Top Health Insurance Plans in India - For 2022 - Explained in Malayalam

2019-2020 സാമ്പത്തിക വർഷത്തെ (IRDA) ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ വാർഷിക റിപ്പോർട്ട് പ്രകാരം ഓരോ ഇൻഷുറൻസ് കമ്പനികളുടെ പ്രകടനം വിലയിരുത്തി TOP INSURANSE COMPANIES IN INDIA -2021 എന്ന ഒരു ലേഖനം ഈ ബ്ലോഗിൽ പബ്ലിഷ് ചെയ്തിരുന്നു. വായനക്കാരുടെ താല്പര്യം പരിഗണിച്ചു കൊണ്ട് 20 -2021  IRDA ANNUAL REPORT അടിസ്ഥാനമാക്കി 2022 ലേക്ക് വാങ്ങാവുന്ന മികച്ച ഹെൽത്ത് ഇൻഷുറൻസ് പ്രൊഡക്ടുകൾ ഏതൊക്കെ എന്ന് നോക്കാം. 

HEALTH INSURANCE പ്രൊഡക്ടുകൾ തിരഞ്ഞെടുക്കുന്നതിനായി ഉപയോഗിച്ച മാനദണ്ഡങ്ങൾ വിശദമാക്കാം.

ICR (INCURRED CLAIM RATIO) 

ICR 90% ത്തിനു മുകളിലോ 65% ത്തിനു താഴെയോ വരുന്ന കമ്പനികളെ ചുവന്ന കാറ്റഗറിയിലും (Not Recommendable). 65%-90% വരെ വാല്യൂ ഉള്ള കമ്പനികളെ ആരോഗ്യപരമായ ബിസിനെസ്സ് എന്ന നിലയിൽ ഗ്രീൻ കാറ്റഗറിയിലും (Recommendable) ഉൾപ്പെടുത്തി തരംതിരിച്ചിരിക്കുന്നു. ICR വാല്യൂ 100ൽ കൂടുതൽ വന്നാൽ ക്ലെയിമുകൾ കൂടുതൽ ഉദാരമായി നൽകുന്നു എന്ന് പറയാമെങ്കിലും കമ്പനികൾക്ക് സംഭവിക്കാവുന്ന നഷ്ടം ഉപഭോക്താവിന്റെ പ്രീമിയം വർധനവിലും കമ്പനിയുടെ നിലനില്പിനെ തന്നെയും ബാധിക്കാം . ഇത് ഭാവിയിൽ പോളിസിയുടെ മോശം പ്രകടനത്തിനും ഉയര്ന്ന പ്രീമിയത്തിനും കരണമാകാറുണ്ട്. ICR റേഷ്യോ നന്നേ കുറഞ്ഞ കമ്പനികൾ ആണെങ്കിൽ ക്ലെയിം അനുവദിക്കുന്നതിൽ നന്നായി പിശുക്ക് കാണിക്കുന്നു എന്നും അനുമാനിക്കാം. ഇത്തരം രണ്ടു കൂട്ടർക്കും ഇടയിലുള്ള സാമ്പത്തികമായി മെച്ചപ്പെട്ടതും ക്ലെയിമുകൾ ന്യായമായും നൽകുന്ന കമ്പനികൾ ആവും എപ്പോഴും ഉചിതം.  

ICR നെ പറ്റി കൂടുതൽ അറിയാൻ ഈ ലിങ്ക് വഴി ബന്ധപെട്ട ആർട്ടിക്കിൾ വായിക്കുക. 

ക്ലെയിമുകളുടെ സ്റ്റാറ്റസ്

IRDA റിപ്പോർട്ട് പ്രകാരം ഓരോ ഇൻഷുറൻസ് കമ്പനികളും കൈകാര്യം ചെയ്ത ആകെ ക്ലെയിമുകൾ, അനുവദിച്ച ആനുകൂല്യം, നിരസിക്കപെട്ട ക്ലെയിമുകൾ, വർഷാവസാനം ആയിട്ടും തീരുമാനം ആകാതെ കിടക്കുന്ന ക്ലെയിം, ക്ലെയിം സെറ്റിൽ ചെയ്യാനെടുക്കുന്ന സമയം തുടങ്ങിയ ഡാറ്റകൾ വിശകലനം ചെയ്താണ് താഴെ കാണുന്ന ലിസ്റ്റ്  രൂപപ്പെടുത്തിയിരിക്കുന്നത്. 

13% അല്ലെങ്കിൽ അതിൽ കൂടുതൽ ക്ലെയിമുകൾ നിരസിക്കപെട്ട കമ്പനികളെ റെഡ് കളറിലും, ഏറ്റവും കുറഞ്ഞ ക്ലെയിം റീജെക്ഷൻ ഉള്ള കമ്പനികളെ ഗ്രീൻ കളറിലും, മാർക്ക് ചെയ്തിരിക്കുന്നു. 10% അല്ലെങ്കിൽ കൂടുതലോ ക്ലെയിം തീർപ്പാകാതെ നീട്ടികൊണ്ടുപോകുന്ന കമ്പനികളെ റെഡ് കാറ്റഗറി ആയാണ് മാർക്ക് ചെയ്തിരിക്കുന്നത്. 

PERFORMANCE STATUS OF ALL INSURANCE COMPANIES & TOP HEALTH INSURANCE PROVIDERS IN INDIA 


*(bharathi AXA is now part of ICICI Lombard)

ലിസ്റ്റിൽ സ്റ്റാർ അടക്കമുള്ള ആരോഗ്യ ഇൻഷുറൻസ് മാത്രം നൽകുന്ന കമ്പനികളെ ഉയർന്ന ക്ലെയിം റീജെക്ഷൻ റേഷ്യോ, താരതമ്യേനെ കുറഞ്ഞ ക്ലെയിം സെറ്റിൽമെന്റ്, മെച്ചമില്ലാത്ത ICR തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരം  മികച്ച ഇൻഷുറൻസ് ലിസ്റ്റിലേക്ക് പരിഗണിക്കുന്നില്ല. 

പബ്ലിക് സെക്ടർ കമ്പനികൾ ക്ലെയിം നൽകുന്നതിൽ തീർത്തും ഉദാരമാണെങ്കിലും ഉയർന്ന ICR, വർഷാവസാനം തീർപ്പാകാതെ നിൽക്കുന്ന ക്ലെയിമുകൾ. 5 വർഷത്തിന് മുകളിലേക്ക് പോലും തീർപ്പാകാതെ കിടക്കുന്ന 33 % ക്ലെയിമുകൾ എന്നിവ തീർത്തും വിമർശിക്കപ്പെടേണ്ടേ കാര്യാമായാണ് കാണുന്നത്. മുഴുവൻ തുകയും സെറ്റിൽ നൽകാത്ത കംപ്ലയിന്റുകളും ഇത്തരം കമ്പനികൾക്ക് നേരിടേണ്ടി വരുന്നതിനാൽ ഇവയും മികച്ചതായി കണക്കാക്കുന്നില്ല. 

list of Best Insuranse Products based on IRDA report & Product Feacture Comparison. 

ഹെൽത്ത് ഇൻഷുറൻസ് പോളിസി എങ്ങിനെ തിരഞ്ഞെടുക്കാം എന്നും പോളിസി എങ്ങിനെ സ്വയം വിശകലനം ചെയ്യാം എന്നും വിശദമായി മറ്റൊരു ആർട്ടിക്കിൾ എഴുതിയിട്ടുണ്ട്. വിശദമായി അറിയാനായി താഴെ ക്ലിക്ക് ചെയ്യുക. 


ഓരോരോ വ്യക്തികളുടെയും വയസ്സ്, Pre-Existing Condition, Medical History, Hospital network available, ജോലി, ഇൻഷുറൻസ് കമ്പനിയുടെ പോളിസി നൽകാനുള്ള താല്പര്യം എന്നിവയൊക്കെ പരിഗണിച്ചാവണം ഓരോരുത്തരും അവർക്കു ആവശ്യമുള്ള ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കാൻ . ഫാമിലി ഫ്‌ളോട്ടറുകൾ എടുക്കുമ്പോൾ ഏറ്റവും പ്രായം കൂടിയ ആളുടെ വയസ്സാണ് പ്രീമിയം കണക്കാക്കാൻ ഉപയോഗിക്കുക എന്നത് മനസിലാക്കി അത്തരം ആൾക്കാർക്ക് വേറെ തന്നെ പോളിസി എടുക്കുക.

മുകളിൽ പറഞ്ഞ പ്രധാനപ്പെട്ട കാര്യങ്ങളുടെ കൂടെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം, Pre-Existing conditions exclusion - Waiting Period, 0% Co-Payment, 0% Room Rent Limits, Day Care Procedure, Restoration Benefit, Complaints ഇവയൊക്കെ നോക്കിയാണ് പോളിസികൾ  പ്രധാനമായും ഷോർട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 

RELATED POSTS

സീനിയർ സിറ്റിസൺ ഹെൽത്ത് ഇൻഷുറൻസ് - മികച്ച  പ്ലാനുകളും! അറിയേണ്ട കാര്യങ്ങളും 

2022's Best Life Insuranse Providers in India -  Life/Term Plan Review based on latest IRDA Report 

Disclaimer - പ്രീമിയം എന്നത് അപ്ലൈ ചെയ്യുന്ന ആളുടെ വയസ്സ്, ലൊക്കേഷൻ, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, നൽകുന്ന വിവരങ്ങൾ, വാങ്ങാൻ ഉദ്ദേശിക്കുന്ന ഫീച്ചറുകൾ (Example - Co-Payment / Room Rent Limitations, Cashless Features, Waiting Period etc.) എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് നൽകിയിട്ടുള്ളത്. മറ്റൊരാൾക്കു ഇതേ പ്രീമിയം തന്നെ ലഭിക്കണം എന്നില്ല. 

ഈ ലിസ്റ്റിലെ പോളിസികൾ മാത്രമാണ് ഏറ്റവും മികച്ചത് എന്ന അഭിപ്രായം ഈ ബ്ലോഗിനോ, ബ്ലോഗർക്കോ ഇല്ല. Author of this Article ഒരു ഇൻഷുറൻസ് കമ്പനിയുമായും വ്യക്തിപരമോ വാണിജ്യപരമോ ആയ ബന്ധം പുലർത്തുന്നില്ല എന്നും ഇവിടെ വ്യക്തമാക്കുന്നു. വ്യക്തിപരമായി ഇതിലും നല്ല പ്ലാനുകൾ ഓഫർ ചെയ്യപ്പെടുമ്പോൾ താരതമ്യം നടത്തി അനുയോജ്യമായത് എടുക്കാൻ അഭ്യർത്ഥിക്കുന്നു. ബെസ്റ്റ് എന്നുദ്ദേശിച്ചത് കൊണ്ടുമാത്രം പൂർണത അവകാശപ്പെടുന്ന ഒന്നല്ല മുകളിലുള്ള ലിസ്റ്റ്. എന്നാൽ സ്വയം തന്നെ ആവശ്യങ്ങൾ മനസിലാക്കി പോളിസി എടുക്കാൻ ഈ ആർട്ടിക്കിൾ സഹായിക്കും എന്ന് കരുതുന്നു.

Post a Comment

0 Comments

Search In Google!