ബാങ്കുകളിലും ഓഫ്‌ലൈൻ ഡ്രോക്കർമാരുടെ അടുത്തുനിന്നും ഫോം പൂരിപ്പിച്ചുള്ള മ്യുച്ചൽഫണ്ട് അപ്ലിക്കേഷൻ യുഗത്തിൽനിന്നും സെൻട്രൽ KYC -ഓൺലൈൻ യുഗത്തിലോട്ടു വന്നതോടുകൂടി അപ്ലിക്കേഷൻ ഫോമുകൾ, ECH ഫോമുകൾ, തുടങ്ങിയ നൂലാമാലകൾ ഒന്നുമില്ലാതെ മ്യുച്ചൽഫണ്ടുകളും ഡീമാറ്റ് അക്കൗണ്ടുകളും വരെ നിസ്സാരമായി മിനുട്ടുകൾക്കുള്ളിൽ ഇന്ന് തുടങ്ങാൻ സാധിക്കും. ഒരിക്കൽ KYC നൽകിയാൽ പിനീട് അതെ ഡീറ്റെയിൽസ് തന്നെ പല ഫണ്ട് ഹൗസുകളിലും സമാന്തരമായി ഉപയോഗിക്കാം എന്നുള്ളത് ഒരേസമയം തന്നെ പല ഫണ്ടുകളിലും നിക്ഷേപം തുടങ്ങാൻ എളുപ്പമാക്കുന്നു. ഇന്ന് മ്യുച്ചൽഫണ്ടുകളിൽ നിക്ഷേപിക്കാൻ വഴികൾ എന്തൊക്കെ എന്ന് അന്വേഷിച്ചാൽ പഴയ ബ്രോക്കർമാർ, ബാങ്കുകൾ, ഓൺലൈൻ പോർട്ടലുകൾ... എന്നുവേണ്ടാ നോട്ടു നിരോധന സമയത് ഉദയം കൊണ്ട പേ ടി എം ആപ്പ് വരെ സഹായിച്ചുതുടങ്ങി. ഈ സൗകര്യങ്ങൾ ഗുണമാണോ ദോഷമാണോ എന്ന് പരിശധിക്കാം.
ഡയറക്ട് പ്ലാനുകളിൽ ഓൺലൈൻ ആപ്പുകളുടെ കടമ എന്താണ് ?
ഏറ്റവും ലളിതമായ സ്റ്റെപ്പുകൾ മാത്രമുള്ള ആപ്പുകൾ ഒരു സൂപ്പർമാർകെറ്റിൽ പോയി സാദനങ്ങൾ വാങ്ങുന്ന ലാഘവത്തോടെ ഒരൊറ്റ ക്ലിക്കിൽ ഫണ്ടുകൾ പോർട്ടഫോളിയോയിൽ എത്തിക്കും. പല പുതിയ നിക്ഷേപകരുടെയും പോർട്ട് ഫോളിയോ പരിശോദിച്ചാൽ 5 മുതൽ 20 വരെ ഫണ്ടുകൾ കാണാം. മിക്കവാറും പുതുതലമുറ യാതൊരു ഇൻവെസ്റ്റ്മെന്റ് ഉപദേശങ്ങളോ പ്രത്യേക ലക്ഷ്യങ്ങളോ ഒന്നുമില്ലാതെ ഭാവിയിൽ ഒരു സമ്പാദ്യമുണ്ടാക്കുക എന്ന ഒരൊറ്റ ഉദ്ദേശം മാത്രമാകും നിക്ഷേപങ്ങൾക്ക് അവലംബിക്കുന്നത്. ഒരു നിക്ഷേപനെ സംബന്ധിച്ചിടത്തോളം ഈ കാര്യം സമ്പത്തിന്റെ രൂപീകരണത്തെ വഴിതെറ്റിക്കുന്നതും നല്ലരീതിയിൽ ലക്ഷ്യത്തിലേക്കുള്ള പ്രയാണം വൈകിപ്പിക്കുന്നതുമായ കാര്യമാണ്.
ഇതുമായി കൂട്ടിച്ചേർത്തുവായിക്കേണ്ട മറ്റൊരു പോസ്റ്റ് ലിങ്കായി താഴെ ചേർക്കാം.
ചെറിയ തുകയും ഒരുപാട് മ്യുച്ചൽ ഫണ്ടുകളും - ദയവായി ഈ SIP അബദ്ധം ചെയ്യരുത് !!
ഈ നിക്ഷേപക രീതി പോർട്ട്ഫോളിയോ അലങ്കോലമാക്കും. നിക്ഷേപകന്റെ ശ്രദ്ധ പൂർണമായും മാർക്കറ്റിൽ ഇറങ്ങുന്ന ബെസ്റ്റ് ആകാൻ സാധ്യതയുള്ള പ്രൊഡക്ടുകളിൽ കേന്ദ്രീകരിക്കപ്പെടും. ഒരു മ്യുച്ചൽഫണ്ട് പോർട്ടഫോളിയോയിൽ നിക്ഷേപകന് ചെറിയ കാലയളവിൽ കാര്യമായി പ്രത്യേകമൊന്നും ചെയ്യാനില്ല എന്നുള്ള കാര്യം മറന്നുകൊണ്ട് സ്റ്റോക്കുകൾ പോലെ ഫണ്ടുകൾ കമിഴ്ന്നുകൂടാൻ സാധ്യത ഇത്തരം ആപ്പുകളിൽ കൂടുതലാണ്. കൂടുതൽ ഫണ്ടുകൾ ആപ്പിലൂടെ വാങ്ങുന്നത് ആപ്പ് ഡെവലപ്പേഴ്‌സ്നെ സംബന്ധിച്ചു കൂടുതൽ വരുമാനമാർഗവുമാണ്. ഏതൊരു മ്യുച്ചൽഫണ്ട് കമ്പനിയും പുതിയ പുതിയ ഫണ്ടുകൾ മാർകെറ്റിൽ വിന്യസിക്കുമ്പോൾ ഈ പോർട്ടലുകളും ആപ്പുകളും ഇവ ഇൻവെസ്റ്റർമാരിലേക്ക് നേരിട്ട് എത്തിക്കുകയും പുതിയ നിക്ഷേപങ്ങൾ ആക്കിമാറ്റുകയും ചെയ്യുക എന്നതാണ് ഈ ആപ്പുകളുടെ പ്രധാന റോൾ. ഇന്ന് മ്യുച്ചൽഫണ്ടുകളുമായി ഒരുബന്ധവും ഇല്ലാത്ത പല കമ്പനികളും ആപ്പുമായി ഇറങ്ങിയത് തന്നെ ഈ പ്രൊമോഷൻ വിൻഡോയിലൂടെ കിട്ടാവുന്ന കമീഷനുകളും മറ്റും കണ്ടാണ്.
ആപ്പുകൾ ഫ്രീ അല്ലേ പിന്നെ എന്താണ് പ്രോബ്ലം ??
"FREE GIFTS ARE THE MOST EXPENSIVE GIFTS" എന്ന പഴംചൊല്ല് ഈ ആപ്പുകളെ സംബന്ധിച്ചു വളരെ കറക്ടാണ്. മിക്ക ആൾക്കാരും റെഗുലർ പ്ലാനുകളും ഡയറക്ട് പ്ലാനുകളും തമ്മിലെ എക്സ്പെൻസ് റേഷ്യോ വച്ച് ഗംഭീര ഗ്രാഫുകൾ തന്നെ ഉണ്ടാക്കും. എന്നാൽ ഈ ഡയറക്ട് പ്ലാനുകളുടെ എക്സ്പെൻസ് എങ്ങോട്ടാണ് പോകുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ ? ബ്രോക്കർമാർക്കുള്ള ഫീസ് കഴിഞ്ഞുള്ള ബാക്കി വരുന്ന താഴെ കാണുന്ന ഫണ്ട് ഹൗസിന്റെ ചിലവുകൾ ഒക്കെ ആര് നൽകും? TOTAL EXPENSE RATIO യുടെ ബ്രേക്ക് അപ്പ് താഴെ കാണും വിധമാണ്
SAY 2% (200 bps) IS TOTAL EXPENSE RATIO OF A FUND
- 80 bps goes to AMC as FEE
- 1 bps to trustees
- 8 bps to transfer agents / like CAMS - Karvy etc.
- 16 bps Operation expenses
- 2 bps to custodians
- 64 bps to Agents as distributor commissions
- 28 bps to expenses like advertisement etc.
ഇതിൽ പറഞ്ഞ മുഴുവൻ ചിലവുകളും നിക്ഷേപകർ നൽകണം. സംശയം ഉണ്ടെങ്കിൽ കഴിഞ്ഞ ഒരുവർഷത്തെ ഡയറക്ട് മ്യുച്ചൽഫണ്ടുകളുടെ എക്സ്പെൻസ് റേഷ്യോയിൽ വരുന്ന മാറ്റം ശ്രദ്ധിച്ചാൽ മതി. അതായത് നിക്ഷേപകൻ നേരിട്ട് കമ്മീഷൻ രൂപത്തിൽ ഒന്നും നൽകിയില്ല എങ്കിലും ഫണ്ട് ഹൗസുകൾ ഇത്തരം ആപ്പുകൾക്ക് യഥാസമയം നമ്മുടെ പ്രോഫിറ്റിൽ നിന്നും ഒരു നിശ്ചിത സംഘ്യ നൽകുന്നുണ്ട്. ഇതിൽ ആദ്യത്തെ 4 ചിലവുകളും നിക്ഷേപകനും അസറ്റ് മാനേജ്‌മന്റ് കമ്പനികൾക്കും ഇടയിൽ മറ്റൊരു മിഡിൽ മാൻ വരുന്നതിലൂടെ വർധിക്കുകയാണ്. കളർഫുൾ ഇന്റർഫേസ്, ബാക് ഏൻഡ് ഓഫീസ്, സെർവർ സപ്പോർട്, ഇവയൊക്കെ ചിലവാക്കി ആപ്പുകൾ സൗജന്യ നിക്ഷേപകസേവനങ്ങൾ നടത്താൻ മാത്രം ഔദാര്യം ഒരു സ്ഥാപനങ്ങൾക്കും ഇന്നില്ല.
Point In Short
മുകളിലെ മറ്റൊരു പോസ്റ്റിൽ പറഞ്ഞതുപോലെ മ്യുച്ചൽഫണ്ടുകൾ ദിവസവും നോക്കിനടത്തേണ്ട സ്റ്റോക്കുകളെ പോലുള്ള നിക്ഷേപങ്ങൾ ഒന്നുമല്ല.
99% കേസുകളിലും ഒരൊറ്റ ഫണ്ട് മാത്രം മതി പോർട്ട്ഫോളിയോയിൽ.
ഒന്നോ രണ്ടോ ഫണ്ടുകൾ നോക്കുവാനായി AMC / ഫണ്ട് ഹൗസുകൾ നൽകുന്ന അവരുടെ സൗജന്യ സേവനങ്ങളിൽ കൂടുതൽ ഒരു ആപ്പിനും നൽകാൻ സാധ്യമല്ല. ഇന്ന് നിങ്ങളുടെ നിക്ഷേപത്തിന്റെ നേട്ടത്തിനും ഭാവിയിലെ നേട്ടത്തിനും വിശ്വസിച്ചു ഉപയോഗിക്കാനാവുന്നത് ഫണ്ട് ഹൗസുകളുടെ പോർട്ടലുകൾ തന്നെയാണ്.
ഒരു ഗുണവും ഇല്ലാത്ത മിഡിൽ മാൻ ഏജന്റുകളെ ഒഴിവാക്കി ഇടപാടുകൾ നിക്ഷേപകനും മ്യുച്ചൽ ഫണ്ട് കമ്പനികളും തമ്മിൽ നേരിട്ട് നടത്താൻ ആണ് ഡയറക്ട് പ്ലാനുകൾ തന്നെ തുടങ്ങിയിരിക്കുന്നത്. ഇത്തരം പ്ലാനുകളിലും മിഡിൽ ഏജന്റുകൾ വന്നാൽ ചിലവുകൾ കൂടുകയേ ഉള്ളു എന്ന് മനസിലാക്കി ഇടപാടുകൾ അസറ്റ് മാനേജ്‌മന്റ് കമ്പനികളുമായി നേരിട്ട് നടത്തുക.
0 Comments