SOVEREIGN GOLD BOND SCHEME 2021-22- നിക്ഷേപിക്കുന്നതിന് മുന്നേ അറിയേണ്ട കാര്യങ്ങൾ!


SGB ബോണ്ടിന്റെ പ്രത്യേകതകൾ

  • ഗവർമെന്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ ഇഷ്യൂ ചെയ്യുന്ന ബോണ്ടിനെ  റിസ്ക് ഫ്രീ എന്ന് തന്നെ പറയാം.
  • ഇന്ത്യ ഒരു വര്ഷം 300TON ഗോൾഡ് ഉപഭോഗത്തിനായി ഇറക്കുമതി ചെയ്യപ്പെടുന്നു എന്നാണ് കണക്ക്. ഉയർന്ന ഇറക്കുമതി ഒഴിവാക്കാനായി ഗവർമെന്റ് കൊണ്ട് വന്ന പദ്ധതിയാണ് SGB.
  • RESIDENT INDIANS നു മാത്രമായി ഈ ബോണ്ടുകൾ ലിമിറ്റ് ചെയ്തിരിക്കുന്നു. (NRI’s are not allowed to invest on this bonds)
  • മിനിമം 1 ഗ്രാം സ്വർണത്തിനു തുല്യമായ തുകയ്ക്കുള്ള ബോണ്ടുകൾ ആണ് നൽകുക. മാക്സിമം 4 കിലോയോളം ഗോൾഡിന്റെ തത്തുല്യം തുക വ്യക്തികൾക്കും 20 കിലോയോളം തുല്യമായ ഗോൾഡിന്റെ തുക ട്രൂസ്റ്റികൾക്കും HUF എന്നിവർക്കും നിക്ഷേപിക്കാം.
  • ബോണ്ടിന്റെ കാലാവധി 8 വര്ഷം ആയിരിക്കും. എന്നാൽ അഞ്ചാം വർഷത്തിന് ശേഷം (6th 7th or 8th Year) ബോണ്ട് തിരികെ നൽകാം.
  • Subscription Period ന്റെ മുന്നേ ഉള്ള ആഴ്ചയിലെ അവസാനത്തെ 3 ദിവസത്തെ 24 Karat ഗോൾഡ് പ്രൈസ് ശരാശരി എന്താണോ അതാവും ബോണ്ടിന്റെ പ്രൈസ്. ഓൺലൈൻ ആയി വാങ്ങുമ്പോൾ 50 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും.
  • ബോണ്ടുകൾ വിൽക്കാനായി എല്ലാ കമേഴ്‌സ്യൽ ബാങ്കുകളെയും, സ്റ്റോക്ക് ഹോൾഡിങ് കോര്പറേഷന് ഓഫ് ഇന്ത്യ, ചില പോസ്റ്റ് ഓഫീസുകൾ, NSE&BSE തുടങ്ങിയവയെ നിശ്ചയിച്ചിരിക്കുന്നു.
  • നിക്ഷേപ തുകയ്ക്ക് 2.50% Annual interest നൽകുന്നതായിരിക്കും.
  • SGB നിക്ഷേപം ലോണിനായുള്ള ഈട് ആയി നൽകാം.
  • നിക്ഷേപത്തിൽ നിന്നുള്ള പലിശ നികുതിക്ക് വിധേയം ആയിരിക്കും. ബോണ്ടുകൾ കാലാവധിവരെ സൂക്ഷിച്ചാൽ ക്യാപിറ്റൽ ഗൈൻ ടാക്‌സുകൾ നൽകേണ്ടതില്ല എന്നാൽ കാലാവധിക്ക് മുന്നേ ഉള്ള വില്പന നികുതിവിധേയമായിരിക്കും (STCG & LTCG).
  • കാലാവധി തികയുന്നതിനു മുന്നേ സെക്കണ്ടറി എക്സ്ചേഞ്ചുകളിൽ ബോണ്ടുകൾ വിൽകാം.
  • ബോണ്ട് കാലാവധി പൂർത്തിയാകുമ്പോൾ അന്ന് ഗോൾഡിന് എന്താണോ മാർക്കറ്റ് റേറ്റ് ആ റേറ്റ് വച്ചാണ് തുക ലഭിക്കുക. ഗോൾഡിന് മാർക്കറ്റ് റേറ്റ് കൂടിയാൽ ബോണ്ട് പ്രൈസും കൂടും. കുറഞ്ഞാൽ ബോണ്ട് പ്രൈസ് കുറയും. എന്നാൽ interest നിക്ഷേപ തുകയെ അടിസ്ഥാനമാക്കി സ്ഥിരമായിരിക്കും.
  • SGB നിന്നുള്ള വരുമാനം രണ്ടു തരം ആണ്
1) Yearly Interest Income (2.50%) on invested Amount
2) Price Appreciation of Gold on Bond Maturity
  • സ്വർണത്തിന്റെ മാർക്കറ്റ് റേറ്റ് റിസ്കുകൾ മുഴുവനായും നിക്ഷേപകന്റെ കയ്യിൽ ആണ്. ബോണ്ട് തിരികെ നൽകുമ്പോൾ സ്വർണത്തിന്റെ മാർക്കറ്റ് വില താഴ്ന്നാൽ നിക്ഷേപകന് നഷ്ടവും, ഉയർന്നാൽ ലാഭവും നിക്ഷേപകന്റെ ഉത്തരവാദിത്വവും ആണ്. 

"SGB"യുടെ  ഗുണങ്ങൾ

  • ഗോൾഡ് ഇലക്ട്രോണിക് രൂപത്തിൽ ആയതിനാൽ മോഷണം, സൂക്ഷിക്കാനുള്ള വിഷമത, ലോക്കർ സൗകര്യം എന്നിവയൊക്കെ ഒഴിവാകാം.
  • ഇ ടി എഫുകളിൽ ഉള്ള ഡിമാറ് ചാർജുകൾ, ബ്രോക്കർ ചാർജുകൾ തുടങ്ങിയവ SGB കൾക്ക് ഇല്ല.
  • ഗവണ്മെന്റ് ഗ്യാരന്റീഡ് ബോണ്ടുകൾ റിസ്ക് ഒട്ടും തന്നെ  ഇല്ലാത്ത നിക്ഷേപങ്ങൾ ആണ്.
  • GST ബോണ്ടുകൾക്ക് ബാധകമല്ല. ഫിസിക്കൽ ആയി വാങ്ങുബോൾ 3% GST നൽകണം. 

"SGB"യുടെ പോരായ്മകൾ

  • ഒരിക്കലും Market Volatility കുറവുള്ള നിക്ഷേപങ്ങൾ അല്ല ഗോൾഡ്.
  • KYC നിബന്ധനകൾ പാലിച്ചായിരിക്കണം നിക്ഷേപങ്ങൾ. (Some people hates the documentation requirements and prefers traditional face to face purchase of material gold)
  • ഗവർമെന്റ് ഗ്യാരന്റി എന്നത് പണം തിരികെ നൽകും എന്ന് മാത്രമാണ് അല്ലാതെ ഇത്ര ശതമാനം നേട്ടം ഒന്നും അവകാശപ്പെടാനില്ല. നഷ്ടം ആണെങ്കിൽ പൂർണമായും നിക്ഷേപകന്റെ ഉത്തരവാദിത്വം ആയിരിക്കും.
  • ലിക്വിഡിറ്റി വളരെ കുറവാണ്.  
  • സെക്കണ്ടറി മാർക്കറ്റിൽ വില്പന നടത്തിയാൽ ഉള്ള ക്യാപിറ്റൽ ഗൈൻ ടാക്‌സുകൾ നേട്ടത്തിന്റെ ശോഭ കെടുത്തുന്നു.

ആരൊക്കെ SGB ഒഴിവാക്കണം ?

നിക്ഷേപക ഉദ്ദേശം പോർട്ട്ഫോളിയോ  വൈവിധ്യവത്കരണം ആണെങ്കിൽ SGB ഒരു മികച്ചപ്രോഡക്ട് അല്ല എന്ന് തന്നെ പറയാം. ഒന്നാമത്തെ കാരണം ലിക്വിഡിറ്റി തന്നെ. സെക്കണ്ടറി മാർകെറ്റിൽ വില്പന മിക്കപ്പോഴും മാർക്കറ്റ് റേറ്റ് നിന്നും കുറവായാണ് കാണാറ്. ബോണ്ട് കാലാവധി പൂർത്തിയാകാൻ കാത്തിരുന്നാൽ കിട്ടുന്ന റിട്ടേൺ എന്തുവേണേലും ആകാം എന്ന അനിശ്ചിതാവസ്ഥ ഉണ്ട് എന്നത് മറ്റൊരു ന്യുനത ആണ്. ഡൈവേർസിഫിക്കേഷന് ഏറ്റവും അനുയോജ്യം ഗോൾഡ് ETF ൽ നിക്ഷേപിക്കുന്ന ഗോൾഡ് ഫണ്ടുകൾ തന്നെ ആണ്.

ആരൊക്കെ SGB വാങ്ങണം ?

നിങ്ങളുടെ ഉദ്ദേശം അടുത്ത 8 വര്ഷങ്ങള്ക്കു ശേഷം കല്യാണ ആവശ്യത്തിനോ മറ്റോ ഗോൾഡ് വാങ്ങുക എന്നതാണെങ്കിൽ SGB അതിനായി ഉപയോഗിക്കാം. Tax-Free, Risk Free നിക്ഷേപം ആണെന്നുള്ളത് കൊണ്ട് തന്നെ സ്വർണം വാങ്ങാൻ ബോണ്ടിൽ നിന്നുള്ള പണം സുരക്ഷിതമായി ഉപയോഗിക്കാം. ബോണ്ട് 24 karat സ്വർണത്തിന്റെ വിലയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്നത് കൊണ്ട് തന്നെ 22 karat സ്വരണത്തിന്റെ ജ്വല്ലറി വാങ്ങുവാൻ സുരക്ഷിതമായി ഉപയോഗിക്കാം.

Post a Comment

2 Comments

  1. KYC oru porayma (disadvantage) aano?

    ReplyDelete
    Replies
    1. Thank you for your comment. Its not a disadvantage but for some people, buying a physical gold is like go to any shop give money and buy. They don't like documentation procedures. Now a days due to many requirements for KYC, those who are aware of this, Not even a matter of consideration.

      Delete

Search In Google!