക്ഷേപം 100100 രൂപയോളം ആവും, ആവശ്യത്തിനേക്കാൾ 100 രൂപ കൂടുതൽ.
ഇനി യാഥാർഥ്യത്തിലേക്ക് കടക്കാം.
ബൈക്കിനു പണപ്പെരുപ്പം കാരണം 10% വില കൂടി 110000 ആയെന്നു കരുതുക.
എന്ത് സംഭവിച്ചു?
പണപ്പെരുപ്പം താങ്കളുടെ നിക്ഷേപക ലക്ഷ്യത്തെ സുന്ദരമായി നശിപ്പിച്ചിരുന്നു. എന്തുകൊണ്ടാണ് നിക്ഷേപക ലക്ഷ്യമോ നേട്ടമോ കണക്കാക്കുമ്പോൾ പണപ്പെരുപ്പം കൂടെ പരിഗണിക്കണം എന്ന് പറയുന്നത് എന്ന് ഇപ്പോളെങ്കിലും മനസ്സിലായെന്നു വിചാരിക്കുന്നു.
ഇനി എങ്ങിനെ inflation adjusted return കണക്കാക്കാം എന്ന് നോക്കുക. %R നിക്ഷേപത്തിൽ നിന്നും പ്രതീക്ഷിക്കുന്ന നേട്ടവും %i പണപ്പെരുപ്പത്തിന്റെ ശതമാനവും ആണെങ്കിൽ
Inflation Adjusted Return = I X [(1+%R) - (1+%i)] / I X (1+%i)
= [(1+%R) - (1+%i)] /(1+%i)
ഇങ്ങനെ കണ്ടുപിടിക്കുന്ന നേട്ടം എന്നതാണ് ഏതൊരു നിക്ഷേപത്തിലെയും ശരിയായ നേട്ടം. അഥവാ നമ്മുക്ക് ഉപകാരപ്രദമായ നേട്ടം. അതുകൊണ്ടു തന്നെ ഇതിനെ Real Return എന്ന് വിളിക്കുന്നു.
മുകളിലെ ഉദാഹരണം ഒരു വ്യക്തി നിക്ഷേപത്തിന് നേട്ടം പ്രതീക്ഷിച്ചു പ്ലാൻ ചെയ്യുമ്പോൾ അല്ലെങ്കിൽ നിക്ഷേപ PORTFOLIO സെറ്റ് ചെയ്യുമ്പോൾ Post Tax return എപ്പോളും inflation / പണപ്പെരുപ്പത്തിന് മുകളിൽ സെറ്റ് ചെയ്യാൻ ശ്രമിക്കേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുന്നു.
ഈ പോസ്റ്റിൽ മ്യുച്ചൽ ഫണ്ടുകളിലും മറ്റു പ്രൊഡക്ടുകളിലും കണ്ണിനു മുകളിൽ ചായം വിതറുന്ന പോലുള്ള നേട്ടം അല്ലെങ്കിൽ ശതമാനകണക്കുകളുടെ പൊള്ളത്തരം കുറച്ചെങ്കിലും മനസിലാക്കാൻ ഉപകരിക്കപ്പെടും എന്ന് കരുതുന്നു.
ഇത് അടിസ്ഥാനം മാത്രമാണ്.
മ്യുച്ചൽ ഫണ്ടുകൾ ആയാലും SIP ആയാലും നേട്ടം കണക്കാക്കാൻ ഈ മുകളിൽ പറഞ്ഞ രീതികൾ മുഴുവനായും പ്രായോഗികമല്ല. കാരണം വഴിയേ പറയാം.
ദയവായി അടുത്ത പോസ്റ്റുകൾക്കായി കാത്തിരിക്കുക.
0 Comments