ട്ടേം ഇൻഷുറൻസ് പ്ലാനുകൾ (TERM INSURANCE PLANS)
തീർത്തും
കലർപ്പില്ലാത്ത പരിപൂർണമായ ലൈഫ് ഇൻഷുറൻസ് പ്ലാനുകൾ
ആണ് ട്ടേം പ്ലാനുകൾ. ഇത്തരം
പ്ലാനുകളിൽ ഉപഭോക്താവ് നൽകുന്ന മുഴുവൻ പ്രീമിയം തുകയും ഇൻഷുറൻസ് എന്ന ഒറ്റ ഉദ്ദേശത്തിനു
വേണ്ടി മാത്രം വിനിയോഗിക്കുന്നു. അതുകൊണ്ടു തന്നെ ട്ടേം പ്ലാനുകളിൽ ഇൻഷുറൻസ് കാലാവധി പൂർത്തിയായാൽ സാമ്പത്തിക നേട്ടം ഒന്നും ഉണ്ടാവില്ല. കമീഷൻ
കുറവായതു കാരണം പലപ്പോഴും ഏജന്റുമാർ നിരുത്സാഹപ്പെടുത്തുന്ന ഏറ്റവും മികച്ച പ്രൊഡക്ടുകൾ ആണിവ.
എൻഡോവ്മെന്റ്
പ്ലാനുകൾ (ENDOWMENT
PLANS)
ഇൻഷുറൻസും
നിക്ഷേപവും കൂട്ടികുഴച്ചുള്ള അവിയൽ പ്ലാനുകളാണ് എൻഡോവ്മെന്റ് പ്ലാനുകൾ. ഇത്തരം പ്രൊഡക്ടുകളിൽ നൽകുന്ന പ്രീമിയം തുകയുടെ ഒരു നിശ്ചിത ശതമാനം
ലൈഫ് റിസ്ക് പ്രീമിയം ആയും ബാക്കിവരുന്ന ഭാഗം
ഏതേലും സാമ്പത്തികഭദ്രത ഉള്ള നിക്ഷേപങ്ങളിലേക്കും ആണ് മാറ്റപെടുക.
എൻഡോവ്മെന്റ് പ്ലാനുകളുടെ പോരായ്മ നൽകുന്ന വലിയ പ്രീമിയത്തിനു കണക്കായ
കവറേജ് കിട്ടില്ല എന്നും അവയിലെ നിക്ഷേപത്തിന് കാര്യമായ നേട്ടം നൽകാൻ കഴിയില്ല എന്നുമാണ്. അതുകൊണ്ടു തന്നെ ഇതൊരു കസ്റ്റമർ ഫ്രണ്ട്ലി പ്ലാൻ അല്ല.
യൂലിപ്പുകളുടെ
ചരിത്രം. (ULIPS-Unit
Linked Insurance Plans)
പേര് സൂചിപ്പിക്കുന്നത് പോലെ ഇക്വിറ്റി മാർക്കറ്റുമായി ബന്ധപെട്ടു കിടക്കുന്ന ഇൻഷുറൻസ് പ്രോഡക്ടുകൾ ആണ് യൂലിപ്പുകൾ. എൻഡോവ്മെന്റ് പ്ലാനുകളുമായി ഇവയ്ക്കുള്ള വത്യാസവും ഓഹരിവിപണിയുമായുള്ള ബന്ധം തന്നെ. IRDA യുടെ 2010 ലെ നിയമങ്ങൾ വരുന്നതിനുമുന്നേ ഒരുപാട് പോപ്പുലർ ആയിരുന്ന പ്രൊഡക്ടുകൾ ആയിരുന്നു യൂലിപ്പുകൾ. 2010 IRDA റെഗുലേഷനുകൾക്കു മുന്നേ ആദ്യത്തെ പ്രീമിയത്തിന്റെ 80 % വും പ്രൊഡക്ടിന്റെ മാനേജ്മന്റ് ചിലവുകളായി ചാർജ് ചെയ്തിരുന്നു. എങ്കിലും 3-5 കൊല്ലങ്ങളിൽ പണം ഇരട്ടിയാകും എന്ന വ്യാജ്യേനേ ഏജന്റുമാർ ചൂടപ്പം പോലെയാണ് യൂലിപ്പുകൾ വിറ്റുതീർത്തത്. പിൻവലിക്കാൻ പറ്റാത്ത ലോക്കിംഗ് കാലാവധിയായി 5 വർഷം എന്ന നിബന്ധന വരികയും ഏജന്റുമാരുടെ കമീഷൻ കുറച്ചുകൊണ്ടുവരികയും ചെയ്തതോടെ ഓഹരിവിപണിയുടെ നൂലാമാലകൾ പറഞ്ഞു ഏജന്റുമാർ തന്നെ പ്രൊഡക്ടിനെ കയ്യൊഴിഞ്ഞു. എങ്കിലും ഇപ്പോളും പല പേരുകളിലും ഏജന്റുമാർ യൂലിപ്പുകൾ വിൽക്കുന്നു. ലൈഫ് ഇൻഷുറൻസ് പ്രൊഡക്ടുകളിൽ ഏറ്റവും ചിലവേറിയതും ഗുണം കുറഞ്ഞതുമായ പ്രൊഡക്ടുകളാണ് യൂലിപ്പുകൾ.
0 Comments