എന്താണ് Credit Ratings ?
വാങ്ങിയ കടം മുതലും പലിശയും അടക്കം മൊത്തമായോ ചില്ലറയായോ ഒക്കെ തിരികെ തരാനുള്ള ഒരു സ്ഥാപനത്തിന്റെ കഴിവിനെ സൂചിപ്പിക്കാൻ ആണ് ക്രെഡിറ്റ് റേറ്റിംഗ് ഉപയോഗിക്കുന്നത്.
CRISIL, ICRA, CARE, INDIA RATINGS, ACUITE (former SMERA) , BRICKWORK RATINGS, INFOMETRICS തുടങ്ങിയയാണ് ഇന്ത്യയിലെ പ്രധാന ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ .
കടം
വാങ്ങിയ തുക യഥാസമയം തിരികെ
നൽകാതെ വരുന്ന അവസ്ഥയും അതുമൂലമുള്ള നഷ്ടവുമാണ് ക്രെഡിറ്റ് റിസ്ക് എന്ന് അറിയപ്പെടുന്നത്.
ഒരു രാജ്യത്തിൻറെ സാമ്പത്തിക രംഗം കൺട്രോൾ ചെയ്യുന്ന ഗവർമെന്റാണ് എപ്പോഴും ഏറ്റവും ഉയർന്ന സുരക്ഷിതത്വവും ഗ്യാരന്റിയും ഉള്ള നിക്ഷേപങ്ങൾ നൽകുന്നത്. ടാക്സ് വരുമാനവും, സെൻട്രൽ ബാങ്കുകളിലെ കണ്ട്രോളും, പണം അടിച്ചിറക്കാനുള്ള അധികാരവും എല്ലാ അധികാരങ്ങളുമുള്ള ഗവർമെന്റ് സെക്യൂരിറ്റികൾ അതുകൊണ്ടു തന്നെ ഇത്തരം ഏജൻസികൾ റേറ്റിംഗ് ചെയ്യാറില്ല. SOVEREIGN DEBT എന്നതിന്റെ ചുരുക്കപ്പേരായി SOV എന്നാണ് ഗവർമെന്റ് സെക്യൂരിറ്റി റേറ്റിംഗുകൾ സൂചിപ്പിക്കുക.
ഗവർമെന്റ് അല്ലാത്ത ആര് നൽകിയ Debt Instruments ആണേലും ക്രെഡിറ്റ് റിസ്ക് ഉണ്ട്. ഗവർമെന്റ് സെക്യൂരിറ്റിയുമായി താരതമ്യം നടത്തിയാണ് ഡെബ്റ്റ് ഉല്പന്നങ്ങൾ ആയ ബോണ്ടുകൾ ഡിബഞ്ചറുകൾ തുടങ്ങിയവയ്‌ക്കൊക്കെ റേറ്റിംഗുകൾ നൽകുന്നത്. ക്രെഡിറ്റ് റേറ്റിംഗുകൾ AAA, AA-, AA+ തുടങ്ങിയ രീതിയിൽ ഉള്ള CREDIT RATING SYMBOLS മുഘേനെ ആണ് സൂചിപ്പിക്കുക.
ക്രെഡിറ്റ് റേറ്റിംഗുകളും അവയുടെ അർത്ഥവും
AAA - റേറ്റിങ്ങുകളിൽ ഏറ്റവും മികച്ചത്. വാഗ്ദാനം ചെയ്ത സമയത്തു തന്നെ കടപ്പാടുകൾ തീർക്കും എന്നതിനുള്ള സാധ്യത ഏറ്റവും കൂടതലും ക്രെഡിറ്റ് റിസ്ക് ഏറ്റവും കുറവും.
AA - കടപ്പാടുകൾ സുരക്ഷിതമായും സമയബന്ധിതമായും തീർത്ത പരിചയവും ക്രെഡിറ്റ് റിസ്ക് കുറഞ്ഞതുമായ റേറ്റിംഗ്.
A - കടബാധ്യതകൾ സമയബന്ധിതമായി തീർക്കാനുള്ള ശേഷിയുണ്ട് എന്നാൽ ചെറിയ അളവിൽ ക്രെഡിറ്റ് റിസ്കും ഉണ്ട്.
BBB - സമയബന്ധിതമായി ഇടപാടുകൾ തീർക്കുന്നതിലെ ന്യായമായ ശേഷി ഉണ്ട് എന്നാൽ റിസ്കും തത്തുല്യമായി ഉണ്ട്. പലപ്പോഴും നിക്ഷേപത്തിനായി ഡെബിറ്റ് ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ സ്വീകാര്യമായ ഏറ്റവും കുറഞ്ഞ റേറ്റിങ്ങുകൾ BBB ആണ്.
BB - റിസ്ക് അത്യാവശ്യം ഉണ്ട്. നന്നായി ആലോചിച്ചു മാത്രം ഇത്തരം റേറ്റിംഗിൽ ഉള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുക.
B - നല്ല രീതിയിൽ ക്രെഡിറ്റ് റിസ്ക് ഉണ്ടെന്നാണ് B റേറ്റിങ്ങുകൾ അർത്ഥമാക്കുന്നത്.
C - വളരെ ഉയർന്ന രീതിയിൽ റിസ്കുള്ള ഇടപാടുകൾ സമയബന്ധിതമായി തീർപ്പാകാത്ത ഉത്പന്നങ്ങൾ ആണ് ഈ റേറ്റിംഗുകൾ നേടാറുള്ളത്. നിക്ഷേപകർ പൂർണമായും ഒഴിവാക്കേണ്ട ഉത്പന്നങ്ങൾ ആണിവ.
D (Default) - ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ ക്രിത്യവിലോപം കണ്ടെത്തിയ ഉത്പന്നങ്ങളും കമ്പനികളും അല്ലെങ്കിൽ സമീപ ഭാവിയിൽ വീഴ്ച വരുത്താൻ നല്ല സാധ്യത ഉള്ള സ്ഥാപനങ്ങളും ആണ് D വിഭാഗത്തിൽ വരിക.
മിനിമം ഒരു വർഷമോ അതിൽകൂടുതലോ നിക്ഷേപക കലാവധിയുള്ള ഉത്പന്നങ്ങൾക്ക് മുകളിലെ റേറ്റിംഗ് രീതിയും ഹൃസ്വകാലയളവിൽ ഉള്ളവയ്ക്കു താഴെ പറയും വിധവുമായിരിക്കും റേറ്റിംഗ് നൽകുക.
A1 - വളരെ കൃത്യനിഷ്ഠയോടെ ഉള്ള ഇടപാടും വളരെ കുറഞ്ഞ ക്രെഡിറ്റ് റിസ്കും ഉള്ള നിക്ഷേപങ്ങൾ A1 കാറ്റഗറിയിൽ ആയിരിക്കും
A2 - കൃത്യനിഷ്ഠയോടെ ഉള്ള ഇടപാടും കുറഞ്ഞ ക്രെഡിറ് റിസ്കും ആയിരിക്കും കാറ്റഗറിയിൽ
A3 - മുകളിലെ രണ്ടു കാറ്റഗറിയെക്കാളും ക്രെഡിറ്റ് റിസ്ക് ഇത്തിരി കൂടുതലും എന്നാൽ താരതമ്യേന കൃത്യനിഷ്ഠയോടെ ഉള്ള ഇടപാടുകളും നടത്തുന്ന ഉല്പന്നങ്ങൾ ആണ് ഈ കാറ്റഗറിയിൽ വരിക.
A4 - കൃത്യനിഷ്ഠത കുറവും വളരെ ഉയർന്ന ക്രെഡിറ്റ് റിസ്കും ഉള്ള പ്രൊഡക്ടുകളാണ് A4 കാറ്റഗറി. ഇവ പേയ്‌മെന്റ് തെറ്റിക്കാൻ സാധ്യതയുള്ള നിക്ഷേപങ്ങളാണ്.
D (Default) - ഇപ്പോൾ തന്നെ പ്രശ്നങ്ങൾ ഉള്ളതും കടബാധ്യത തിരികെ നൽകാനുള്ള ശേഷി സംശയകരം അയ്യതുമായ നിക്ഷേപങ്ങൾ. ഇവയെ പൂർണമായും ഒഴിവാക്കേണ്ടതാണ്.
ഒരു കാറ്റഗറിയിൽ തന്നെ + അല്ലെങ്കിൽ - എന്നീ ചിഹ്നങ്ങൾ ഉപയോഗിച്ചാൽ ഗ്രൂപ്പിനുള്ളിൽ തന്നെ താരതമ്യേനെ മെച്ചം ഏതിനാണ് എന്ന് കാണിക്കാം. അതായത് ലോങ്ങ് ട്ടേം കാലാവധിയിൽ AAA+ എന്നത് AAA യെക്കാൾ കുറച്ചുകൂടെ മികച്ചത് എന്നാണ് അർഥം.
റേറ്റിംഗുകളുടെ അടിസ്ഥാനം
റേറ്റിംഗ് എന്നത് ഓഡിറ്റ് നടത്തുമ്പോൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നൽകുന്ന ഒരു അനുമാന സൂചകം മാത്രമാണ്. കമ്പനിയുടെ സാമ്പത്തികാവസ്ഥയെയോ, രാജ്യത്തെ സാമ്പത്തികാവസ്ഥയെയോ, കമ്പനിയുടെ ഇൻഡസ്ട്രിയൽ ഔട്ടിലൂക്കിനെയോ ഒക്കെ ബന്ധപെട്ട് ഈ റേറ്റിങ്ങുകൾ മാറിയേക്കാം.
ക്രെഡിറ് റേറ്റിംഗ് എന്നത് ഒരു അനുമാനം ആണെന്നും അല്ലാതെ ഗ്യാരന്റി അല്ല എന്നും ഓർമിക്കുക. ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് ഒരിക്കലും ഗ്യാരന്റി അല്ല.
ഹൃസ്വസകാലാവധിയിൽ ക്രെഡിറ്റ് റേറ്റിംഗ് മാറാനുള്ള സാധ്യത ദീർഘകാലവുമായി നോക്കുമ്പോൾ കുറവാണ്. ഉദാഹരണം ഒരു ബഡ്‌ജറ്റ് പ്രഖ്യാപിച്ചാൽ ഇൻഫ്രാസ്ട്രക്ച്ചർ മേഖലയുടെ പ്രകടനം ആ ബഡ്‌ജറ്റ് കാലാവധിയിൽ ഏകദേശം ഒരേ രീതിയിൽ ആകും. എന്നാൽ ദീർഘകാലത്തേക്കുള്ള റേറ്റിങ് മാറിമാറിയാണ് സാധ്യത കൂടുതലാണ്.
ഹൃസ്വകാലാവധിയുള്ള ബോണ്ടുകൾ, ഡെബ്റ്റ് മ്യുച്ചൽ ഫണ്ടുകൾ എന്നിവയൊക്കെ ക്രെഡിറ്റ് റേറ്റിംഗ് റിസ്കുകൾ താരതമ്യേനെ കുറഞ്ഞ പ്രൊഡക്ടുകൾ ആണെന്ന് പറയാം.
ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. നിക്ഷേപം തിരികെ നൽകാനുള്ള സമയം ഒരൊറ്റ ദിനം പിന്നിട്ടാലും ബോണ്ടുകളിലെ റേറ്റിംഗ് ഡീഫോൾട് ആയി മാറും എന്നതാണ്. ബോണ്ടുകളിൽ ഡീഫോൾട് വന്നാലും നിക്ഷേപം നഷ്ടപ്പെടുക എന്നത് അപൂർവമായേ സംഭവിക്കാറുള്ളു.
കടം പൂർണമായും സമയത്തും വീട്ടുന്ന ഒരാൾക്ക് എന്നും ആൾകാർ മടികൂടാതെ കടം നൽകാറുണ്ട്. അതുപോലെയാണ് ക്രെഡിറ്റ് റേറ്റിംഗ് ഉള്ള സ്ഥാപനങ്ങളുടെ അവസ്ഥയും, അവർ കടത്തിനായി സമീപിച്ചാൽ വിഷമമില്ലാതെ ആവശ്യമായ തുക കണ്ടെത്താൻ എളുപ്പമായിരിക്കും . ഇത്തരം സ്ഥാപനങ്ങളുടെ ബോണ്ടുകൾക്കു ആവശ്യക്കാർ കൂടുതലും പലിശ താരതമ്യേന കുറവും ആയിരിക്കും എന്നാൽ ക്രെഡിറ്റ് റേറ്റിംഗ് കുറഞ്ഞവ റിസ്ക് എടുക്കാൻ ശേഷി ഉള്ള ആൾകാർ മാത്രമേ വാങ്ങാൻ തയ്യാറാവൂ. അവിടെ റിസ്കിനു ആനുപാതികമായി നേട്ടം പലിശയിൽ കാണുകയും ചെയ്യും.
0 Comments