2022's Best Term Insurance Plans

ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ 2020 -21 വർഷത്തെ ക്ലെയിമുകൾ 

ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് കമ്പനികൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3.99 ലക്ഷം കോടി രൂപയുടെ ആനുകൂല്യം പോളിസി ഉടമകൾക്ക് നൽകിയതായാണ് IRDA യുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ തുക എന്നത് ആകെ സമാഹരിച്ച  പ്രീമിയം തുകയുടെ 63.42% ത്തോളം വരും. 

പ്രൈവറ്റ് ഇൻഷുറൻസ് കമ്പനികൾ അവർ സമാഹരിച്ച പ്രീമിയത്തിന്റെ 50% ത്തോളം തുകയും LIC (ഇന്ത്യയിൽ ആകെ ഒരൊറ്റ പബ്ലിക് ഇൻഷുറൻസ് കമ്പനി മാത്രമുള്ളതിനാൽ പബ്ലിക് എന്ന വാക്കിനേക്കാൾ ഉചിതം LIC എന്ന് എഴുതുന്നതാവും) പ്രീമിയമായി സമാഹരിച്ച തുകയുടെ 71% ത്തോളവും ഉപഭോക്താക്കൾക്ക് അനുകൂല്യമായി നൽകുന്നു. LIC  ഈ കാര്യത്തിൽ കൂടുതൽ ഉദാരമാണ് എന്ന് മനസിലാക്കാം. 

(മുകളിൽ പറഞ്ഞിരിയ്ക്കുന്ന 3.99 ലക്ഷം കോടിയിൽ 1.29 ലക്ഷം കോടി രൂപയോളം ULIP - SUM ASSURED പ്ലാനുകളിലൂടെ സറണ്ടർ അല്ലെങ്കിൽ മെച്യൂരിറ്റി ഇനത്തിൽ ഉപയോക്താക്കൾക്ക് നൽകിയ തുക ഉൾപ്പെടെയുള്ള കണക്കുകളാണ്) 

LIC യോ അതോ പ്രൈവറ്റ് ഇൻഷുറൻസ് കമ്പനികളോ ? ആരാണ് കൂടുതൽ ക്ലെയിമുകൾ നൽകുന്നത് ?

2020-21 വർഷത്തിൽ മൊത്തം നൽകപ്പെട്ട ഡെത്ത് ക്ലെയിമുകൾ 42000 കോടി രൂപയോളമാണ്. വിശദമായി പരിശോദിച്ചാൽ  LIC 23878 കോടി രൂപയോളവും പ്രൈവറ്റ് ഇൻഷുറൻസ് കമ്പനികൾ 18009 കോടി രൂപയോളവും ആനുകൂല്യം നൽകിയതായി കാണാം.   

ഡെത്ത് ക്ലെയിമുകൾ നൽകുന്നുണ്ടോ ഈ ഇൻഷുറൻസ് കമ്പനികൾ ?

2020-21 വർഷത്തിൽ ക്ലെയിം ചെയ്യപ്പെട്ട 11.01 ലക്ഷം പോളിസികളിൽ 10.84 ലക്ഷം ക്ലെയിമുകളും ഇന്ത്യയിലെ ഇൻഷുറൻസ് കമ്പനികൾ നൽകിയിട്ടുണ്ട്. 98.45% കേസുകളിലും പോളിസി എടുത്തവർക്കു ഗുണം ലഭിച്ചു എന്നർത്ഥം. 12600 ക്ലെയിമുകൾ  നിരാകരിക്കപ്പെടുകയും 3055  ക്ലെയിമുകൾ തീരുമാനം ആവാതെ ഇരിക്കുകയും ചെയ്യപ്പെട്ടിട്ടുണ്ട് ഈ കാലയളവിൽ.  ഈ കണക്കുകൾ വ്യക്തമാക്കുന്നത് ഇൻഷുറൻസ് ക്ലെയിമുകൾ ഒട്ടുമിക്കതും താമസമൊന്നുമില്ലാതെ  നൽകപ്പെടുന്നു എന്നുതന്നെ ആണ്.

ഇൻഷുറൻസ്  കമ്പനികൾ ലാഭത്തിൽ ആണോ ?

2020-21 കാലയളവിൽ ഇന്ത്യയിലെ 24 ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ പട്ടികയിൽ നിന്നും 6 എണ്ണം ഒഴികെയുള്ള 18 കമ്പനികളും പൂർണമായും ലാഭത്തിലാണ്. അതായത് കമ്പനികൾ പൂട്ടിപോകും എന്നുള്ള പേടി വേണ്ട എന്നർത്ഥം. 

ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ പാരമ്പര്യം എങ്ങിനെയാണ് ?

ഇന്ത്യയിലെ 24 ഇൻഷുറൻസ് കമ്പനികളിൽ 16 എണ്ണവും മിനിമം 15 വർഷമെങ്കിലും ഇന്ത്യൻ വിപണിയിൽ പ്രവർത്തിപരിചയം ഉള്ള കമ്പനികൾ ആണ്. 

സെക്ഷൻ 45 ഓഫ് ഇൻഷുറൻസ് ആക്ട് - 2015 ലെ ഭേദഗതി... 

പോളിസി ഹോൾഡർമാരുടെ താല്പര്യം സംരക്ഷിക്കാനായി ഗവർമെന്റ് 1938 ലെ ഇൻഷുറൻസ് നിയമത്തിൽ 2015 തൊട്ടു കാര്യമായ ഭദഗതി കൊണ്ടുവന്നിട്ടുണ്ട്. അതുപ്രകാരം. 

ഒരു പോളിസി പ്രൊപ്പോസലിൽ വിവരങ്ങൾ തെറ്റായ രീതിയിൽ നൽകുകയോ,  ഒളിപ്പിച്ചു വയ്ക്കുകയോ ചെയ്‌താൽ പോളിസി തള്ളികളയാൻ ഇൻഷുറൻസ് കമ്പനികൾക്ക് അധികാരം നൽകുന്നുണ്ട്. 

എന്നാൽ പോളിസി നൽകി കഴിഞ്ഞാൽ  പിന്നീടുള്ള  3 വർഷങ്ങൾക്കു ശേഷം ഇൻഷുറൻസ് കമ്പനിക്കു ഇത്തരത്തിൽ പ്രൊപോസൽ ഫോം അടിസ്ഥാനത്തിൽ  പോളിസി നിരാകരിക്കാൻ ഒരു വിധത്തിലും സാധിക്കില്ല. 

അതേസമയം കരുതികൂട്ടിയിട്ടുള്ള തട്ടിപ്പുകൾ , വഞ്ചന, കൃതിമത്വം എന്നിവ തെളിവ് സഹിതം ഹാജരാക്കാൻ സാധിച്ചാൽ ക്ലെയിം നിരാകരിക്കാൻ അധികാരവും അവർക്കുണ്ട്. 

Please See the wordings from IRDA 


കോവിഡ് മരണങ്ങൾ പോളിസികൾ കവർ ചെയ്യുന്നുണ്ടോ? 

2020-21 കാലയളവിൽ കോവിഡ് മൂലം സംഭവിച്ച 21836 ഡെത്ത് ക്ലെയിമുകളിൽ 21304 എണ്ണവും തീർപ്പാക്കപ്പെടുകയും 1418 കോടി രൂപയോളം നഷ്ടപരിഹാരം നൽകുകയും ചെയ്തിട്ടുണ്ട്. 175 ക്ലെയിമുകളിലായി 82 കോടിയോളം രൂപ നിരസിക്കപ്പെടുകയും 357 ക്ലെയിമുകൾ തീർപ്പാക്കാതെ നീക്കുകയും ചെയ്യുന്നു. 

IRDA വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച ഇൻഷുറൻസ് കമ്പനികൾ ഏതൊക്കെയാണ് എന്ന് പരിശോധിക്കാം.. 

10000 കോടിയോ അതിൽ അധികമോ പ്രീമിയം സമാഹരിച്ച കമ്പനികൾ ഏതെന്നു പരിശോധിക്കാം 


മുകളിലെ ലിസ്റ്റിൽ ഹൈ ലൈറ്റ് ചെയ്തിരിക്കുന്ന 8 കമ്പനികളിൽ ആണ് ഉപഭോക്താക്കൾ കൂടുതലും വിശ്വാസം അർപ്പിച്ചിരിക്കുന്നത് എന്നുതന്നെ പറയാം... LIC, HDFC Life Insurance, ICICI Prudential, SBI Life Insuranse, Kotak Mahindra തുടങ്ങിയവ തുടർച്ചയായി മികച്ച പ്രകടനം നടത്തുന്ന കമ്പനികളാണ്... TATA AIG, BAJAJ Allianz തുടങ്ങിയവ സമീപകാലത്തായി നല്ല രീതിയിൽ മുന്നേറ്റം കാഴ്ച വച്ച കമ്പനികളും ആണ്... 

ഇനി ക്ലെയിമുകളുമായി ബന്ധപ്പെട്ടുള്ള ഡാറ്റ വിശകലനം ചെയ്തു നോക്കാം.. കഴിഞ്ഞ വര്ഷം നൽകിയ ക്ലെയിമുകളുടെ എണ്ണം.. ഓരോ കമ്പനിയും നിരസിച്ച ക്ലെയിമുകളുടെ എണ്ണം, പോളിസിയുടെ അനുകൂല്യമായി നൽകിയ തുക തുടങ്ങിയവ വിലയിരുത്തിയാൽ ലഭിക്കുന്ന വിവരങ്ങളാണ് താഴെ കാണുന്ന ടേബിളിൽ കാണിച്ചിരിക്കുന്നത്. 


മുകളിലെ ടേബിളിൽ ആദ്യം കണ്ടെത്തിയ ഏറ്റവും കൂടുതൽ പോളിസികൾ നൽകുന്ന കമ്പനികൾ മഞ്ഞ ഔട്ട് ലൈനിൽ കാണിച്ചിരിക്കുന്നു. 

താഴെ കാണുന്ന വിധം ഡാറ്റ ചുരുക്കിയെഴുതാം 
  • ഏറ്റവും കൂടുതൽ ക്ലെയിമുകളും പോളിസികളും LIC എന്ന കമ്പനിയിൽ ആണെങ്കിലും നൽകിയ ആവറേജ് ക്ലെയിം തുക 1.95 ലക്ഷം മാത്രമേ വരുന്നുള്ളു. അതിനർത്ഥം ഡാറ്റയിൽ കാണിച്ചിരിക്കുന്ന ക്ലെയിം എന്നത് പെൻഷൻ പ്ലാനുകൾ, നിക്ഷേപം കൂടി കലർന്ന പ്ലാനുകൾ, യൂലിപ്പുകൾ തുടങ്ങിയ എല്ലാത്തരം പ്ലാനുകളുടേയും ആകെ തുകയാണ്... 
  • 1% ത്തിനു മുകളിൽ ക്ലെയിം തീർപ്പാക്കാതെ നിർത്തിയിരിക്കുന്ന കമ്പനികളെ ചുവന്ന നിറത്തിൽ മാർക്ക് ചെയ്തിരിക്കുന്നു. SBI Life Insuranse ഒരുപാട് പോളിസികൾ നൽകിയെങ്കിലും ക്ലെയിമുകളിൽ അത്ര ഉദാരമല്ല. HDFC യും സ്ഥിതി വത്യസ്ഥമല്ല. ബാങ്കുകൾ നേരിട്ട് വിൽക്കുന്ന പോളിസികൾ മിസ് സെല്ലിങ് പരാതികളുടെ ഒരു പ്രധാന കേന്ദ്രമാണ് എന്ന് IRDA തന്നെ എടുത്തു പറയുന്നുണ്ട്. 
  • പോളിസിയുടെ CSR വാല്യൂ നോക്കുന്നതിലും പ്രധാനമാണ് ആവറേജ് ക്ലെയിം അമൗണ്ട് എത്രയാണ് എന്ന് പരിശോദിക്കുന്നത്... പോളിസികൾ ഒരുപാട് ഉണ്ടെങ്കിലും LIC നൽകുന്ന ആവറേജ് ആനുകൂല്യം എന്നത് വെറും 2 ലക്ഷം രൂപയ്ക്കും താഴെ മാത്രമാണ് എന്ന് കാണാം. അതായത് LIC പോളിസികളിലെ ക്ലെയിമുകൾ ഉയർന്ന തുകയ്ക്കുള്ള ക്ലെയിമുകൾ ഒന്നുമല്ല മറിച്ചു ചെറിയ തുകയ്ക്കുള്ള SUM ASSURED പ്ലാനുകൾ ആണെന്ന് വേണം കരുതാൻ. എന്നാൽ AEGON, ICICI, EDDELWEIS TOKIO, AVIVA, TATA AIA, CANERA HSBC തുടങ്ങിയ കമ്പനികൾ മികച്ച തുകകൾ ക്ലെയിം നൽകുന്നുമുണ്ട്. അതായത് ഉയർന്ന തുകയ്ക്കുള്ള ട്ടേം പ്ലാനുകൾ  നല്കുന്നവയിൽ മികച്ചത് ഇവയൊക്കെയാണ്. 

മികച്ച ലൈഫ് ഇൻഷുറൻസ് കമ്പനികൾ ഏതൊക്കെ ?

മുകളിലെ ടേബിൾ നോക്കിയാൽ തന്നെ മികച്ച ഒരുകൂട്ടം കമ്പനികളുടെ ലിസ്റ്റ് എളുപ്പത്തിൽ മനസിലാക്കാം..എന്നാൽ ഡാറ്റ മികച്ചതാണെങ്കിലും പ്രവർത്തന പാരമ്പര്യം, ഗവർമെന്റ് സപ്പോർട്, ക്ലെയിം ഡീറ്റെയിൽസ് തുടങ്ങിയവ പരിഗണിച്ചു മിനിമം 15 വര്ഷം എങ്കിലും പ്രവർത്തന പാരമ്പര്യമുള്ള കമ്പനികളിൽ നിന്നും ഓരോ വ്യക്തികൾക്കും അവർ നൽകുന്ന പ്രീമിയം കണക്കാക്കി അവരവർക്കു അനുയോജ്യമായ കമ്പനി തിരഞ്ഞെടുക്കാവുന്നതാണ്. 

ക്യാഷ് ബാലന്സിന്റെ അഭിപ്രായത്തിൽ മികച്ച കമ്പനികൾ എന്നത് താഴെ പറയുന്നവയാണ്. 

 1) Aegon - (Low Premium / HIgh claim Settlement / High pay out)

 2) Max Life - (Good Claim data / Brand History / Product acceptance / low Premium )

 3) ICICI Prudential - (Good Claim data / Brand History / Product accesptance )

 4) TATA AIA - ( Good Recent Performance / Pay Out )

 5) LIC - (Goverment Supported Public Sector Company / Brand History / CSR) - For LIC the consideration is only given to Plan 854 - Tech Term plan which is available trough online mode only.  

Considering Premium for Non-Smoker, 30 Year old Male, 15 LPA Salary, without any medical conditions. 

Related Posts - 

Top Health Insurance Plans in India - For 2022 - Explained in Malayalam 

Why CLAIM SETTLEMENT RATIO IS useless - Read it here 

what are ULIP , Term , Endowment Plans 

Disclaimer - 

ഈ ലിസ്റ്റിലെ പോളിസികൾ മാത്രമാണ് ഏറ്റവും മികച്ചത് എന്ന അഭിപ്രായം ഈ ബ്ലോഗിനോ, ബ്ലോഗർക്കോ ഇല്ല. Author of this Article ഒരു ഇൻഷുറൻസ് കമ്പനിയുമായും വ്യക്തിപരമോ വാണിജ്യപരമോ ആയ ബന്ധം പുലർത്തുന്നില്ല എന്നും ഇവിടെ വ്യക്തമാക്കുന്നു. വ്യക്തിപരമായി ഇതിലും നല്ല പ്ലാനുകൾ ഓഫർ ചെയ്യപ്പെടുമ്പോൾ താരതമ്യം നടത്തി അനുയോജ്യമായത് എടുക്കാൻ അഭ്യർത്ഥിക്കുന്നു. ബെസ്റ്റ് എന്നുദ്ദേശിച്ചത് കൊണ്ടുമാത്രം പൂർണത അവകാശപ്പെടുന്ന ഒന്നല്ല മുകളിലുള്ള ലിസ്റ്റ്. എന്നാൽ സ്വയം തന്നെ ആവശ്യങ്ങൾ മനസിലാക്കി പോളിസി എടുക്കാൻ ഈ ആർട്ടിക്കിൾ സഹായിക്കും എന്ന് കരുതുന്നു.

Copy Righted Article - Please do not copy and use it for commercial or re-publishing purpose without permission from Author of Article. The contents of this blog are sole property of Cash Balance. 

Post a Comment

0 Comments

Search In Google!