There is No Compounding In Mutual Funds - Compounding is not 8th Wonder of the World !
പരസ്യങ്ങളിൽ പ്രസ്താവിക്കുന്നപോലെ മ്യുച്ചൽഫണ്ടുകൾ എട്ടാമത്തെ ലോക അത്ഭുതം എന്നോ, SIP മാജിക് എന്നോ, POWER OF COMPOUNDING എന്നോ ഒക്കെയുള്ള മാർക്കറ്റിങ് ഗിമ്മിക്കുകളിൽ എന്തെങ്കിലും സത്യമുണ്ടോ ? നോക്കാം...
എന്താണ് COMPOUNDING?
നിക്ഷേപത്തിന്റെ മുതലിനൊപ്പം പലിശയും കൂട്ടി ചേർത്ത് അടുത്ത നിക്ഷേപക കാലാവധിയിലെ മുതലായി കണക്കാക്കി പലിശ നൽകുന്ന രീതിയാണ് കൂട്ടുപലിശ. "Interest also earning Interest" എന്ന രീതി.
COMPOUNDING എന്നതിന് സാമ്പത്തിക ശാസ്ത്രത്തിൽ COMPOUND INTEREST എന്നല്ലാതെ മറ്റൊരു അർത്ഥവും ഇല്ല. മ്യുച്ചൽ ഫണ്ടുകൾ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകൾ പോലെ ഒരു പലിശയും നൽകുന്നില്ല. അതുകൊണ്ടു തന്നെ കൂട്ടുപലിശയും ഇല്ല. പിന്നെ എങ്ങിനെ കോംപൗണ്ടിങ്ങും പവർ ഓഫ് കോംപൗണ്ടിങ്ങും ഒക്കെ ചേർത്ത് പറയും?
ഒരു ഉദാഹരണമായി വ്യക്തമാക്കാം.
100 രൂപ 10% പലിശ നിരക്കിൽ നിക്ഷേപിച്ചെന്നു കരുതുക. 1 വർഷത്തിന് ശേഷം നേട്ടമായി 10രൂപ ലഭിക്കുന്നു . രണ്ടാം വര്ഷം പലിശനേട്ടം ആയ 10 രൂപ വർഷത്തെ ഡെപ്പോസിറ്റ് തുകയായ 100 രൂപയുടെ കൂടെ ചേരുകയും, രണ്ടാം വർഷത്തെ നേട്ടം 11 രൂപയാകുകയും ചെയ്യും. അതായത് ആകെ തുക 121 രൂപ. ഇവിടെ നിക്ഷേപത്തോടൊപ്പം പലിശത്തുകയും അടുത്ത സാമ്പത്തികവർഷം പലിശ നേടിയിരിക്കുന്നു. ഇതാണ് കൂട്ടുപലിശ. ഇതിനെ ആണ് സാമ്പത്തിക ശാസ്ത്രത്തിൽ കോംപൗണ്ടിങ് എന്ന് വിളിക്കുന്നത്.
POWER OF COMPOUNDING എന്താണ്?
മുൻവർഷങ്ങളിലെ പലിശയും മുതലും ഒരുമിച്ചു ചേർന്നു അടുത്തവർഷത്തേക്കു പലിശ നല്കുകന്ന കോംപൗണ്ടിങ് പ്രക്രിയയിൽ നിക്ഷേപത്തിന്റെ ആകെ മൂല്യം വളരെ വേഗം വളരുന്നതായി കാണാം. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നിക്ഷേപകന് 1000 രൂപ 10% പലിശ നിരക്കിൽ നിക്ഷേപിച്ചെന്നു കരുതുക. അയാൾ ആ നിക്ഷേപം 30 വർഷത്തേക്ക് പിൻവലിക്കാതെ കോമ്പൗണ്ട് ചെയ്യാൻ അനുവദിച്ചെങ്കിൽ സമ്പത്തിന്റെ വളർച്ച താഴെ കാണുന്ന ഗ്രാഫ് പ്രകാരം ആയിരിക്കും.
അതായത് കൂട്ടുപലിശയിൽ നിക്ഷേപത്തിന്റെ കാലാവധി കൂടുന്നതിന് അനുസരിച്ചു ആകെ സമ്പാദ്യം ഇരട്ടിയാവാൻ വേണ്ട സമയം വളരെ ചുരുങ്ങി വരുന്നു എന്നർത്ഥം. ഈ രീതിയിൽ മൊത്തം സമ്പാദ്യം നിക്ഷേപത്തിന്റെ പല മടങ്ങായി വളരുന്ന പ്രതിഭാസം ആണ് POWER OF COMPOUNDING എന്ന പേരിൽ അറിയപ്പെടുന്നത്.
Take Away point - Power of compounding നു മികച്ച നേട്ടം തരാൻ നിക്ഷേപക കാലാവധി കുറച്ചധികം വേണ്ടിവരും. അതായത് ചെറുപ്പത്തിലേ തുടങ്ങിയാൽ കൂടുതൽ നേട്ടം നേടാം.…
എന്തുകൊണ്ടാണ് മ്യുച്ചൽ ഫണ്ടുകളിൽ കോംപൗണ്ടിങ് ഇല്ല?
മ്യുച്ചൽ ഫണ്ടുകൾ എന്നത് ഓഹരിവിപണിയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന (Market-Linked Financial Products) ഒരു പ്രോഡക്റ്റ് ആണ് . അതുകൊണ്ടു തന്നെ ഓഹരി വിപണിയിൽ മുന്നേറ്റം
ഉണ്ടാകുമ്പോൾ ആനുപാതികമായി അത്തരം ഓഹരികളിൽ നിക്ഷേപം നടത്തിയ ഫണ്ടുകൾക്കും മുന്നേറ്റം
കാണാം. ഓഹരി വിലകൾ കൂപ്പുകുത്തുമ്പോൾ ഫണ്ടുകളും വീഴും.
വിപണികളിലെ
മുന്നോട്ടും താഴോട്ടും ഉള്ള ചലനങ്ങൾ ഒരിക്കലും സാമ്യമുള്ളതല്ല. ഓഹരിവിപണിയിലെ കഴിഞ്ഞ
10 വർഷത്തെ നേട്ടം പരിശോദിച്ചാൽ ഒരൊറ്റ കൊല്ലം പോലും സാമ്യം ഉള്ളതായി കാണാൻ പറ്റില്ല.
അതായത് ഫിക്സഡ് ഡെപ്പോസിറ്റ് പോലെ ഒരിക്കലും
ഇവിടെ നേട്ടം ഫിക്സഡ് അല്ല. പലിശ എന്ന തത്വത്തെ തന്നെ ഉൾകൊള്ളാൻ പറ്റില്ല. ഓഹരിവിപണിയിലെ
വളർച്ച അത് മാത്രമാണ് മ്യുച്ചൽ ഫണ്ടുകളുടെ ഗ്രോത്ത്.
POWER OF COMPOUNDING എന്ന വാക്കു തന്നെ മ്യുച്ചൽ ഫണ്ടുകളിൽ ഉപയോഗിക്കുന്നത് പൂർണമായും തെറ്റാണ്. മാർക്കറ്റിങ് ഗിമ്മിക്കുകൾ ആയി മാത്രമേ ഇതിനെ കാണാൻ കഴിയൂ. ഓഹരിവിപണിയിൽ അല്ലെങ്കിൽ മാർക്കറ്റുമായി ബന്ധപ്പെട്ട പ്രോഡക്റ്റുകളിൽ മുകളിലെ Compounding Interest മുഖേനെ കാണുന്ന വളർച്ച പത്തോ ഇരുപതോ വർഷം കണ്ണും പൂട്ടി ഇരുന്നാൽ കിട്ടും എന്ന ഒരു മിഥ്യാധാരണ പലർക്കും ഉള്ളതായി കാണാം. എന്നാൽ ഇത് പൂർണമായും തെറ്റാണ്. 2008 പോലെ തീർത്തും ദുഷ്കരമായ സാമ്പത്തിക അവസ്ഥയാണ് പത്തോ ഇരുപതോ കൊല്ലത്തിനു ശേഷം എങ്കിൽ ചിലപ്പോൾ നിക്ഷേപിച്ച സമ്പാദ്യം പോലും പൂർണമായും പിൻവലിക്കാൻ കഴിയാതെ വരും. ഇത്തരം റിസ്കുകൾ ആണ് " Mutual Funds are subject to Market risk - Please read the
brochure before you invest" എന്ന് ആർക്കും മനസിലാക്കാതെ വേഗതയിൽ പലപ്പോഴും പറഞ്ഞു പോകുന്നത്.
ഫിക്സഡ് ഡെപ്പോസിറ്റുകളിൽ നിക്ഷേപിച്ച വര്ഷം മുതൽ തുടർച്ചയായി പോസിറ്റീവ് ക്യാഷ് ഫ്ലോ നടക്കുകയും നേട്ടം വന്നു ചേരുകയും ചെയ്യും. മ്യുച്ചൽ ഫണ്ടുകളിൽ മാർക്കറ്റ് ഗതികൾക്കനുസൃതമായി പോസിറ്റീവോ നെഗറ്റീവോ ആയ നേട്ടം ആണ് ലഭിക്കുക. അതായത് ഫിക്സഡ് ഡെപ്പോസിറ്റുകൾ ആർ ഡി എന്നിവയിൽ നിക്ഷേപിക്കുന്നതിന് മുന്നേ കിട്ടാവുന്ന നേട്ടം വ്യക്തമായി അറിയാം. എന്നാൽ മ്യുച്ചൽ ഫണ്ടുകളിലോ ഷെയറുകളിലോ ഓഹരിവിപണിയുമായി ബന്ധപെട്ടു കിടക്കുന്ന ഏതെങ്കിലും പ്രോഡക്റ്റിലോ നേട്ടം കൃത്യമായോ അല്ലാതെയോ ഒന്നും ഒരിക്കലും കണക്കാക്കാൻ പറ്റില്ല.
പിന്നെ എന്തിനാണ് മ്യുച്ചൽ ഫണ്ടുകളുടെ വളർച്ച CAGR ഉപയോഗിച്ച് പ്രസ്താവിക്കുന്നത് ?
ഒരേ ഒരു കാരണത്തിന് - മ്യുച്ചൽ ഫണ്ടുകളുടെ വളർച്ച (ഗ്രോത്ത്) താരതമ്യേന റിസ്ക് പൂർണമായും ഇല്ലെന്നു അവകാശപ്പെടുന്ന ഫിക്സഡ് ഡെപ്പോസിറ്റുകളുമായി താരതമ്യം ചെയ്യാൻ !
അതായത് തുടക്കത്തിൽ നിക്ഷേപിച്ച തുകയിൽ നിന്നും വർഷങ്ങൾക്ക് ശേഷം ലഭിച്ച നേട്ടം എത്ര എന്ന് കണക്കാക്കാൻ തുടക്കത്തിലേ നിക്ഷേപത്തിന്റെ തുകയും നിക്ഷേപ കാലാവധിയും നിക്ഷേപത്തിന്റെ നേട്ടവും ഉപയോഗിച്ച് നിക്ഷേപം ഫിക്സഡ് ഡെപ്പോസിറ്റുകളെ പോലെ വളരുന്നു എന്ന് ഊഹിച്ചു CAGR ഫോർമുല നമ്മൾ ഉപയോഗിക്കുന്നു.
പല ഓൺലൈൻ പോർട്ടലുകളും Annualized Return എന്നാണ് CAGR എഴുതികാണിക്കാറ്. അല്ലാതെ ഫിക്സഡ് ഡെപ്പോസിറ്റുകൾ പോലെ Annual Return എന്നല്ല. മിക്കപ്പോഴും Risk-free ഡെപ്പോസിറ്റുകളുടെ കൂടെ താരതമ്യം ചെയ്യുമ്പോൾ അതിൽ കൂടുതൽ നേട്ടം തന്ന Risk-Full മ്യുച്ചൽ ഫണ്ടുകളുടെ അധികനേട്ടത്തെ Risk-Premium എന്നാണ് വിളിക്കുക.
ഈ ലേഖനം മ്യുച്ചൽഫണ്ടുകളുടെ പ്രകടനത്തെ തെറ്റായി ചിത്രീകരിക്കുന്ന പ്രവണതയിൽ അപകടം വ്യക്തമാക്കാൻ വേണ്ടി മാത്രമാണ്. CAGR 15-20% എന്നൊക്കെ പറഞ്ഞു വരുന്ന ഏജന്റുമാരെ കണ്ടു പലരും ഫിക്സഡ് ഡെപ്പോസിറ്റുകളെ പോലെ കൊല്ലങ്ങളുടെ കണക്കുകൂട്ടലുമായി പറ്റിക്കപെടാൻ ഉള്ള സാധ്യത ഇല്ലാതാക്കുക എന്നത് മാത്രമാണ് ഉദ്ദേശം. ഇന്ന് മാർകെറ്റിൽ കിട്ടാവുന്ന ഏറ്റവും നേട്ടം നൽകുന്ന ഇൻവെസ്റ്റ്മെന്റ് മ്യുച്ചൽ ഫണ്ടുകൾ തന്നെയാണ് എന്നതിൽ തർക്കമില്ല. എന്ന് കരുതി ഫിക്സഡ് ഡെപ്പോസിറ്റുകൾ പോലെ വെറുതെ ഇരുന്നുകൊടുത്താൽ പത്തോ ഇരുപതോ കൊല്ലം കൊണ്ട് സമ്പാദ്യം ഇരുപതോ മുപ്പതോ മടങ്ങ് ഓട്ടോമാറ്റിക്കായി വളരും എന്ന മിഥ്യാധാരണ ആണെങ്കിൽ അതൊരു മോശം പ്ലാൻ മാത്രമായി മാറും എന്ന് വ്യക്തമായി ഓർമിപ്പിച്ചു കൊള്ളട്ടെ.
ഇതുമായി ചേർന്ന മറ്റൊരു കാര്യം കൂടെ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നു
Compounding is called 8th Wonder of World.... ഐൻസ്റ്റീൻ ഇങ്ങനെ പറഞ്ഞിട്ടുണ്ടോ?
ഉത്തരം
ആൽബർട്ട് എയ്ൻസ്റ്റീനുമായി ബന്ധപ്പെട്ടുള്ള റിസർച് നടത്തുന്ന പല വ്യക്തികളും റിപ്പോർട്ട് ചെയ്തത് "we have not the slightest evidence of a statement Einstein ever made regarding this subject" എന്നാണ്.
1921 ലെ നോബൽ പ്രൈസ് സമ്മാനത്തുക മാർകെറ്റിൽ നിക്ഷേപിക്കുകയും അതിന്റെ നല്ലൊരു പങ്കും 1929 ലെ മാർക്കറ്റ് തകർച്ചയിൽ നഷ്‌ടമായ ഒരു വ്യക്തിയാണ് ആൽബർട്ട് ഐൻസ്റ്റീൻ. ഇതുപോലെ 1930 ലെ നോബൽ പ്രൈസ് തുക നിക്ഷേപ തട്ടിപ്പിൽ പെട്ട് പോയ കഥയാണ് CV Raman എന്ന ഫിസിക്സ് പ്രതിഭയ്ക്കും പറയാനുള്ളത്. ഇവർ രണ്ടുപെടും ഒന്നാതരം പ്രതിഭകളാണ് പ്രതിഭാസങ്ങളും ആണ് എന്നാൽ മാർക്കറ്റ് ഈ സാങ്കേതികതയിൽ ഒന്നും പ്രവർത്തിക്കുന്ന ഒന്നല്ല എന്നതിന് ഇതിലും വലിയ ഉദാഹരണം ഒന്നും ഇല്ല.
0 Comments