കടപ്പത്രങ്ങൾ ഫിക്സഡ് ഡെപ്പോസിറ് പോലുള്ള ഒരു Debt ഇൻസ്ട്രുമെന്റ് ആണ്. ബാങ്കുകൾ ചില നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപങ്ങൾ തുടങ്ങിയവ നിക്ഷേപകരിൽ നിന്നും നിശ്ചിത കാലയളവിലേക്ക് ഒരു തുക സമാഹരിക്കുകയും. കൃത്യമായ ഇടവേളകളിൽ പലിശയും, നിക്ഷേപകകാലയളവിന് ശേഷം പ്രാഥമിക നിക്ഷേപ തുകയും (Principal) തിരികെ നൽകുകയും ചെയ്യുന്ന വിധമുള്ള Debt Instrument ആണ് Debentures അഥവാ കടപ്പത്രങ്ങൾ.
ഡിബെഞ്ചറുകളും ബോണ്ടുകളും തമ്മിൽ പ്രാധമിക വത്യാസം എന്നത് സാധാരണഗതിയിൽ അതിന്റെ നിക്ഷേപക കാലാവധിയാണ്. ബോണ്ടുകൾ ദീർഘകാലത്തേക്ക് നിക്ഷേപങ്ങൾ സമാഹരിക്കാനായും കടപ്പത്രങ്ങൾ ഹൃസ്വകാലത്തേക്ക് വേണ്ടിയും ആണ് ഉപയോഗിക്കാറ്.
Types of Debentures
1) Convertible Debentures
Convertible ഡിബെഞ്ചറുകൾ നിശ്ചിത കാലാവധിക്ക് ശേഷം (Maturity Period) അത് ഇഷ്യൂ ചെയ്തിരിക്കുന്ന സ്ഥാപനത്തിന്റെ ഷെയറുകൾ ആയി മാറ്റപ്പെടും. Principal Amount അല്ലെങ്കിൽ നിക്ഷേപക തുകയ്ക്ക് തത്തുല്യമായ ഷെയറുകൾ കമ്പനി നിക്ഷേപകന് നൽകുകയാണ് ഇവിടെ ചെയ്യുക. നിക്ഷേപകന് അത് വിറ്റുമാറി പണം ആക്കി മാറ്റുകയോ അല്ലെങ്കിൽ ഷെയർ ആയി നിക്ഷേപം തുടരുകയോ ഒക്കെ ചെയ്യാം. ഹോൾഡ് ചെയ്യുന്ന സമയത്തുള്ള ഷെയറുകളുടെ ഉയർച്ചയും ഡിവിഡന്റുകളും എല്ലാം സാദാരണ ഇക്വിറ്റി നിക്ഷേപങ്ങളെ പോലെ ലഭിക്കുകയും ചെയ്യും.
2) Non Convertible Debentures (NCD's)
നിക്ഷേപ കാലാവധിയിൽ നിശ്ചിത പലിശയും. Maturity കാലാവധി കഴിഞ്ഞാൽ ഓഹരിയായായി കൈമാറ്റം ചെയ്യപ്പെടാത്ത മുകളിൽ പറഞ്ഞതിന്റെ നേർ വിപരീതമായി പ്രവർത്തിക്കുന്ന കടപ്പത്രങ്ങൾ ആണ് Non-Convertible Debenture. NCD കളിൽ നിക്ഷേപക കാലാവധിയിൽ ഫിക്സഡ് ആയ പലിശയും അത് കഴിഞ്ഞാൽ നിക്ഷേപക തുകയും തിരികെ കാഷ് ആയി തന്നെ തിരികെലഭിക്കും.
സാധാരണ നിക്ഷേപകരിൽ നിന്നും കടം വാങ്ങുന്ന സ്ഥാപനങ്ങൾ ഗ്യാരന്റി ആയി ചില അസെറ്റുകളും മറ്റും വകയിരുത്താറുണ്ട്. എന്തെങ്കിലും സാഹചര്യത്താൽ കമ്പനിയുടെ പ്രകടനം മോശമായാലോ, പണം നിക്ഷേപകന് പെട്ടന്ന് നൽകാൻ ആയില്ല എന്നുണ്ടെങ്കിലോ ഒക്കെ ഇത്തരം ഗ്യാരണ്ടി അസ്സറ്റുകൾ വില്പനനടത്തി കമ്പനി തന്നെ നിക്ഷേപകന് തുക നൽകും. ഇത്തരം ഡിബഞ്ചറുകളെ Secured Debentures എന്നും. എന്നാൽ ഇത്തരത്തിൽ യാതൊരു ഗ്യാരന്റിയും ഇല്ലാതെ നൽകുന്ന കടപ്പത്രങ്ങളെ Un-secured Debentures എന്നുമാണ് തരം തിരിക്കാറ്. Secured Debentures കൂടുതൽ സുരക്ഷിതവും എന്നാൽ Un Secured Debentures വളരെ റിസ്കിയും കൂടുതൽ പലിശയും നല്കുന്നു.
ചില Debenture ഇഷ്യൂ ചെയ്യുന്നത് Call Option കൂടെ ആയിരിക്കും. ഇത്തരം കടപ്പത്രങ്ങൾ ഇഷ്യൂ ചെയ്ത കമ്പനിക്ക് ഒരു നിശ്ചിത കാലാവധിക്ക് ശേഷം തിരിച്ചു വിളിക്കുകയും, നിക്ഷേപകന് അതുവരെ ഉള്ള പലിശയും നിക്ഷേപക തുകയും മടക്കി നൽകാനും പറ്റും.
ഇത്തരം Call Option ഉള്ള കടപ്പത്രങ്ങൾ സാദാരണം മാർക്കറ്റ് interest rate അനുസരിച് call ചെയ്യാറുണ്ട്. Interest Rate മാർകെറ്റിൽ കുറഞ്ഞാൽ ഉടനടി High Interest റേറ്റ് ഉള്ള കടപ്പത്രങ്ങൾ issuer തിരിച്ചു വിളിക്കുകയും നിക്ഷേപകന് തുക നൽകുകയും ചെയ്യും. പിന്നീട് ചിലപ്പോൾ interest rate കുറച്ചുകൊണ്ടുള്ള അടുത്ത സീരിസ് debenture ഇഷ്യൂ ചെയ്യുകയും ചെയ്യാറുണ്ട്.
അതുപോലെ Put Option ഉള്ള debenture കൂടെ ഉണ്ട്. നിക്ഷേപകന് Put Option പ്രകാരം കടപ്പത്രം തിരികെ നൽകുകയും നിക്ഷേപക തുക തിരികെ വാങ്ങുകയും ചെയ്യാം. Interest Rate നമ്മുടെ കടപ്പത്രത്തെക്കാൾ കൂടുതൽ മാർക്കറ്റിൽ ഉണ്ടെങ്കിൽ നിക്ഷേപകന് തുക പിൻവലിക്കുകയും കൂടുതൽ ആദായകരമായ മറ്റു നിക്ഷേപങ്ങളിൽ മാറ്റുകയും ചെയ്യാം.
Call ആയാലും Put ആയാലും Option Execute ചെയ്യാൻ നിശ്ചിത കാലാവധിയും സമയവും ഉണ്ടാകും. ആ ഒരു കാലയളവിൽ മാത്രമേ ഇത്തരം സൗകര്യങ്ങൾ ഉപകാരപ്പെടുത്തുവാൻ പറ്റുള്ളൂ.
NCD കൽ നികുതി ബാധ്യത ഉള്ള നിക്ഷേപങ്ങൾ ആണ്. Debenture നിന്നുള്ള പലിശ Income from Other Sources എന്ന കാറ്റഗറിയിൽ പെടുത്തി ഇൻകം ടാക്സ് നൽകാൻ നിക്ഷേപകൻ ബാധ്യസ്ഥൻ ആണ്. 1 വര്ഷകാലവധിയിൽ മുന്നേ കടപ്പത്രം സെക്കണ്ടറി മാർകെറ്റിൽ (BSE) വിറ്റാൽ Short Term Capital Gain. ഒന്നോ അതിൽകൂടുതലോ വർഷങ്ങൾ കൈവശം വച്ചതിനുശേഷം വിറ്റാൽ Long Term Capital Gain എന്നിവ നൽകാൻ നിക്ഷേപകൻ ബാധ്യസ്ഥനാണ്.
Advantages of Debentures
- സാദാരണയായി ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളെക്കാൾ ഉയർന്ന Interest നിരക്കുകൾ NCD നൽകാറുണ്ട്.
- ലിസ്റ്റ് ചെയ്യപ്പെടുന്ന കാരണം സെക്കണ്ടറി മാർകെറ്റിൽ (BSE/NSE) വില്കാം.
- ഫിക്സഡ് ഡെപ്പോസിറ്റുകളുമായി തട്ടിച്ചു നോക്കിയാൽ TDS പിടിക്കില്ല. എന്നാൽ നികുതി ബാധ്യത ഉണ്ട് താനും.
- പോർട്ടഫോളിയോ Diversification ചെയ്യാൻ ശ്രമിക്കുന്നവർക്ക് നല്ല ഒരു Debt ഓപ്ഷൻ ആണ്.
- Credit Ratings - ക്രെഡിറ്റ് റേറ്റിങ്ങുകൾ എപ്പോഴും മാറി മറിയാം. കടം വാങ്ങിയ കമ്പനിയുടെ പ്രവർത്തനം, മാർക്കറ്റ് കണ്ടീഷനുകൾ എന്നിവ ക്രെഡിറ്റ് റേറ്റിങ്ങുകളെ സ്വാധീനിക്കാറുണ്ട്. Credit Ratings May Change Any Time.
- Liquidity - പലപ്പോഴും സെക്കണ്ടറി മാർക്കെറ്റുകളിൽ Debentures നാമമാത്രമായേ വില്പന നടക്കാറുള്ളു.
- Financial Conditions of Borrower - കടം വാങ്ങിയ കമ്പനിയുടെ ഉദ്ദേശം, ലക്ഷ്യങ്ങൾ, പ്രവർത്തന മികവ്, പൂർവകാല പ്രവർത്തനങ്ങൾ, കടം തിരിച്ചു കൊടുത്തുള്ള അനുഭവങ്ങൾ ഇതൊക്കെ സൂക്ഷ്മമായി പഠിക്കേണ്ടതാണ്.
- Risk of default - ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളുമായി താരതമ്യം ചെയ്യാറുണ്ടെങ്കിലും. ബാങ്കുമായി താരതമ്യം ചെയ്‌താൽ റിസ്ക് കൂടുതൽ തന്നെ ആണ്. secured Debentures ആണെങ്കിൽ പോലും കമ്പനിക്ക് എന്തെങ്കിലും പ്രയാസം വന്നാൽ എളുപ്പത്തിൽ പണം തിരികെ എടുക്കാൻ പറ്റില്ല.
- Post Tax Return - എപ്പോഴും ടാക്സ് നിരക്കുകൾ കൂടെ നോക്കി മാത്രം Debenture നിന്നുള്ള നേട്ടം കണക്കാക്കണ. അല്ലെങ്കിൽ ചിലപ്പോൾ ഫിക്സഡ് ഡെപ്പോസിറ്റുകളിലും കുറഞ്ഞ നേട്ടം വരെ കിട്ടാം
0 Comments