XIRR & IRR Explained - മ്യുച്ചൽ ഫണ്ടുകളിലെയും നിക്ഷേപങ്ങളുടെയും നേട്ടം എങ്ങിനെ കണ്ടുപിടിക്കാം ?

കഴിഞ്ഞ പോസ്റ്റിൽ Lump Sum (അതായത് ഒറ്റ തുക) നിക്ഷേപിച്ചാൽ എങ്ങനെ വത്യസ്‍തമായ കാലാവധിയിൽ നേട്ടം കണക്കാക്കണം എന്നും.  കിട്ടുന്ന റിട്ടേൺ എങ്ങനെ ടാക്സ് നിരക്കുകളും, ഇൻഫ്‌ളേഷൻ നിരക്കുകളുമായി തട്ടിച്ചുനോക്കാം എന്നും വിവരിച്ചിട്ടുണ്ട്.

 ആദ്യത്തെ പോസ്റ്റിലേക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഇനി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിൽ (SIP) എങ്ങിനെ നേട്ടം കണക്കാക്കാം എന്നും ഫണ്ട് പെർഫോമൻസുമായി ബന്ധപെട്ടു മാർകെറ്റിൽ പറയുന്ന രണ്ട് വാക്കുകൾ എന്താണെന്നും നോക്കാം. 

ആദ്യമായി എന്തുകൊണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിൽ (SIP) സാദാരണ രീതിയിൽ CAGR ഫോർമുല എന്തുകൊണ്ട് ഉപയോഗിക്കാൻ പറ്റുന്നില്ല എന്ന് നോക്കാം. 

SIP എന്നത് പ്രത്യേകമായ, സവിശേഷമായ ഒരു ഇൻവെസ്റ്റ്മെന്റ് വഴിയോ ടെക്നോളജിയോ ഒന്നും അല്ല. മറിച്ചു എല്ലാമാസവും ഒരു തുകയ്ക്ക് നടത്തുന്ന LUMP SUM ഇൻവെസ്റ്റ്മെന്റ് മാത്രമാണ്. അതുകൊണ്ടു തന്നെ പല സമയത്തും ചെയ്യുന്ന ഓരോ ഇൻസ്റ്റാൾമെന്റിനും CAGR അത് ഇൻവെസ്റ്റ് ചെയ്ത സമയവുമായി ബന്ധപെട്ടു മാറിയിരിക്കും. ഉദാഹരണമായി ഒരാൾ 2000 മുതൽ 2020 വരെ SIP ചെയ്യുക ആണെന്ന് കരുതുക. അയാൾ 2001 ൽ വാങ്ങിയ യൂണിറ്റുകൾക്ക് 19 വർഷത്തോളം വളരാൻ കിട്ടി. അതേസമയം 2018 വാങ്ങിയ യൂണിറ്റുകൾക്ക് വെറും 2 വര്ഷം മാത്രമേ വളരാൻ സമയം കിട്ടിയുള്ളൂ. എന്നാൽ നിക്ഷേപിച്ച ഫണ്ടാകട്ടെ ഒന്നും. എങ്ങിനെ ഈ സാഹചര്യത്തിൽ ANNUALIZED  റിട്ടേൺ അല്ലെങ്കിൽ CAGR കണക്കാക്കാം? ഒന്നുടെ നോക്കിയാൽ 2010 ൽ ഈ വ്യക്തി 100000  രൂപയോളം നിക്ഷേപത്തിൽ നിന്നും ലാഭം കൂടെ എടുത്തു എന്ന് കരുതുക. എങ്ങിനെ മൊത്തം പോർട്ടഫോളിയോ റിട്ടേൺ കണക്കാക്കാം? 

ഓരോ മാസത്തേയും SIP തുക റെക്കോർഡ് ചെയ്ത് റിട്ടേൺ നോക്കാൻ പ്രയാസമാണ്. ഇത്തരം  സാഹചര്യങ്ങളിൽ  അതായത് ഒരു നീണ്ട ടൈംഫ്രെമിൽ അനവധി വാങ്ങലുകളും വിൽകലുകളും ഒക്കെ നടത്തിയാണ് നമ്മുടെ പല നിക്ഷേപങ്ങളും കടന്നു പോകുന്നത്. ഉദാഹരണമായി മേല്പറഞ്ഞ രീതിയിൽ ഉള്ള മ്യുച്ചൽ ഫണ്ട് നിക്ഷേപങ്ങൾ. പലിശ പിൻവലിക്കുകയും തുക വർധിപ്പിച്ചു കൊണ്ട് ചെയ്യുകയും ചെയ്യുന്ന ഫിക്സഡ് ഡെപ്പോസിറ്റുകൾ, ആർ ഡി കൾ..... എന്തിനേറെ സ്റ്റോക്കുകൾ... പലപ്പോഴും വാങ്ങുകയും വാങ്ങി ഹോൾഡിങ്ങിൽ വയ്ക്കുമ്പോൾ ഡിവിഡന്റുകൾ ലഭിക്കുകയും ഒക്കെ ചെയ്യുമ്പോൾ എങ്ങിനെ നിക്ഷപത്തിന്റെ ആകെ നേട്ടം മനസിലാക്കാം?

രണ്ടു വഴികൾ ആണ് ഇത്തരത്തിൽ കൈകാര്യം ചെയ്യുന്ന നിക്ഷേപങ്ങളുടെ നേട്ടം കണക്കാക്കാൻ ചെയ്യുന്നത്. 

1) IRR - Internal Rate of Return  

നിക്ഷേപങ്ങൾക്കിടയിലെ കാലാവധി തുല്യം ആണെങ്കിൽ IRR ഉപയോഗിച്ചാൽ കൃത്യമായ നേട്ടം കണക്കാക്കാൻ പറ്റും. (Like investing in every 30 days).

2) XIRR - Extended Internal Rate of Return 

SIP ആയാലും നിക്ഷേപങ്ങൾ ആയാലും പലപ്പോഴും നികേഷപങ്ങൾക്കിടയിലെ കാലാവധി ഒരിക്കലും FIXED ആവാറില്ല. കാരണം നമ്മുടെ HOLIDAYS തന്നെ, കൂടാതെ കലണ്ടർ ദിനങ്ങളിലെ പ്രത്യേകതകളും. മിക്കപ്പോഴും ഒന്നാം തീയതി SIP സെറ്റ് ചെയ്താലും, പലപ്പോഴും ACTUAL PURCHASE നടക്കാറുള്ളത് രണ്ടാം തീയതിയോ ചിലപ്പോൾ നാലാം തീയതിയോ ഒക്കെ ആവും അപ്പോൾ IRR ഫോർമുലയും അതിനു കണക്കാക്കി മാറേണ്ടി വരും. 

ഇത്തരത്തിൽ വാങ്ങിയ ദിവസം കൂടെ നോക്കി ശരിയായ റിട്ടേൺ കണക്കാക്കുന്ന ഫങ്ക്ഷന് ആണ് Extended - IRR അഥവാ XIRR. SIP ഇൻവെസ്റ്മെന്റുകളിൽ ഏറ്റവും വിശ്വസനീയവും ആധികാരികവും ആയ Return Calculation XIRR ആണ്. 

SIP മാത്രമല്ല, സ്റ്റോക്ക് ഇൻവെസ്റ്റുമെന്റുകളിൽ പോലും 1 വർഷത്തിൽ കൂടുതൽ വാങ്ങൽ വില്പന ഒക്കെ നടത്തുന്ന ആൾക്കാർക്ക് ശരിയായ നേട്ടം (1 വർഷമോ അധികമോ) കണക്കാക്കാൻ XIRR ആണ് ഏറ്റവും മികച്ച ടൂൾ.

ഇനി ഏജന്റ്, പെർഫോമൻസ് കണക്കുകളുടെ രേഖകളുമായി വന്നാൽ എഴുതിയ നേട്ടം ഏതുതരം ആണെന്നും. ഫണ്ടിന്റെ പ്രകടനം എങ്ങിനെ ആയിരുന്നു എന്നും സ്വയം മനസിലാക്കിയ ശേഷം മാത്രം നിക്ഷേപിച്ചു തുടങ്ങുക. 

3) Rolling Returns

മ്യുച്ചൽ ഫണ്ടുകളുടെ പെർഫോമൻസ് ചെക്ക് ചെയ്യാൻ ഏറ്റവും നല്ല ടൂൾ എന്നത് റോളിങ്ങ് റിട്ടേൺ അനാലിസിസ് ആണ്. ഒരു നിക്ഷേപക കാലാവധിയുടെ മികച്ചതും മോശവും ആയ സമയം ഫണ്ട് എങ്ങനെ പെർഫോം ചെയ്തു എന്ന് വ്യകതമായി മനസിലാക്കാൻ റോളിങ്ങ് റിട്ടേൺ സഹായിക്കുന്നു. annualized return ന്റെ ഒരു പ്രധാന ന്യുനത എന്നത് അത് നമ്മൾ ചെക്ക് ചെയ്യുന്ന ദിവസത്തെ ഫണ്ടിന്റെ വാല്യൂ, വാങ്ങിയ ദിവസത്തെ ഫണ്ടിന്റെ വാല്യൂ, നിക്ഷേപക കാലാവധി എന്നിവ മാത്രമേ നോക്കുന്നുള്ളു എന്നതാണ്. ഉദാഹരണത്തിന് 2008 ൽ സ്റ്റോക്ക് മാർക്കറ്റ് തകരന്നപ്പോൾ ഈ ഫണ്ട് ഏതുരീതിയിൽ പ്രവർത്തിച്ചു, കൊറോണയ്ക്കു ശേഷം വന്ന ബുൾ റണ്ണിൽ ഫണ്ട് എങ്ങിനെ പ്രതികരിച്ചു എന്നൊന്നും CAGR അനാലിസിൽ മനസിലാക്കാൻ കഴിയില്ല. അതായത് ഫണ്ടിന്റെ പെര്ഫോര്മസ് സ്ഥിരത മനസിലാക്കാൻ ഒരു നേരത്തെ പറഞ്ഞ ഒരു മെത്തേഡുകൾക്കും കഴിയില്ല. ഇവിടെ ആണ് റോളിങ്ങ് റിട്ടേൺ വർക്ക് ചെയ്യുന്നത്. 

എങ്ങിനെ റോളിങ്ങ് റിട്ടേൺ കണ്ടുപിടിക്കാം 

ഒരു ഉദാഹരണത്തോടെ വിവരിക്കാം... 

കഴിഞ്ഞ 5 വർഷ കാലാവധിയിൽ ഒരു ഫണ്ട് എങ്ങിനെ പെർഫോം ചെയ്തു എന്നറിയാനായി ആ 5 വർഷത്തെയും NAV ഡാറ്റ (Say From Jan 1 - 2015 to Dec 31 2020 )എടുക്കുവാന് ആദ്യം ചെയ്യുക. അതിൽനിന്നും 1 കൊല്ലാതെ CAGR റിട്ടേൺ ഒരു സീരിസ് ആയി കണ്ടുപിടിക്കും. 

1st 1 Year period from Jan 1; 2015 to 31st Dec 2016

2nd 1 year period from Jan 2; 2015 to 1st Jan 2016

3rd 1 year period from Jan 3; 2015 to 2nd Jan 2016

4th 1 year period from jan4; 2015 to 3rd Jan 2016 

UP TO 

Nth 1 year period from jan 1;2019 to 31st Dec 2016

മുകളിലെ സീരിസിൽ CAGR കണ്ടുപിടിച്ചാൽ ഏകദേശം 1500 ഓളം റിട്ടേൺ അഥവാ CAGR വാല്യൂ നമുക്ക് കിട്ടും. ഈ പോയിന്റുകൾ ഒരു ഗ്രാഫിൽ വരച്ചാൽ ഏകദേശം താഴെ കാണുന്ന പോലെ വരും. 

Image Courtesy - Mirae Asset Page / Rolling Return Calculator 

ഈ ഒരു വര്ഷം എന്നതിന് പകരം ഡാറ്റ എത്രത്തോളം ഉണ്ട് എന്നതിന് അനുസരിച്ചു 3 വർഷമോ 7 വർഷമോ ഒക്കെ ഉള്ള റോളിങ്ങ് റിട്ടേൺ കണ്ടുപിടിക്കാം. 

ഈ ഗ്രാഫിൽ കാണിച്ച ഓറഞ്ചു ലൈൻ 1 വർഷ കാലാവധിയിൽ 2015 മുതലുള്ള റോളിങ്ങ് റിട്ടേണും നീല ഗ്രാഫ് ആ ഫണ്ടിന്റെ ടോട്ടൽ റിട്ടേൺ ബെഞ്ച്മാർക് (ഫണ്ടിന്റെ പ്രകടനം വിലയിരുത്താനും ഫണ്ട് പ്രവർത്തിക്കുവാനും അടിസ്ഥാന റെഫറൻസുകൾ ആയി BSE / NSE ബെഞ്ച്മാർക്ക്ൾ ആണ് ഉപയോഗിക്കാറ് ) ആയി താരതമ്യം ചെയ്യും. ഈ താരതമ്യത്തിൽ നിന്നും ഒരുകാര്യം മനസിലാക്കാം... 80 % സമയത്തും യെല്ലോ ഹൈ ലൈറ്റ് ചെയ്ത ഏരിയ ഒഴികെ  ഫണ്ട് അതിന്റെ ബെഞ്ച്മാർക്കിനെക്കൽ നല്ല നേട്ടം നൽകിയിരിക്കുന്നു. 

അതേസമയം താഴെ ഉള്ള മറ്റൊരു ഗ്രാഫ് നോക്കാം 

Image courtesy - Value research online performance checking 

ഈ ഗ്രാഫിൽ നീല എന്നത് 5 വർഷത്തെ കാലാവധിയിൽ ഈ ഫണ്ട് നൽകിയ റിട്ടേൺ അതിന്റെ ബെഞ്ച്മാർക്കുമായി (ഗ്രേ ലൈൻ ) താരതമ്യം ചെയ്തതാണ്. ഈ പെർഫോമൻസ് ഗ്രാഫിൽ നിന്നും നീല ലൈൻ ഒരിക്കലും ഗ്രേ മറികടന്നില്ല എന്നും ഫണ്ട് അതിന്റെ ബെഞ്ച്മാർക്കുമായി താരതമ്യം ചെയ്യാനുള്ള പ്രകടനം പോലും  കാഴ്ചവയ്ക്കുന്നില്ല എന്നും പ്രകടന സ്ഥിരത ഇല്ല എന്നും മനസിലാക്കാം. 

ഈ വിധത്തിൽ റോൾ ചെയ്ത് എടുക്കുന്ന റിട്ടേൺ ആണ് റോളിങ്ങ് റിട്ടേൺ.... 

ഒരു ഫണ്ടിന്റെ അല്ലെങ്കിൽ ഫണ്ട് മാനേജരുടെ  പ്രാഥമിക ഉത്തരവാദിത്വം എന്നത് അതിന്റെ ബെഞ്ച്മാർക്കിനെ തോൽപ്പിക്കുക എന്നും ആ പ്രകടനം നിലനിർത്തുക എന്നതും ആണ്. ബെഞ്ച്മാർക്കിന്റെ പ്രകടനം പോലും പുറത്തെടുക്കാതെ ഫണ്ടുകളിൽ ഒന്നുകിൽ ഫണ്ട് മാനേജർമാർ ഉറങ്ങുകയോ അല്ലെങ്കിൽ താല്പര്യമില്ലാതെ പാസ്സീവ് ആയി വിടുകയോ ചെയ്യുക എന്നാണ് അർഥം. അത്തരം ഫണ്ടുകളിൽ ഫണ്ട് മാനേജരുടെ ഫീസ് പോലും നിക്ഷേപകർ ആണ് വഹിക്കുക എന്ന കാര്യം കൂടെ പറയട്ടെ....

ഭാവിയിൽ ഇനി ഫണ്ടുകൾ സെലക്ട് ചെയ്യുമ്പോൾ റോളിങ്ങ് റിട്ടേൺ  ബെഞ്ച്മാർക്കും ആയി തട്ടിച്ചുനോക്കി മിനിമം 75 % എങ്കിലും പ്രകടന സ്ഥിരത മാത്രം ഉള്ള ഫണ്ടുകൾ സെലക്ട് ചെയ്യുക. 

Post a Comment

0 Comments

Search In Google!